തിരുവനന്തപുരം: ( www.truevisionnews.com ) തൃശൂർ പൂരം അലങ്കോലപ്പെടുത്തല്‍ വിവാദത്തില്‍ പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ട് ക്രൈംബ്രാഞ്ച് എഡിജിപിക്ക് കൈമാറി. ഉദ്യോഗസ്ഥ ഗൂഢാലോചന തള്ളികൊണ്ടാണ് റിപ്പോർട്ട്. മഠത്തിൽവരവ് സമയം പൊലീസ് ലാത്തിചാർജ് നടത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. തിരുവമ്പാടി ദേവസ്വത്തിലേക്ക് ആരോപണങ്ങൾ ഉയര്‍ത്തികൊണ്ടാണ് റിപ്പോര്‍ട്ട് ഏകപക്ഷീയ തീരുമാനങ്ങളാണ് തിരുവമ്പാടിയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് കണ്ടെത്തൽ.
തൊട്ടു മുന്നിലുള്ള പൂരത്തിനിടയിലും പൊലീസുമായി വാക്കുതർക്കം ഉണ്ടായിരുന്നു. ആസൂത്രിത നീക്കമുണ്ടായോ എന്ന കാര്യത്തിൽ എഡിജിപി തല യോഗത്തിന് ശേഷമായിരിക്കും അന്തിമ തീരുമാനം. തൃശൂർ പൂരം അലങ്കോലപ്പെടുത്തല്‍ വിവാദത്തില്‍ 2024 ഒക്ടോബറിലാണ് അന്വേഷണം പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പും പൂരവും അടുത്തിരിക്കുന്നതിനാൽ വിഷയത്തില്‍ അന്തിമതീരുമാനം ഉടൻ ഉണ്ടാകില്ല. സിസിടിവി, ഫോൺ എന്നിവയുടെ ശാസ്ത്രീയഫലം വന്നിട്ടില്ലെന്നാണ് വിശദീകരണം.
Disruption of Thrissur Pooram Special Investigation Team denies official conspiracy
































