'അഞ്ച് ലക്ഷം രൂപ ഉപയോഗിച്ചത് വ്യക്തിഗത ആവശ്യങ്ങള്‍ക്കായല്ല, മാറ്റിയത് ഔദ്യോഗിക അക്കൗണ്ടിലേക്ക്'; വി കുഞ്ഞികൃഷ്ണന്റെ ആരോപണം തള്ളി സിപിഐഎം

'അഞ്ച് ലക്ഷം രൂപ ഉപയോഗിച്ചത് വ്യക്തിഗത ആവശ്യങ്ങള്‍ക്കായല്ല, മാറ്റിയത് ഔദ്യോഗിക അക്കൗണ്ടിലേക്ക്'; വി കുഞ്ഞികൃഷ്ണന്റെ ആരോപണം തള്ളി സിപിഐഎം
Mar 30, 2026 10:39 PM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com ) ധനരാജ് രക്തസാക്ഷി ഫണ്ട് മുന്‍ ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് മാറ്റിയെന്ന് വി. കുഞ്ഞികൃഷ്ണന്റെ ആരോപണത്തിന് മറുപടിയുമായി സിപിഐഎം. അഞ്ച് ലക്ഷം രൂപ ഔദ്യോഗിക അക്കൗണ്ടിലേക്കാണ് മാറ്റയതെന്നും അത് വ്യക്തിഗത ആവശ്യത്തിനല്ലെന്നുമാണ് സിപിഐഎം മറുപടി നല്‍കിയിരിക്കുന്നത്.

ഫണ്ടില്‍ നിന്നും അഞ്ച് ലക്ഷം രൂപ കൈമാറിയത് ഏരിയാ സെക്രട്ടറിയുടെ പേരിലുള്ള അക്കൗണ്ടിലേക്ക്. കുഞ്ഞികൃഷ്ണന്‍ പറയുന്ന അക്കൗണ്ട് ''സെക്രട്ടറി, സിപിഐഎം പയ്യന്നൂര്‍ ഏരിയ കമ്മിറ്റി'' എന്ന പേരിലുള്ളതാണെന്നും സിപിഐഎം പറയുന്നു. ഏരിയ സെക്രട്ടറി ആയിരുന്ന കാലത്ത് കുഞ്ഞികൃഷ്ണനും ഉപയോഗിച്ചത് ഇതേ അക്കൗണ്ടാണ്. അഞ്ച് ലക്ഷം രൂപ ഉപയോഗിച്ചത് വ്യക്തിഗത ആവശ്യങ്ങള്‍ക്കായല്ല. കുഞ്ഞികൃഷ്ണന്റേത് അബദ്ധജടിലമായ അധരവ്യായാമമെന്നും പയ്യന്നൂര്‍ ഏരിയ കമ്മിറ്റിയുടെ മറുപടി.

അഞ്ച് ലക്ഷം രൂപ വ്യക്തിഗത അക്കൗണ്ടിലേക്ക് മാറ്റിയെന്ന് ആരോപിച്ചുള്ള ബാങ്ക് രേഖകളായിരുന്നു വി. കുഞ്ഞികൃഷ്ണന്‍ പുറത്തുവിട്ടത്. കൂടുതല്‍ തെളിവുകള്‍ പുറത്തുവിടേണ്ടി വരുമെന്നും കുഞ്ഞികൃഷ്ണന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

കണക്ക് കമ്മിറ്റിക്ക് മുന്‍പാകെ കാണിച്ചതിന്റെ പകര്‍പ്പും കുറിപ്പിനൊപ്പം പോസ്റ്റ് ചെയ്തു. ഇതില്‍ കൂടുതല്‍ എന്ത് തെളിവാണ് ഈ പാര്‍ട്ടിക്കും ഇന്നാട്ടിലെ ജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും ഇനി വേണ്ടതെന്ന് കുഞ്ഞികൃഷ്ണന്‍ ഫേസ്ബുക്ക് കുറിപ്പില്‍ ചോദിച്ചു. എന്നാല്‍ ഇതിന് പിന്നാലെയാണ് പയ്യന്നൂര്‍ ഏരിയ കമ്മിറ്റി മറുപടിയുമായി രംഗത്തെത്തിയത്.

