'കുഞ്ഞേ ചെറിയ നേരമെങ്കിലും ജീവിതം കൊണ്ട് മഹത്തരമായൊരു സന്ദേശം നല്‍കിയാണ് നീ മടങ്ങുന്നത്' - കെ കെ ശൈലജ

'കുഞ്ഞേ ചെറിയ നേരമെങ്കിലും ജീവിതം കൊണ്ട് മഹത്തരമായൊരു സന്ദേശം നല്‍കിയാണ് നീ മടങ്ങുന്നത്' - കെ കെ ശൈലജ
Feb 15, 2026 05:05 PM | By Susmitha Surendran

തിരുവനന്തപുരം:  (https://truevisionnews.com/) ചെറിയ നേരമെങ്കിലും ജീവിതം കൊണ്ട് മഹത്തരമായൊരു സന്ദേശം നല്‍കിയാണ് ആലിന്‍ ഷെറിന്‍ മടങ്ങുന്നത്.  സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായ ആലിന്‍ ഷെറിന്റെ മരണത്തില്‍ അനുശോചനമറിയിച്ച് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും എംഎല്‍എയുമായ കെ കെ ശൈലജ.

തീരാവേദനകള്‍ക്കിടയിലും ആലിന്റെ ജീവിതം മാനവ സാഹോദര്യത്തിന്റെയൊപ്പം ഓര്‍ക്കപ്പെടും. ഹൃദയം കനക്കുന്ന വേദനയോടെ ഈ നാടിനൊപ്പം ആലിന് വിട നല്‍കുന്നുവെന്നും കെ കെ ശൈലജ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

പൊന്നോമനയ്ക്ക് വിട

കുഞ്ഞ് ആലിന് നിറകണ്ണുകളോടെ നാട് വിട നല്‍കി. കഴിഞ്ഞ ദിവസം കോട്ടയത്ത് വച്ചുണ്ടായ അപകടത്തിലാണ് 10 മാസം പ്രായമുള്ള ആലിന്‍ ഷെറിന്‍ എബ്രഹാമിന് മസ്തിഷ്‌ക മരണം സംഭവിച്ചത്.

പൊന്നോമനയെ നഷ്ടപ്പെട്ട വേദനയിലും കുഞ്ഞിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ രക്ഷിതാക്കള്‍ തയ്യാറായത് മഹത്തരമാണ്. കരള്‍, രണ്ട് വൃക്ക, ഹൃദയ വാള്‍വ്, രണ്ട് നേത്ര പടലങ്ങള്‍ എന്നിവയിലൂടെ 5 പേര്‍ക്കാണ് ആലിന്‍ ജീവിത വെളിച്ചം പകര്‍ന്നത്.

നാട് ഒരുമിച്ച് നിന്ന് കഴിഞ്ഞ ദിവസം അവയവമാറ്റം വിജയകരമായി പൂര്‍ത്തീകരിച്ചു. സംസ്ഥാനം ഔദ്യോഗിക ബഹുമതിയോടെയാണ് കുഞ്ഞ് മാലാഖയെ യാത്രയാക്കുന്നത്.

കുഞ്ഞേ ചെറിയ നേരമെങ്കിലും ജീവിതം കൊണ്ട് മഹത്തരമായൊരു സന്ദേശം നല്‍കിയാണ് നീ മടങ്ങുന്നത്. തീരാവേദനകള്‍ക്കിടയിലും നിന്റെ ജീവിതം മാനവ സാഹോദര്യത്തിന്റെയൊപ്പം ഓര്‍ക്കപ്പെടും. ഹൃദയം കനക്കുന്ന വേദനയോടെ ഈ നാടിനൊപ്പം നിനക്ക് വിട നല്‍കുന്നു.

ആദരാഞ്ജലികള്‍.

AlinSherin's funeral, KK Shailaja expresses condolences

Next TV

Related Stories
പ്രതികാര ദാഹം മാളിലും തീർത്തു...! പൊലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ച സംഭവം; രണ്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Feb 15, 2026 08:01 PM

പ്രതികാര ദാഹം മാളിലും തീർത്തു...! പൊലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ച സംഭവം; രണ്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

തിരുവനന്തപുരത്ത് പൊലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ച സംഭവം, രണ്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍...

Read More >>
മകളെ മർദ്ദിച്ചത് ചോദ്യം ചെയ്തു; ഭാര്യാമാതാവിന്റെ വീടിന് തീവെച്ച് മരുമകൻ

Feb 15, 2026 07:43 PM

മകളെ മർദ്ദിച്ചത് ചോദ്യം ചെയ്തു; ഭാര്യാമാതാവിന്റെ വീടിന് തീവെച്ച് മരുമകൻ

മകളെ മർദ്ദിച്ചത് ചോദ്യം ചെയ്തു; ഭാര്യാമാതാവിന്റെ വീടിന് തീവെച്ച്...

Read More >>
  'പിണറായി വിജയൻ തന്നെയായിരിക്കും സംസ്ഥാനത്തിന്റെ അടുത്ത മുഖ്യമന്ത്രി' - മണിശങ്കർ അയ്യർ

Feb 15, 2026 07:25 PM

'പിണറായി വിജയൻ തന്നെയായിരിക്കും സംസ്ഥാനത്തിന്റെ അടുത്ത മുഖ്യമന്ത്രി' - മണിശങ്കർ അയ്യർ

അന്താരാഷ്ട്ര സമ്മേളനത്തിലെ ഉദ്ഘാടന വേദി, മണിശങ്കർ...

Read More >>
Top Stories










News Roundup