തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തില്‍ ബിജെപി സീല്‍ പതിച്ചതില്‍ നടപടി; മെയില്‍ അയച്ച ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തില്‍ ബിജെപി സീല്‍ പതിച്ചതില്‍ നടപടി; മെയില്‍ അയച്ച ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍
Mar 23, 2026 10:12 PM | By Susmitha Surendran

തിരുവനന്തപുരം: (https://truevisionnews.com/)  തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തില്‍ ബിജെപി സീല്‍ പതിച്ചതില്‍ നടപടി. മെയില്‍ അയച്ച അസിസ്റ്റന്റ് സെക്ഷന്‍ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു.

സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കറാണ് നടപടി സ്വീകരിച്ചത്. അന്വേഷണവിധേയമായാണ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.  അതേസമയം തിരഞ്ഞെടുപ്പ് കമ്മിഷനേയും ബിജെപിയേയും നിയന്ത്രിക്കുന്നത് ഒരേ കേന്ദ്രമാണെന്ന് അറിയാമെന്നും എന്നാൽ, കുറഞ്ഞപക്ഷം ഇവർ രണ്ട് ഓഫീസ് ആയെങ്കിലും പ്രവർത്തിക്കണമെന്നും സിപിഎം സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലൂടെ പരിഹസിച്ചു.

'ഇന്ത്യയിലെ തിരഞ്ഞെടുപ്പ് കമ്മിഷനെയും ബിജെപിയേയും നിയന്ത്രിക്കുന്നത് ഒരേ കേന്ദ്രമാണെന്ന് അറിയാം. എന്നാൽ ഈ രണ്ട് ഓഫീസിലെയും സീലുകൾ അങ്ങോട്ടും ഇങ്ങോട്ടുമെല്ലാം മാറി ഉപയോഗിക്കുന്ന സ്ഥിതിയാണ് ഇപ്പോൾ കാണുന്നത്. ആരെങ്കിലും ഇതൊക്കെ ശ്രദ്ധിക്കുന്നത് നന്നായിരിക്കും' സിപിഎം പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.

എം.വി. നികേഷ് കുമാറിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

എല്ലാ നാട്യങ്ങളും ബിജെപി ഉപേക്ഷിച്ചോ ?

ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യയേയും ബിജെപിയേയും നിയന്ത്രിക്കുന്നത് ഒരേ ഓഫീസ് തന്നെയാണെന്ന് പരസ്യമായി അറിയുന്ന കാര്യം.എങ്കിലും കത്തിടപാടിന് രണ്ടു മേശ ഇടണം! സീൽ അങ്ങോട്ടും ഇങ്ങോട്ടും മാറിപ്പോകുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിൽ ബിജെപിയുടെ സീൽ!

ഏത് ചിഹ്നത്തിൽ കുത്തിയാലും താമര തെളിയുന്ന പോലെ മറ്റൊരു സാധാരണ കാര്യം!ശ്രദ്ധിക്കണ്ടേ അമ്പാനെ...

വാർത്ത തിരയുന്നവരോട് ...തെരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച കത്തിനൊപ്പം ചേർത്ത affidavit ൽ തെരഞ്ഞെടുപ്പ് കമീഷന്റെ സീലിനു പകരം ബിജെപി കേരള ഘടകത്തിന്റെ സീൽ. വോട്ടിങ് മെഷീനിൽ ഏത് ബട്ടൺ ഞെക്കിയാലും താമര തെളിയുന്നു എന്ന വാർത്ത പലവട്ടം കേട്ടിട്ടുണ്ട്.

