Feb 19, 2026 05:49 PM

പാലക്കാട്: ( www.truevisionnews.com ) യുഡിഎഫിലേക്കില്ലെന്നും ആരും ചർച്ച നടത്തിയിട്ടില്ലെന്നും പികെ ശശി. താൻ ഇടത് ആശയം മുറുകെപിടിക്കുന്ന ആളാണെന്നും പികെ ശശി വ്യക്തമാക്കി. കെടിഡിസിയിൽ നിന്നും രാജിവെച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിമത കൂട്ടായ്മയെക്കുറിച്ചും അറിയില്ല. നാളെ എന്താകുമെന്ന് ആർക്ക് പറയാനാകുമെന്നും ശശി ചോദിച്ചു. വ്യക്തിപരമായി പ്രയാസങ്ങളുണ്ട്. രാജി സ്വമനസാലെയെന്നും ആരുടെയും നിർബന്ധത്താലല്ലെന്നും അദ്ദേഹം ആവർത്തിച്ചു വ്യക്തമാക്കി.

സണ്ണി ജോസഫുമായി ഈ നിമിഷം വരെ സംസാരിച്ചിട്ടില്ല. ഇത് കെടിഡിസിയിൽ നിന്നുള്ള രാജിയാണ്. ഇപ്പോഴും സിപിഐഎം അംഗമാണെന്ന് പറഞ്ഞ പികെ ശശി മറിച്ചൊരു തീരുമാനം എടുത്തിട്ടില്ലെന്നും കൂട്ടിച്ചേർത്തു. നാളെ എന്താകുമെന്ന് ആർക്കും പറയാൻ പറ്റില്ല. മാർക്സിസ്റ്റ് ആദർശം മുറുകെ പിടിക്കുന്നയാളാണ്. യു.ഡി.എഫിലേക്ക് പോകുന്നതിനെപ്പറ്റി ചോദിക്കേണ്ടതില്ല. എനിക്കെതിരായ പ്രതിഷേധങ്ങൾ മുതലെടുക്കാൻ

യു.ഡി.എഫ് ശ്രമിക്കുന്നതാകും. ഇതുവരെ ആരും ബന്ധപ്പെട്ടിട്ടില്ല. മുഖ്യമന്ത്രിയുമായി സംസാരിക്കുന്നതിൽ അത്ഭുതമില്ല. തിരുവനന്തപുരത്തുള്ളപ്പോഴെല്ലാം സംസാരിക്കാറുണ്ട്. സിപിഐഎം വിമതർ പാർട്ടി രൂപീകരിക്കുന്നതിനെപ്പറ്റി അറിയില്ല. സതീഷുമായി അക്കാര്യം സംസാരിച്ചിട്ടില്ലെന്നും വിമതർ തന്നെ ക്ഷണിച്ചിട്ടില്ലെന്നും പികെ ശശി പറഞ്ഞു. വ്യക്തിപരമായ പ്രയാസങ്ങൾ കൊണ്ടാണ് രാജി.

സുഖമില്ലാത്തതിനാലാണ് ഗോവിന്ദൻ മാഷിന്റെ ജാഥയിൽ പങ്കെടുക്കാതിരുന്നത്. തരം താഴ്ത്തൽ സംബന്ധിച്ച് പാർട്ടി നേതൃത്വത്തോട് സംസാരിച്ച് കഴിഞ്ഞതാണ്. ഇതുവരെയും മാറി ചിന്തിച്ചിട്ടില്ല. ഇപ്പോൾ സിപിഐഎമ്മാണ്. തെരഞ്ഞെടുപ്പോ സ്ഥാനാർഥിത്വം സംബന്ധിച്ചോ ഒരു ചർച്ചയും നടന്നിട്ടില്ല. ശശി വീടിൻ്റെ മുലയ്ക്കിരിക്കുമെന്ന് ആരും കരുതേണ്ട. ഞാൻ പൊതുപ്രവർത്തന രംഗത്ത് സങ്ജീവമായി ഉണ്ടാകും. ഇന്ന് പാർട്ടി അംഗമാണ്. നാളെ എന്താവുമെന്ന് പറയാൻ കഴിയില്ലല്ലോ എന്നും പികെ ശശി പറഞ്ഞു.



pk sasi response on ktdc resignation

Next TV

Top Stories










News Roundup






GCC News