തിരുവനന്തപുരം : (https://truevisionnews.com/) കോവളം പുളിങ്കുടിയിലെ സിപിഐഎം ബ്രാഞ്ച് ഓഫീസിന് നേരെ വ്യാപകമായ ആക്രമണം. ഓഫീസിനുള്ളിലെ കസേരകളും മറ്റ് സാധനസാമഗ്രികളും അക്രമിസംഘം അടിച്ചു തകർത്തു.
കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിലാണ് അക്രമം നടന്നതെന്ന് സിപിഐഎം പറഞ്ഞു. കഴിഞ്ഞ ദിവസം ബ്രാഞ്ചിന്റെ നേതൃത്വത്തിൽ പ്രദേശത്ത് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചിരുന്നു. ഇതിൽ പ്രകോപിതരായാണ് കോൺഗ്രസ് പ്രവർത്തകർ ഓഫീസ് ആക്രമിച്ചതെന്നാണ് ലഭിക്കുന്ന വിവരം. അക്രമത്തിന് പിന്നാലെ പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Widespread attack on the CPI(M) branch office in Pulingudi, Kovalam.






























