Feb 21, 2026 10:06 AM

തിരുവനന്തപുരം: ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജിന്റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ റീത്ത് പ്രതിഷേധത്തെ രൂക്ഷമായി വിമർശിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ജനാധിപത്യ സംവിധാനത്തിൽ പ്രതിഷേധിക്കുന്നതിന് പരിധിയുണ്ടെന്നും ഒരു മന്ത്രിയുടെ സ്വകാര്യ വസതിയിലേക്ക് അതിക്രമിച്ചു കയറി റീത്ത് വയ്ക്കുന്നത് അത്യന്തം ഗൗരവതരമായ കുറ്റമാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അറിഞ്ഞുകൊണ്ട് നടത്തിയ സമരമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

"യൂത്ത് കോൺഗ്രസ് ജനാധിപത്യ വിരുദ്ധ സമരങ്ങൾ നടത്തി ആരോഗ്യവകുപ്പ് മന്ത്രിയെ ഒറ്റപ്പെടുത്താനോ വിരട്ടാനോ ശ്രമിക്കേണ്ട. അത്തരം ഭീഷണികളിൽ തോറ്റു പോകുന്നവരല്ല ഇടതുപക്ഷ പ്രവർത്തകർ," മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സാപ്പിഴവ് വിവാദത്തെ തുടർന്നായിരുന്നു മന്ത്രിയുടെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. ഈ നടപടി രാഷ്ട്രീയ മര്യാദയ്ക്ക് നിരക്കാത്തതാണെന്നും സർക്കാർ ഇതിനെ ഗൗരവമായി കാണുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആരോഗ്യ മേഖലയിൽ പ്രശ്നങ്ങളുണ്ടെങ്കിൽ ചർച്ച ചെയ്യാം. ആരോഗ്യ രംഗത്ത് കേന്ദ്രം പോലും അംഗീകരിച്ച പ്രവർത്തനങ്ങളാണ് നടക്കുന്നത്. യൂത്ത് കോൺഗ്രസ് പുകമറ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. യൂത്ത് കോൺഗ്രസിന്റെ വിരട്ട് ഉപേക്ഷിക്കുന്നതായിരിക്കും നല്ലതെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു.

Don't try to scare me, this is the Left; V. Sivankutty slams the wreath protest at Veena George's house

Next TV

Top Stories










News Roundup