cpim payyannur area committe reply to v kunhikrishnan over dhanaraj fund controversy

Next TV

Related Stories
കോൺഗ്രസിന്റെ ബൂത്ത് ഓഫീസിൽ കയറി സിപിഎം പ്രവർത്തകർ കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചതായാണ് പരാതി, വനിതകൾ ഉൾപ്പെടെ കോൺഗ്രസ് പ്രവർത്തകർക്ക് പരിക്ക്

Mar 30, 2026 10:35 PM

കോൺഗ്രസിന്റെ ബൂത്ത് ഓഫീസിൽ കയറി സിപിഎം പ്രവർത്തകർ കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചതായാണ് പരാതി, വനിതകൾ ഉൾപ്പെടെ കോൺഗ്രസ് പ്രവർത്തകർക്ക് പരിക്ക്

കോൺഗ്രസിന്റെ ബൂത്ത് ഓഫീസിൽ കയറി സിപിഎം പ്രവർത്തകർ കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചതായാണ്...

Read More >>
'ഇടതിന്റെ കരുത്ത് പത്രസമ്മേളന വേദികളിലെ ശബ്ദങ്ങളിലല്ല, ഈ മണ്ണിനൊരു പ്രത്യേകതയുണ്ട്; ഇവിടെയാർക്കും സത്യം മൂടിവെക്കാൻ കഴിയില്ല'  - പിണറായി വിജയൻ

Mar 30, 2026 09:46 PM

'ഇടതിന്റെ കരുത്ത് പത്രസമ്മേളന വേദികളിലെ ശബ്ദങ്ങളിലല്ല, ഈ മണ്ണിനൊരു പ്രത്യേകതയുണ്ട്; ഇവിടെയാർക്കും സത്യം മൂടിവെക്കാൻ കഴിയില്ല' - പിണറായി വിജയൻ

ഇടതുപക്ഷത്തിന്റെ കരുത്ത് പത്രസമ്മേളന വേദികളിലെ ശബ്ദങ്ങളിലല്ല, മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക്...

Read More >>
കോഴിക്കോട് നടുറോഡില്‍ വിദ്യാര്‍ത്ഥികളോട് യുവാവിന്റെ പരാക്രമം; തടയാനെത്തിയ പിതാവിന്റെ കൈ തൂമ്പ കൊണ്ട് അടിച്ചൊടിച്ചു

Mar 30, 2026 08:18 PM

കോഴിക്കോട് നടുറോഡില്‍ വിദ്യാര്‍ത്ഥികളോട് യുവാവിന്റെ പരാക്രമം; തടയാനെത്തിയ പിതാവിന്റെ കൈ തൂമ്പ കൊണ്ട് അടിച്ചൊടിച്ചു

കോഴിക്കോട് നടുറോഡില്‍ വിദ്യാര്‍ത്ഥികളോട് യുവാവിന്റെ പരാക്രമം, തടയാനെത്തിയ പിതാവിന്റെ കൈ തൂമ്പ കൊണ്ട്...

Read More >>
തിരുവനന്തപുരത്ത് രണ്ടിടങ്ങളിൽ കോൺഗ്രസ്-ബിജെപി ഡീൽ; ആരോപണവുമായി എ.എ. റഹീം

Mar 30, 2026 06:04 PM

തിരുവനന്തപുരത്ത് രണ്ടിടങ്ങളിൽ കോൺഗ്രസ്-ബിജെപി ഡീൽ; ആരോപണവുമായി എ.എ. റഹീം

തിരുവനന്തപുരത്ത് രണ്ടിടങ്ങളിൽ കോൺഗ്രസ്-ബിജെപി ഡീൽ, ആരോപണവുമായി എ.എ....

Read More >>
Top Stories

News Roundup