'നട്ടെല്ലിന് പരിക്ക്, കാലൊടിഞ്ഞു; ആ സിനിമയുടെ കഥ കേട്ടത് തനിക്ക് വലിയ അപകടം പറ്റി ഹോസ്പിറ്റലിൽ കിടന്നപ്പോൾ' - സ്നേഹ

 'നട്ടെല്ലിന് പരിക്ക്, കാലൊടിഞ്ഞു; ആ സിനിമയുടെ കഥ കേട്ടത് തനിക്ക് വലിയ അപകടം പറ്റി ഹോസ്പിറ്റലിൽ കിടന്നപ്പോൾ' - സ്നേഹ
Feb 27, 2026 03:48 PM | By VIPIN P V

ലയാളികൾക്ക് സുപരിചിതയായ നടിയാണ് സ്നേഹ. തമിഴ് സിനിമകളാണ് സ്നേഹയെ കൂടുതൽ പ്രശസ്തയാക്കിയതെങ്കിലും മലയാള സിനിമകളും നടി അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ പാർത്ഥിപൻ കനവ് എന്ന സിനിമയെക്കുറിച്ച് പറയുകയാണ് നടി. ഈ സിനിമയുടെ കഥ കേട്ടത് തനിക്ക് വലിയ അപകടം പറ്റി ഹോസ്പിറ്റലിൽ കിടന്നപ്പോൾ ആയിരുന്നുവെന്ന് നടി ഓർത്തു. അവള്‍ വികടന്‍ ചാനലിന്റെ പുരസ്‌കാരം ഏറ്റുവാങ്ങിയാണ് സ്നേഹ ഇക്കാര്യം തുറന്ന് പറയുന്നത്.

'പാര്‍ത്ഥിപന്‍ കനവ് എന്ന സിനിമയെക്കുറിച്ച് സംസാരിച്ചേ മതിയാകൂ. എന്റെ ഏറ്റവും പ്രിയപ്പെട്ട സിനിമയാണ്. 2003 ലാണ്. അന്ന് എനിക്ക് വലിയൊരു അപകടമുണ്ടായി. എല്‍ ത്രി, എല്‍ ഫോര്‍ ഫ്രാക്ചര്‍, ബാക്ക് ബോണ്‍, വലത് കാലില്‍ ഒന്നിലധികം ഒടിവ്, ഇടത് കാലില്‍ കണ്ണാടി ചില്ല് തറച്ച് വലിയൊരു മുറിവ്, അതിന് സ്റ്റിച്ചിട്ട് ഇട്ടിട്ടുണ്ടായിരുന്നു. എട്ട് മാസം കഴിയാതെ എഴുന്നേറ്റ് നടക്കാന്‍ പോലും കഴിയില്ല എന്നാണ് പറഞ്ഞിരുന്നത്.

അപകടം പറ്റി മൂന്നാം ദിവസം എന്നെ കാണാനായി ആശുപത്രിയിലേക്ക് വന്നു. കഥ പറയാന്‍. എനിക്ക് നിവർന്ന് ഇരിക്കാന്‍ സാധിക്കില്ലായിരുന്നു. അതിനാല്‍ കിടന്നു കൊണ്ടാണ് കഥ കേട്ടത്. കഥ എനിക്ക് ഇഷ്ടപ്പെട്ടു, അന്നത്തെ കാലത്ത് ഒരു നായികയ്ക്ക് ഇരട്ട വേഷം ലഭിക്കുന്നുവെന്നാല്‍ വലിയ കാര്യമായിട്ടാണ് ഞാന്‍ കരുതുന്നത്. അപ്പോള്‍ ഞാന്‍ ഇന്‍ഡസട്രിയില്‍ വന്നിട്ട് മൂന്ന് വര്‍ഷമേ ആയിരുന്നുള്ളൂ.

പോകാന്‍ നേരം, എന്ത് വിശ്വസിച്ചാണ് സാര്‍ എന്നോട് കഥ പറയാന്‍ വന്നതെന്ന് ഞാന്‍ ചോദിച്ചു. എട്ട് മാസം കഴിഞ്ഞേ എനിക്ക് എഴുന്നേല്‍ക്കാനാകൂ എന്നാണ് പറയുന്നത്. അത് പറഞ്ഞപ്പോള്‍ അതൊക്കെ നടന്നോളും, നമ്മള്‍ സൂപ്പറായി സിനിമ ചെയ്യും എന്ന് ആത്മവിശ്വസത്തോടെ പറഞ്ഞിട്ട് നടന്നു പോയി. എട്ട് മാസം എന്ന് പറഞ്ഞ ഡോക്ടറുടെ മുന്നിലൂടെ ഒന്നര മാസത്തില്‍ ഞാന്‍ ഷൂട്ടിന് പോയി.

