പാലക്കാട്: (https://truevisionnews.com/) ഒറ്റപ്പാലം മനിശ്ശീരി തൃക്കങ്ങോട് യുവാവ് വൈദ്യുത ഷോക്കേറ്റ് മരിച്ചു. തൃക്കങ്ങോട് പുതുപ്പറമ്പിൽ ഉണ്ണികൃഷ്ണന്റെ മകൻ അജീഷ് (32) ആണ് മരിച്ചത്. വീടിന്റെ തറയോട് ചേർന്ന ഭാഗം ശുചിയാക്കുന്നതിനിടെ പ്രഷർ ഗണ്ണിൽ നിന്നും ഷോക്ക് ഏറ്റാണ് മരണം സംഭവിച്ചിരിക്കുന്നത്.
വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയാണ് അപകടം. ഉടനെ കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യുവാവ് ഷോക്കേറ്റ് പിടയുന്നത് കണ്ട അയൽവാസിയുടെ നിലവിളി കേട്ട് ഓടിയെത്തിയ അജീഷിന്റെ പിതാവ് മെയിൻ സ്വിച്ച് ഉടനെ ഓഫ് ചെയ്തു. സംഭവ സ്ഥലത്തുനിന്ന് സിപിആർ നൽകി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചതും മരണം സ്ഥിരീകരിച്ചു.
A young man died of electric shock in Thrikkangode.





























.jpeg)


