പൊലീസിനും വീണയ്ക്കും തിരിച്ചടി! വീണാ ജോർജിന് നേരെയുള്ള ആക്രമണം; വധശ്രമത്തിന് തെളിവ് കണ്ടെത്താനാകാതെ പൊലീസ്

പൊലീസിനും വീണയ്ക്കും തിരിച്ചടി!  വീണാ ജോർജിന് നേരെയുള്ള ആക്രമണം; വധശ്രമത്തിന് തെളിവ് കണ്ടെത്താനാകാതെ പൊലീസ്
Mar 6, 2026 12:03 PM | By Susmitha Surendran

കണ്ണൂർ: (https://truevisionnews.com/)  ആരോഗ്യമന്ത്രി വീണാ ജോർജിന് നേരെയുള്ള അതിക്രമക്കേസിൽ കെഎസ്‌യു നേതാക്കൾക്ക് ആശ്വാസം. പ്രതികളുമായി തെളിവെടുപ്പ് പൂർത്തിയായപ്പോൾ പൊലീസിന് വധശ്രമത്തിനുള്ള തെളിവ് കണ്ടെത്താനായില്ല.

എഫ്ഐറിൽ സൂചിപ്പിച്ച, മന്ത്രിയെ ആക്രമിക്കാൻ ഉപയോഗിച്ച ആയുധവും കണ്ടെത്താനായില്ല. ഗൂഢാലോചനയ്ക്കും തെളിവ് കണ്ടെത്താൻ കഴിഞ്ഞില്ല. റെയിൽവേ സ്റ്റേഷനിലും കറുത്ത തുണി വാങ്ങിയ വ്യാപാര സ്ഥാപനത്തിലുമാണ് പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തിയത്. പിന്നാലെ പ്രതികളെ ജയിലിലേക്ക് തന്നെ മാറ്റിയിരുന്നു.

ആരോഗ്യമന്ത്രിയെ അക്രമിച്ചെന്ന പരാതിയിൽ അഞ്ച് കെഎസ്‌യു പ്രവർത്തകർക്കെതിരെയാണ് കേസെടുത്തത്. കെഎസ്‌യു ജില്ലാ പ്രസിഡന്റ് അടക്കം അഞ്ച് പേരെയാണ് അറസ്റ്റ് ചെയ്തത്. എം സി അതുൽ, സി എച് മുബാസ്, മുഹമ്മദ് യാസീൻ, അക്ഷയ് മാട്ടൂൽ, ബിഥുൽ എന്നിവരായിരുന്നു അറസ്റ്റിലായത്.

ഫെബ്രുവരി 25നായിരുന്നു വീണാ ജോർജിന് നേരെ അതിക്രമമുണ്ടായത്. കണ്ണൂർ റെയിൽവെ സ്റ്റേഷനിൽവെച്ചായിരുന്നു സംഭവം. ആക്രമണത്തിൽ മന്ത്രിയുടെ കൈയ്യിനും കഴുത്തിനും പരിക്കേറ്റിരുന്നു. പിന്നാലെ മന്ത്രിയെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു.

സംഭവത്തിൽ കോൺഗ്രസ് നേതാക്കൾ വ്യാപക വിമർശനവുമായി രംഗത്തെത്തിയിരുന്നു. മന്ത്രിക്ക് പറ്റിക്കേറ്റിട്ടില്ല എന്നും അഭിനയമാണ് എന്നുമായിരുന്നു കോൺഗ്രസ് നേതാക്കളുടെ ആരോപണം. എന്നാൽ മന്ത്രിയെ അപായപ്പെടുത്താനുള്ള കരുതിക്കൂട്ടിയുള്ള നീക്കമെന്നാണ് സിപിഐഎം നേതാക്കൾ പ്രതികരിച്ചത്.

