തിരുവനന്തപുരം: (https://truevisionnews.com/) പൂങ്കുളത്ത് പറമ്പിൽ നിന്ന് മനുഷ്യന്റെ അസ്ഥികൾ കണ്ടെത്തി. രണ്ട് തലയോട്ടികളും എല്ലുകളുമാണ് ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത്.
പുരയിടം നോക്കി നടത്തുന്നയാൾ രാവിലെ സ്ഥലത്തെത്തിയപ്പോഴാണ് അസ്ഥികൾ കണ്ടത്. ഉടൻ തന്നെ പൊലീസിൽ അറിയിക്കുകയായിരുന്നു.
വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസും ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. ഒരു തലയോട്ടിയിൽ വാസു എന്ന് പേനകൊണ്ട് എഴുതിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.
അസ്ഥികൾക്ക് എത്ര പഴക്കമുണ്ടെന്നും ഇത് എവിടെ നിന്ന് വന്നതാണെന്നും കണ്ടെത്താൻ വിശദമായ ശാസ്ത്രീയ പരിശോധനകൾ ആരംഭിച്ചു. പ്രദേശത്തെ കാണാതായ ആളുകളെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
Human bones found in a field in Poongulam, Thiruvananthapuram

































