കയ്യിലൊതുങ്ങുമോ പൊന്ന്? സ്വർണ്ണവിലയിൽ ഇന്ന് നേരിയ വർധനവ്; പവന് കൂടിയത് എത്ര?

കയ്യിലൊതുങ്ങുമോ പൊന്ന്? സ്വർണ്ണവിലയിൽ ഇന്ന് നേരിയ വർധനവ്; പവന് കൂടിയത് എത്ര?
Feb 25, 2026 10:55 AM | By Susmitha Surendran

തിരുവനന്തപുരം: (https://truevisionnews.com/)  സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്ന് നേരിയ വർധനവ് രേഖപ്പെടുത്തി. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം 22 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് വർധിച്ചത്. ഇതോടെ 22 കാരറ്റ് സ്വർണം ഗ്രാമിന് വില 14,840 രൂപയായി.

അതേസമയം സംസ്ഥാനത്ത് വെള്ളി വിലയിൽ ഇന്ന് മാറ്റമുണ്ടായിട്ടില്ല. ഒരു ഗ്രാമിന് 285 രൂപയും 10 ഗ്രാമിന് 2850 രൂപയുമാണ് ഇന്നത്തെ നിരക്ക്. കേരളത്തിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ വെച്ച് ഏറ്റവും ഉയർന്ന സ്വർണവില 2026 ജനുവരി 29-നായിരുന്നു. 22 കാരറ്റ് സ്വർണം ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമായിരുന്നു അന്നത്തെ വില.

ആഗോള രാഷ്ട്രീയ പ്രതിസന്ധികളും യുദ്ധ സാഹചര്യങ്ങളും മൂലം ഓഹരി വിപണികളിൽ നിന്ന് നിക്ഷേപകർ കൂട്ടത്തോടെ സ്വർണത്തിലേക്ക് ചുവടുമാറ്റിയതാണ് വിലയെ സ്വാധീനിച്ചത്. ലോകമാകെയുള്ള കേന്ദ്ര ബാങ്കുകളും സ്വർണം വാങ്ങിക്കൂട്ടാൻ ശ്രമിച്ചത് വില ഉയരാൻ കാരണമായി.

​ഇന്നത്തെ വിപണി നിരക്കുകൾ

​22 കാരറ്റ് സ്വർണം: ഗ്രാമിന് ₹14,840 | പവന് ₹1,18,720 (₹10 വർധനവ്)

​18 കാരറ്റ് സ്വർണം: ഗ്രാമിന് ₹12,190 | പവന് ₹97,520 (₹5 വർധനവ്)

​14 കാരറ്റ് സ്വർണം: ഗ്രാമിന് ₹9,495 | പവന് ₹75,960 (₹10 വർധനവ്)

​9 കാരറ്റ് സ്വർണം: ഗ്രാമിന് ₹6,120 | പവന് ₹48,960 (₹5 വർധനവ്)



Today's gold price in Kerala

Next TV

Related Stories
പെൻഷൻ കുടിശ്ശിക സഹിതം; വീണ്ടും 20 കോടി കൂടി അനുവദിച്ചു, അങ്കണവാടി വർക്കർമാർക്കും ഹെൽപ്പർമാർക്കും ഉടൻ പണമെത്തും

Feb 25, 2026 11:50 AM

പെൻഷൻ കുടിശ്ശിക സഹിതം; വീണ്ടും 20 കോടി കൂടി അനുവദിച്ചു, അങ്കണവാടി വർക്കർമാർക്കും ഹെൽപ്പർമാർക്കും ഉടൻ പണമെത്തും

പെൻഷൻ, 20 കോടി രൂപ, അങ്കണവാടി ജീവനക്കാർക്ക് കുടിശിക അനുവദിച്ച് ധനവകുപ്പ്...

Read More >>
സർക്കാർ ജീവനക്കാരുടെ വിവരങ്ങൾ ആവശ്യപ്പെട്ട് സ്പാർക്കിന് കത്ത്; മുഖ്യമന്ത്രി അടക്കമുള്ളവർക്കെതിരെ കേസെടുക്കണമെന്ന് രമേശ് ചെന്നിത്തല

Feb 25, 2026 11:03 AM

സർക്കാർ ജീവനക്കാരുടെ വിവരങ്ങൾ ആവശ്യപ്പെട്ട് സ്പാർക്കിന് കത്ത്; മുഖ്യമന്ത്രി അടക്കമുള്ളവർക്കെതിരെ കേസെടുക്കണമെന്ന് രമേശ് ചെന്നിത്തല

സർക്കാർ ജീവനക്കാരുടെ വിവരങ്ങൾ ആവശ്യപ്പെട്ട് സ്പാർക്കിന് കത്ത്, മുഖ്യമന്ത്രി അടക്കമുള്ളവർക്കെതിരെ കേസെടുക്കണമെന്ന് രമേശ്...

Read More >>
Top Stories










News Roundup