തിരുവനന്തപുരം: ( www.truevisionnews.com ) മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ പീഡിച്ച കേസിൽ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ പ്രതി പതിനഞ്ചുകാരനെ പീഡിപ്പിച്ച കേസിലും കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി. തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജ് അഞ്ജു മീര ബിർളയാണ് മുട്ടത്തറ സ്വദേശി ജയകുമാർ ജയൻ (65) എന്നയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. 2025 ഏപ്രിൽ മാസം എട്ടാംതീയതിയാണ് കേസിനാസ്പദമായ സംഭവം.
പോലീസ് പറയുന്നത് പ്രകാരം; സംഭവദിവസം രാത്രി ഏഴുമണിയോടെ റോഡിലൂടെ തനിച്ച് നടന്നുപോകുകയായിരുന്ന കുട്ടിയെ വഴിയരികിൽ ഇരിക്കുകയായിരുന്ന പ്രതി കൈ കാണിച്ചുവിളിച്ചു. ഇയാളെ വീട്ടിൽ ജോലിക്കുവന്ന് കണ്ടുപരിചയമുള്ള കുട്ടി അടുത്തേക്ക് ചെന്നു.
ഷേക്ക് ഹാൻഡ് കൊടുക്കാനെന്ന വ്യാജേന കുട്ടിയുടെ കൈയിൽപിടിച്ച പ്രതി പെട്ടെന്ന് അടുത്തേയ്ക്ക് വലിച്ചു. തുടർന്ന് കുട്ടിയുടെ സ്വകാര്യ ഭാഗത്ത് പരിക്കേൽപിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു. ഇതിനിടെ അടുത്തുള്ള ആളൊഴിഞ്ഞ സ്ഥലത്തേക്ക് പോകാനും ഇയാൾ കുട്ടിയെ നിർബന്ധിച്ചു.
ഇതൊന്നും ആരോടും പറയരുതെന്നും ഇങ്ങനെയൊക്കെ ചെയ്തത് കുട്ടിയോടുള്ള ഇഷ്ടം കൊണ്ടാണെന്നും പ്രതി കുട്ടിയോട് പറഞ്ഞു. അക്രമം നടന്നിത് കുറച്ചകലെയായി കുട്ടിയുടെ അച്ഛന്റെ സുഹൃത്തുക്കൾ നിൽക്കുന്നുണ്ടായിരുന്നു. ഇത് ശ്രദ്ധയിൽപെട്ട കുട്ടി ഓടി ഇവരുടെ അടുത്ത് എത്തി കാര്യം പറഞ്ഞു.
തുടർന്ന് അടുത്തുള്ള അമ്പലത്തിൽ കാത്തുനിന്ന അമ്മൂമ്മയുടെ ഫോണിൽ നിന്നും വിളിച്ച് അച്ഛനോടും വിവരം പറഞ്ഞു. തുടർന്നാണ് പോലീസിനെ വിവരം അറിയിച്ചത്. വഞ്ചിയൂർ പോലീസ് എസ്‌ഐ അലക്‌സ് സി. ആണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രൊസിക്യൂട്ടർ അഡ്വ. ആർ.എസ്. വിജയ് മോഹൻ ഹാജരായി.
2012 മെയ് പതിനഞ്ചിന് ഇതേ പ്രതി ഒരു കല്യാണമണ്ഡപത്തിൽ വാച്ചറായിരിക്കെ മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ പീഡിപ്പിച്ചതിനും ശിക്ഷ അനുഭവിച്ചിട്ടുണ്ട്. മണ്ഡപത്തിലെ കുളിമുറിയിൽവെച്ച് യുവതിയെ പീഡിപ്പിച്ച കേസിൽ ഏഴുവർഷമാണ് പ്രതി തടവുശിക്ഷ അനുഭവിച്ചത്. ഈ കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയതിന് ശേഷമാണ് കുട്ടിയെ പീഡിപ്പിച്ചത്.
repeat offender convicted in pocso case thiruvananthapuram crime































