കൊല്ലം തൃക്കടവൂരിൽ ഡിവൈഎഫ്ഐ നേതാവിന്റെ വീടിന് നേരെ ആക്രമണം; പിന്നിൽ ആർഎസ്എസ് എന്ന് പരാതി

കൊല്ലം തൃക്കടവൂരിൽ ഡിവൈഎഫ്ഐ നേതാവിന്റെ വീടിന് നേരെ ആക്രമണം; പിന്നിൽ ആർഎസ്എസ് എന്ന് പരാതി
Feb 25, 2026 09:17 AM | By Anusree vc

കൊല്ലം: തൃക്കടവൂരിൽ ഡിവൈഎഫ്ഐ നേതാവിന്റെ വീടിന് നേരെ അർധരാത്രിയിൽ ആക്രമണം. തൃക്കടവൂർ ഈസ്റ്റ് മേഖല കമ്മിറ്റി പ്രസിഡൻ്റ് അനന്ദുവിൻ്റെ വീടിന് നേരെയാണ് അക്രമിസംഘം അഴിഞ്ഞാടിയത്. ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. തൃക്കടവൂർ മഹാദേവ ക്ഷേത്രത്തിൽ ഗാനമേളയിൽ ഗണഗീതം പാടിയതിനെതിരെ ഡിവൈഎഫ്ഐ പരാതി നൽകിയിരുന്നു. ഇതിൻ്റെ വൈരാഗ്യത്തിൽ ആർഎസ്എസ് പ്രവർത്തകർ വീട് ആക്രമിച്ചെന്നാണ് പരാതി.

കല്ലേറിൽ അനന്ദുവിൻ്റെ വീടിൻ്റെ ജനാല തകർന്നു. സിറ്റൗട്ടിൽ കിടന്ന കസേര തകർത്തു. ഇരുചക്ര വാഹനവും ആക്രമിച്ചു. ഗണഗീതം പാടിയതിനെതിരെ ഇന്നലെയാണ് ദേവസ്വം ബോർഡിന് പരാതി നൽകിയത്. ആക്രമണ സമയത്ത് അനന്ദുവും രോഗിയായ അമ്മയും മുത്തശ്ശിയും വീട്ടിൽ ഉണ്ടായിരുന്നു. സംഭവത്തിൽ അഞ്ചലുംമൂട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Attack on DYFI leader's house in Thrikadavur, Kollam; Complaint that RSS is behind it

Next TV

Related Stories
പെൻഷൻ കുടിശ്ശിക സഹിതം; വീണ്ടും 20 കോടി കൂടി അനുവദിച്ചു, അങ്കണവാടി വർക്കർമാർക്കും ഹെൽപ്പർമാർക്കും ഉടൻ പണമെത്തും

Feb 25, 2026 11:50 AM

പെൻഷൻ കുടിശ്ശിക സഹിതം; വീണ്ടും 20 കോടി കൂടി അനുവദിച്ചു, അങ്കണവാടി വർക്കർമാർക്കും ഹെൽപ്പർമാർക്കും ഉടൻ പണമെത്തും

പെൻഷൻ, 20 കോടി രൂപ, അങ്കണവാടി ജീവനക്കാർക്ക് കുടിശിക അനുവദിച്ച് ധനവകുപ്പ്...

Read More >>
സർക്കാർ ജീവനക്കാരുടെ വിവരങ്ങൾ ആവശ്യപ്പെട്ട് സ്പാർക്കിന് കത്ത്; മുഖ്യമന്ത്രി അടക്കമുള്ളവർക്കെതിരെ കേസെടുക്കണമെന്ന് രമേശ് ചെന്നിത്തല

Feb 25, 2026 11:03 AM

സർക്കാർ ജീവനക്കാരുടെ വിവരങ്ങൾ ആവശ്യപ്പെട്ട് സ്പാർക്കിന് കത്ത്; മുഖ്യമന്ത്രി അടക്കമുള്ളവർക്കെതിരെ കേസെടുക്കണമെന്ന് രമേശ് ചെന്നിത്തല

സർക്കാർ ജീവനക്കാരുടെ വിവരങ്ങൾ ആവശ്യപ്പെട്ട് സ്പാർക്കിന് കത്ത്, മുഖ്യമന്ത്രി അടക്കമുള്ളവർക്കെതിരെ കേസെടുക്കണമെന്ന് രമേശ്...

Read More >>
Top Stories

News Roundup