നടുങ്ങി വിറച്ച് നാദാപുരം; മൂന്ന് പേരുടെയും മൃതദേഹം പൊലീസ് ഇൻക്വസ്റ്റ് തുടങ്ങി

നടുങ്ങി വിറച്ച് നാദാപുരം; മൂന്ന് പേരുടെയും മൃതദേഹം പൊലീസ് ഇൻക്വസ്റ്റ് തുടങ്ങി
Apr 11, 2026 06:26 PM | By VIPIN P V

നാദാപുരം(കോഴിക്കോട്) : ( www.truevisionnews.com ) നാദാപുരത്തിനടുത്ത് പുളിയാവ് നാമത്ത് താഴെക്കുനി പാലത്തിനു സമീപത്തുണ്ടായ ദാരുണ ദുരന്തം നാടിനെ അക്ഷരാർത്ഥത്തിൽ നടുക്കി. മൂന്ന് പേരുടെയും മൃതദേഹം നാദാപുരം താലൂക്ക് ആശുപത്രിയിൽ ഇൻക്വസ്റ്റ് തുടങ്ങി.

പുളിയാവ് അരികുണ്ടിൽ അൻസാർ (45 )ഭാര്യ സുഹാദ ( 36) ഇസ്സ മറിയം ( 8 ) എന്നിവരാണ് മരിച്ചത്. അൻസറിൻ്റെ സഹോദരൻ ഹനീഫയുടെ മകളായ ഇസ്സ മറിയം ദാറുൽ ഹുദ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ഹനീയുടെയും വളയം സ്വദേശി ഉഴിഞ്ഞക്കര അസ്മിനയുടെയും മകളാണ്. സഹോദരങ്ങൾ ആയിശ, ഇവാദ്റഹ്മാൻ.

തുണി അലക്കാൻ പോയതായിരുന്നു ഇവർ. ഇതിനിടെ കുട്ടി കുളിക്കുന്നതിനിടെ കയത്തിൽപെടുകയായിരുന്നു. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കവേ അൻസാറും ഭാര്യയും മുങ്ങുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് വൈകീട്ട് നാലോടെയായിരുന്നു അപകടം. നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ആരുടേയും ജീവൻ രക്ഷിക്കാനായില്ല .

ഇ കെ വിജയൻ എം എൽ എയും , സിപിഐ(എം) ജില്ലാ സെക്രട്ടറി പി മോഹനൻ , യു ഡി എഫ് സ്ഥാനാർഥി കെ എം അഭിജിത്ത് , മുഹമ്മദ് ബംഗ്ലത്ത് , സൂപ്പി നരിക്കാട്ടേരി , ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാരായ അഹമ്മദ് പുന്നക്കൽ , വളത്തിൽ കുഞ്ഞമ്മദ് മാറ്റ് ജനപ്രതിനിധികളും സംഭവ സ്ഥലം സന്ദർശിച്ചു.

മരിച്ച അൻസാറിൻ്റെ സഹോദരങ്ങൾ : ഹനീഫ, അഫ്സൽ, ഹനീസ . ഉപ്പ : അമ്മത് . ഉമ്മ : ആമിന.

Nadapuram trembles with fear Police begin inquest into the bodies of three people

Next TV

Related Stories
ശോഭ സുരേന്ദ്രനെതിരായ പരാതി; ബിന്ദു വിനയകുമാറിനെ ബിജെപിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു

Apr 11, 2026 08:30 PM

ശോഭ സുരേന്ദ്രനെതിരായ പരാതി; ബിന്ദു വിനയകുമാറിനെ ബിജെപിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു

ശോഭ സുരേന്ദ്രനെതിരായ പരാതി; ബിന്ദു വിനയകുമാറിനെ ബിജെപിയിൽ നിന്ന് സസ്‌പെൻഡ്...

Read More >>
കുഞ്ഞ് പിറക്കുന്നത് കാണാനെത്തിയ ഹനീഫയ്ക്ക് കാണാനായത് പൊന്നുമോളുടെയും ഉറ്റവരുടെയും ചേതനയറ്റ മൃതദേഹങ്ങൾ

Apr 11, 2026 08:15 PM

കുഞ്ഞ് പിറക്കുന്നത് കാണാനെത്തിയ ഹനീഫയ്ക്ക് കാണാനായത് പൊന്നുമോളുടെയും ഉറ്റവരുടെയും ചേതനയറ്റ മൃതദേഹങ്ങൾ

കുഞ്ഞ് പിറക്കുന്നത് കാണാനെത്തിയ ഹനീഫയ്ക്ക് കാണാനായത് പൊന്നുമോളുടെയും ഉറ്റവരുടെയും ചേതനയറ്റ മൃതദേഹങ്ങൾ ...

Read More >>
മൃതദേഹങ്ങൾ മെഡിക്കൽ കോളേജിലേക്ക് മാറ്റി, ഖബറടക്കം നാളെ ഉച്ചയോടെ

Apr 11, 2026 07:46 PM

മൃതദേഹങ്ങൾ മെഡിക്കൽ കോളേജിലേക്ക് മാറ്റി, ഖബറടക്കം നാളെ ഉച്ചയോടെ

മൃതദേഹങ്ങൾ മെഡിക്കൽ കോളേജിലേക്ക് മാറ്റി, ഖബറടക്കം നാളെ...

Read More >>
എന്നെ അങ്ങ് കൂട്ടുമോ ഉപ്പാപ്പാ.....; ഇസ്സ  മറിയത്തിന്റെ അവസാന വിളി ഓർത്ത് പൊട്ടിക്കരഞ്ഞ് ഉപ്പാപ്പ അമ്മദ്

Apr 11, 2026 06:53 PM

എന്നെ അങ്ങ് കൂട്ടുമോ ഉപ്പാപ്പാ.....; ഇസ്സ മറിയത്തിന്റെ അവസാന വിളി ഓർത്ത് പൊട്ടിക്കരഞ്ഞ് ഉപ്പാപ്പ അമ്മദ്

ഹിദ്സ മറിയത്തിന്റെ അവസാന വിളി ഓർത്ത് പൊട്ടിക്കരഞ്ഞ് ഉപ്പാപ്പ...

Read More >>
Top Stories

News Roundup