വാട്‌സ്ആപ്പിൽ ഒരു മെസ്സേജ്, 10 വർഷത്തെ ബന്ധം തീർന്നു! ആലപ്പുഴയിൽ വാട്‌സ്ആപ്പിലൂടെ മുത്തലാഖ് ചൊല്ലി, യുവതിയുടെ പരാതിയിൽ ഭർത്താവിനെതിരെ കേസ്

വാട്‌സ്ആപ്പിൽ ഒരു മെസ്സേജ്, 10 വർഷത്തെ ബന്ധം തീർന്നു! ആലപ്പുഴയിൽ  വാട്‌സ്ആപ്പിലൂടെ മുത്തലാഖ് ചൊല്ലി, യുവതിയുടെ പരാതിയിൽ  ഭർത്താവിനെതിരെ കേസ്
Feb 25, 2026 11:28 AM | By Susmitha Surendran

മൂവാറ്റുപുഴ: (https://truevisionnews.com/)  ആലപ്പുഴ സ്വദേശിനിയെ വാട്‌സ്ആപ്പ് സന്ദേശത്തിലൂടെ മൊഴി ചൊല്ലി ഭർത്താവ്. എറണാകുളം മൂവാറ്റുപുഴയിൽ ഹോസ്റ്റലിൽ താമസിച്ച് ജോലി ചെയ്യുന്ന ആമിന മുഹമ്മദ് എന്ന യുവതിയുടെ പരാതിയിൽ ഭർത്താവ് സുഹൈലിനെതിരെ പൊലീസ് കേസെടുത്തു. ആലപ്പുഴ കായംകുളം സ്വദേശിയായ സുഹൈലുമായി നിരന്തര പ്രശ്‌നങ്ങളെ തുടർന്ന് അകന്ന് കഴിയുകയായിരുന്നു ആമിന.

ഇക്കഴിഞ്ഞ ഫെബ്രുവരി നാലിനാണ് വാട്‌സ്ആപ്പിലൂടെ മുത്തലാഖ് ചൊല്ലിയതായി അറിയിച്ചത്. തുടർന്ന് ആമിന മൂവാറ്റുപുഴ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഏഴാം തീയതി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. പരാതി ലഭിച്ചതിനെ തുടർന്ന് മൂവാറ്റുപുഴ പൊലീസ് മുത്തലാഖ് ആക്ട് അനുസരിച്ച് കേസ് രജിസ്റ്റർ ചെയ്തു. തിങ്കളാഴ്ച ആമിനയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം വാട്‌സ്ആപ്പ് സന്ദേശത്തിന്റെ രേഖകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

മുമ്പ് ആമിനയുടെ ആലപ്പുഴയിലെ വീട്ടിൽ സുഹൈൽ ആക്രമണം നടത്തിയിരുന്നു. ഇതിൽ ഹരിപ്പാട് പൊലീസിൽ സുഹൈലിനെതിരെ മറ്റൊരു കേസും നിലവിലുണ്ട്. പത്തുവർഷം മുമ്പായിരുന്നു ആമിനയുടെയും സുഹൈലിന്റെയും വിവാഹം. ഗാർഹിക പീഡന പരാതികളും പൊലീസ് ഇടപെടലും മുമ്പും ഉണ്ടായിട്ടുണ്ട്.

Husband of Alappuzha native gives statement through WhatsApp message

Next TV

Related Stories
പെൻഷൻ കുടിശ്ശിക സഹിതം; വീണ്ടും 20 കോടി കൂടി അനുവദിച്ചു, അങ്കണവാടി വർക്കർമാർക്കും ഹെൽപ്പർമാർക്കും ഉടൻ പണമെത്തും

Feb 25, 2026 11:50 AM

പെൻഷൻ കുടിശ്ശിക സഹിതം; വീണ്ടും 20 കോടി കൂടി അനുവദിച്ചു, അങ്കണവാടി വർക്കർമാർക്കും ഹെൽപ്പർമാർക്കും ഉടൻ പണമെത്തും

പെൻഷൻ, 20 കോടി രൂപ, അങ്കണവാടി ജീവനക്കാർക്ക് കുടിശിക അനുവദിച്ച് ധനവകുപ്പ്...

Read More >>
സർക്കാർ ജീവനക്കാരുടെ വിവരങ്ങൾ ആവശ്യപ്പെട്ട് സ്പാർക്കിന് കത്ത്; മുഖ്യമന്ത്രി അടക്കമുള്ളവർക്കെതിരെ കേസെടുക്കണമെന്ന് രമേശ് ചെന്നിത്തല

Feb 25, 2026 11:03 AM

സർക്കാർ ജീവനക്കാരുടെ വിവരങ്ങൾ ആവശ്യപ്പെട്ട് സ്പാർക്കിന് കത്ത്; മുഖ്യമന്ത്രി അടക്കമുള്ളവർക്കെതിരെ കേസെടുക്കണമെന്ന് രമേശ് ചെന്നിത്തല

സർക്കാർ ജീവനക്കാരുടെ വിവരങ്ങൾ ആവശ്യപ്പെട്ട് സ്പാർക്കിന് കത്ത്, മുഖ്യമന്ത്രി അടക്കമുള്ളവർക്കെതിരെ കേസെടുക്കണമെന്ന് രമേശ്...

Read More >>
Top Stories

News Roundup