Attack on Veena George; Police unable to find evidence of attempted murder

Next TV

Related Stories
മോഷണക്കുറ്റം ആരോപിച്ചതിനെ തുടര്‍ന്ന് യുവതി ജീവനൊടുക്കിയ സംഭവം; ആൺസുഹൃത്തിന്റെ മാതാവ് അറസ്റ്റിൽ, ആത്മഹത്യപ്രേരണക്കുറ്റം ചുമത്തി കേസ്

Mar 6, 2026 05:45 PM

മോഷണക്കുറ്റം ആരോപിച്ചതിനെ തുടര്‍ന്ന് യുവതി ജീവനൊടുക്കിയ സംഭവം; ആൺസുഹൃത്തിന്റെ മാതാവ് അറസ്റ്റിൽ, ആത്മഹത്യപ്രേരണക്കുറ്റം ചുമത്തി കേസ്

മോഷണക്കുറ്റം ആരോപിച്ചതിനെ തുടര്‍ന്ന് യുവതി ജീവനൊടുക്കിയ സംഭവം, ആൺസുഹൃത്തിന്റെ മാതാവ് അറസ്റ്റിൽ...

Read More >>
അരീക്കോട് മുത്തച്ഛൻ ഓടിച്ച വാഹനത്തിനടിയിൽപ്പെട്ട് മൂന്ന് വയസുകാരന് ദാരുണാന്ത്യം

Mar 6, 2026 05:15 PM

അരീക്കോട് മുത്തച്ഛൻ ഓടിച്ച വാഹനത്തിനടിയിൽപ്പെട്ട് മൂന്ന് വയസുകാരന് ദാരുണാന്ത്യം

അരീക്കോട് മുത്തച്ഛൻ ഓടിച്ച വാഹനത്തിനടിയിൽപ്പെട്ട് മൂന്ന് വയസുകാരന്...

Read More >>
രാഹുൽ മാങ്കൂട്ടത്തിലിൻ്റെ തെളിവെടുപ്പിൽ ഗുരുതര വീഴ്ച; തിരുവല്ല ഡിവൈഎസ്പിക്ക് സസ്‌പെൻഷൻ

Mar 6, 2026 04:44 PM

രാഹുൽ മാങ്കൂട്ടത്തിലിൻ്റെ തെളിവെടുപ്പിൽ ഗുരുതര വീഴ്ച; തിരുവല്ല ഡിവൈഎസ്പിക്ക് സസ്‌പെൻഷൻ

രാഹുൽ മാങ്കൂട്ടത്തിലിൻ്റെ തെളിവെടുപ്പിൽ ഗുരുതര വീഴ്ച, തിരുവല്ല ഡിവൈഎസ്പിക്ക്...

Read More >>
കേരള സ്റ്റോറി 2;  'സിനിമ പ്രദർശിപ്പിക്കുന്ന തിയറ്ററുകൾ ഒഴിഞ്ഞ് കിടക്കുന്നത് കാണുമ്പോൾ സന്തോഷം' -  രാഹുൽ ഗാന്ധി

Mar 6, 2026 04:19 PM

കേരള സ്റ്റോറി 2; 'സിനിമ പ്രദർശിപ്പിക്കുന്ന തിയറ്ററുകൾ ഒഴിഞ്ഞ് കിടക്കുന്നത് കാണുമ്പോൾ സന്തോഷം' - രാഹുൽ ഗാന്ധി

കേരള സ്റ്റോറി 2 , രാഷ്ട്രീയ ലക്ഷ്യങ്ങൾക്കെതിരെയും രൂക്ഷവിമർശനവുമായി രാഹുൽ...

Read More >>
44 ലക്ഷം എവിടെ? ഡിവൈഎഫ്ഐയുടെ പുനരധിവാസ ഫണ്ടിനെച്ചൊല്ലി രാഷ്ട്രീയ പോര്; ഡിവൈഎഫ്ഐയും യൂത്ത് കോൺഗ്രസും നേർക്കുനേർ!

Mar 6, 2026 04:10 PM

44 ലക്ഷം എവിടെ? ഡിവൈഎഫ്ഐയുടെ പുനരധിവാസ ഫണ്ടിനെച്ചൊല്ലി രാഷ്ട്രീയ പോര്; ഡിവൈഎഫ്ഐയും യൂത്ത് കോൺഗ്രസും നേർക്കുനേർ!

ഉരുള്‍പ്പൊട്ടല്‍ പുനരധിവാസം ഫണ്ട് പിരിവിനെ ചൊല്ലി യൂത്ത് കോണ്‍ഗ്രസ് - ഡിവൈഎഫ്ഐ...

Read More >>
Top Stories

News Roundup