ഇതുപോലുള്ള സംവിധായകരുള്ളപ്പോള്‍ നമുക്ക് ഒരുപാട് നേട്ടങ്ങള്‍ സ്വന്തമാക്കാനാകും. അവര്‍ നല്‍കുന്ന ആത്മവിശ്വാസമാണ് നമുക്ക് എല്ലാം. ഒരുപാട് പോരട്ടങ്ങള്‍ക്ക് ശേഷമാണ് ഈ വേദിയില്‍ ഞാന്‍ നില്‍ക്കുന്നത്. പാര്‍ത്ഥിപന്‍ കനവിന് എനിക്ക് അവാര്‍ഡ് കിട്ടിയില്ല. ഓട്ടോഗ്രാഫിന് കിട്ടിയില്ല. പട്ടാസിനും പള്ളിക്കുടത്തിനും കിട്ടിയില്ല. എനിക്ക് അംഗീകാരമൊന്നും ലഭിച്ചില്ലെന്ന് ഓര്‍ത്ത് ഞാന്‍ വിഷമിച്ചു.

എന്നാല്‍ പിന്നീടത് ശീലമായി. അവാര്‍ഡിനേക്കാളും ജനങ്ങളുടെ സ്‌നേഹവും പിന്തുണയുമാണ് വലുത്. നമ്മളുടെ കഥാപാത്രങ്ങള്‍ ഇന്നും സംസാരിക്കപ്പെടുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഓട്ടോഗ്രാഫ് റീ-റിലീസായി. അത് കണ്ട ശേഷം ഒരുപാട് പേര്‍ വിളിച്ചു. എന്റെ കഥാപാത്രങ്ങള്‍ ഇപ്പോഴും മനസില്‍ തങ്ങി നില്‍ക്കുന്നുവെന്ന് അവര്‍ പറയുമ്പോള്‍ അതാണ് എന്റെ വിജയം; സ്നേഹ പറഞ്ഞു.

actress sneha recalls spinal injury broken leg recovery journey

Next TV

Related Stories
കൂലി'യിൽ എന്റെ 7 സീനുകൾ വെട്ടിമാറ്റി; ലോകേഷ് ചിത്രത്തിലെ തന്റെ വേഷത്തെക്കുറിച്ച് മനസ്സ് തുറന്ന് ബാബുരാജ്

Feb 27, 2026 09:53 AM

കൂലി'യിൽ എന്റെ 7 സീനുകൾ വെട്ടിമാറ്റി; ലോകേഷ് ചിത്രത്തിലെ തന്റെ വേഷത്തെക്കുറിച്ച് മനസ്സ് തുറന്ന് ബാബുരാജ്

കൂലി'യിൽ എന്റെ 7 സീനുകൾ വെട്ടിമാറ്റി; ലോകേഷ് ചിത്രത്തിലെ തന്റെ വേഷത്തെക്കുറിച്ച് മനസ്സ് തുറന്ന്...

Read More >>
'അവളില്ലാതെ എന്റെ ദിവസം പൂർണ്ണമാകില്ല'; പ്രണയാതുരമായ കുറിപ്പിലൂടെ വിവാഹവാർത്ത പങ്കുവെച്ച് വിജയ് ദേവരക്കൊണ്ട

Feb 27, 2026 09:21 AM

'അവളില്ലാതെ എന്റെ ദിവസം പൂർണ്ണമാകില്ല'; പ്രണയാതുരമായ കുറിപ്പിലൂടെ വിവാഹവാർത്ത പങ്കുവെച്ച് വിജയ് ദേവരക്കൊണ്ട

'അവളില്ലാതെ എന്റെ ദിവസം പൂർണ്ണമാകില്ല'; പ്രണയാതുരമായ കുറിപ്പിലൂടെ വിവാഹവാർത്ത പങ്കുവെച്ച് വിജയ്...

Read More >>
സംവിധായകനെ വിളിച്ചുവരുത്തി തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചെന്ന് പരാതി; നടിയുള്‍പ്പെടെ പതിനൊന്നുപേര്‍ അറസ്റ്റില്‍

Feb 27, 2026 08:37 AM

സംവിധായകനെ വിളിച്ചുവരുത്തി തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചെന്ന് പരാതി; നടിയുള്‍പ്പെടെ പതിനൊന്നുപേര്‍ അറസ്റ്റില്‍

സംവിധായകനെ വിളിച്ചുവരുത്തി തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചെന്ന് പരാതി, നടിയുള്‍പ്പെടെ പതിനൊന്നുപേര്‍...

Read More >>
Top Stories










News Roundup