എന്നാൽ ബിജെപിയും തെരഞ്ഞെടുപ്പ് കമീഷനും ഒരേ സീൽ ആണ് ഉപയോഗിക്കുന്നത് എന്ന വാർത്ത ഇതാദ്യമാണ്. ബ്രേക്കിംഗ് ന്യൂസ്. എല്ലാ ഇ മെയിൽ വിലാസക്കാർക്കും ഇത് കിട്ടിയിട്ടുണ്ട്. രണ്ട് വിലാസക്കാരോട് verify ചെയ്തു. തെരഞ്ഞെടുപ്പ് കമീഷന്റെ ഓഫീസ് തന്നെയാണ് അയച്ചതും. അതും ഉറപ്പിച്ചിട്ടുണ്ട്...

Action taken against BJP for putting seal on Election Commission's letter; Officer who sent the email suspended

Next TV

Related Stories
കൊടുങ്ങല്ലൂരില്‍ യുവ ദമ്പതികളുടെ ഫ്‌ളാറ്റിലെ ഫ്രിഡ്ജില്‍ ഗർഭസ്ഥ ശിശുവിൻ്റെ മൃതദേഹം കണ്ടെത്തി

Mar 23, 2026 10:50 PM

കൊടുങ്ങല്ലൂരില്‍ യുവ ദമ്പതികളുടെ ഫ്‌ളാറ്റിലെ ഫ്രിഡ്ജില്‍ ഗർഭസ്ഥ ശിശുവിൻ്റെ മൃതദേഹം കണ്ടെത്തി

കൊടുങ്ങല്ലൂരില്‍ യുവ ദമ്പതികളുടെ ഫ്‌ളാറ്റിലെ ഫ്രിഡ്ജില്‍ ഗർഭസ്ഥ ശിശുവിൻ്റെ...

Read More >>
 സ്റ്റീൽ കത്തികൊണ്ട് കഴുത്തിന് വെട്ടി, മദ്യലഹരിയിൽ പെട്രോൾ പമ്പ് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ

Mar 23, 2026 09:52 PM

സ്റ്റീൽ കത്തികൊണ്ട് കഴുത്തിന് വെട്ടി, മദ്യലഹരിയിൽ പെട്രോൾ പമ്പ് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ

മദ്യലഹരിയിൽ പെട്രോൾ പമ്പ് ജീവനക്കാരനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി...

Read More >>
പതിവ് തെറ്റിക്കാതെ അപരപ്പട; മുഖ്യമന്ത്രി പിണറായി വിജയനും അപരന്‍; കെ കെ ശൈലജയ്ക്കും സണ്ണി ജോസഫിനും രണ്ട് പേര്‍ വീതം അപരന്‍

Mar 23, 2026 09:45 PM

പതിവ് തെറ്റിക്കാതെ അപരപ്പട; മുഖ്യമന്ത്രി പിണറായി വിജയനും അപരന്‍; കെ കെ ശൈലജയ്ക്കും സണ്ണി ജോസഫിനും രണ്ട് പേര്‍ വീതം അപരന്‍

മുഖ്യമന്ത്രി പിണറായി വിജയനും അപരന്‍; കെ കെ ശൈലജയ്ക്കും സണ്ണി ജോസഫിനും രണ്ട് പേര്‍ വീതം...

Read More >>
'ബഹുമാന്യനായ മുഖ്യമന്ത്രി തനിക്ക് പുതിയൊരു പേരിട്ടു, ചെറ്റ,  പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്തിരിക്കാന്‍ യോഗ്യതയില്ല' -  ജി സുധാകരന്‍

Mar 23, 2026 09:06 PM

'ബഹുമാന്യനായ മുഖ്യമന്ത്രി തനിക്ക് പുതിയൊരു പേരിട്ടു, ചെറ്റ, പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്തിരിക്കാന്‍ യോഗ്യതയില്ല' - ജി സുധാകരന്‍

ബഹുമാന്യനായ മുഖ്യമന്ത്രി തനിക്ക് പുതിയൊരു പേരിട്ടു, ചെറ്റ, മുഖ്യമന്ത്രി പിണറായി വിജയനെതിരെ ജി...

Read More >>
Top Stories

News Roundup