ഇറച്ചിവെട്ടുക്കാരനായി എത്തി; കടയില്‍ നിന്ന് പണവും ഫോണും കവർന്ന് നൈസായി മുങ്ങി, കണ്ണൂർ സ്വദേശി പിടിയിൽ

ഇറച്ചിവെട്ടുക്കാരനായി എത്തി; കടയില്‍ നിന്ന് പണവും ഫോണും കവർന്ന് നൈസായി മുങ്ങി, കണ്ണൂർ സ്വദേശി പിടിയിൽ
Feb 12, 2026 03:50 PM | By VIPIN P V

തൃശൂർ : ( www.truevisionnews.com ) കടകള്‍ കുത്തിതുറന്ന് അരലക്ഷം രൂപയുമായി മുങ്ങിയ പ്രതി പിടിയിൽ. തൃശൂര്‍ ശക്തന്‍മാര്‍ക്കറ്റിലെ ഇറച്ചിക്കടയില്‍ തൊഴിലാളിയായിരുന്ന കണ്ണൂര്‍ പാലപ്പിള്ളി സ്വദേശി കെ.പി.മുബഷീറാണ് പിടിയിലായത്. ഫെബ്രുവരി ഒന്നിനാണ് കടകള്‍ കുത്തിതുറന്ന് അരലക്ഷം രൂപ മോഷ്ടിക്കുകയും തൊഴിലാളികളുടെ രണ്ടു ഫോണുകളും അടിച്ചുമാറ്റി ഇയാൾ മുങ്ങിയത്.

തൃശൂര്‍ ഈസ്റ്റ് സ്റ്റേഷനിലെ എസ്.ഐ ബിപിന്‍ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് മുബഷീറിനെ നാടകീയമായി പിടികൂടിയത്. തട്ടിയെടുത്ത അരലക്ഷം വനിതാ സുഹൃത്തുക്കളുമായി ധൂര്‍ത്തടിച്ചു. ഫോണുകള്‍ രണ്ടും പൊലീസ് കണ്ടെടുത്തു. പതിനെട്ടു കേസുകളില്‍ പ്രതിയാണ് മുബഷീര്‍. ഭാര്യയും മൂന്നു മക്കളുമുണ്ട്. ഒരിടത്തു പണിയ്ക്കു കയറും. അവിടെ നിന്ന് മോഷ്ടിക്കും. കറുത്ത വേഷമാത്രമേ ധരിക്കൂ എന്നിവയാണ് മുബഷീറിന്റെ രീതികൾ.

കടയില്‍ ജോലി ചെയ്യുന്നതിനിടെ മുതലാളി പറഞ്ഞു. ‘മുബഷീറെ 500 രൂപ മേശയില്‍ നിന്നെടുത്ത് സഹപ്രവര്‍ത്തന് കൊടുക്കാമോ’. കാഷ് കൗണ്ടറിലെ മേശയില്‍ ഞാന്‍ കൈ കൊണ്ടു തൊടില്ലെന്നായിരുന്നു മുബഷീറിന്‍റെ മറുപടി. അങ്ങനെ പറഞ്ഞ ആളാണ് കടയും കുത്തിതുറന്ന് പണവും ഫോണും കൊണ്ടുപോയത് എന്ന് കടയുടമ.

Suspect arrested for breaking into shops and fleeing with half a lakh rupees

Next TV

Related Stories
ശബരിമല സ്വർണക്കൊള്ള; പ്രത്യേക അന്വേഷണ സംഘം സ്വർണപ്പാളികളുടെ സാമ്പിളുകൾ ശേഖരിച്ചുതുടങ്ങി

Feb 12, 2026 06:10 PM

ശബരിമല സ്വർണക്കൊള്ള; പ്രത്യേക അന്വേഷണ സംഘം സ്വർണപ്പാളികളുടെ സാമ്പിളുകൾ ശേഖരിച്ചുതുടങ്ങി

ശബരിമല സ്വർണക്കൊള്ള, പ്രത്യേക അന്വേഷണ സംഘം സ്വർണപ്പാളികളുടെ സാമ്പിളുകൾ...

Read More >>
സഹോദരിയുടെ മകളോട് മോശമായി പെരുമാറി, പുറത്തു പറയരുതെന്ന് ഭീഷണി; പെൺകുട്ടിയുടെ പരാതിക്കു പിന്നാലെ കുപ്രസിദ്ധ ​'ഗുണ്ട രാജേഷ്' പിടിയിൽ

Feb 12, 2026 05:30 PM

സഹോദരിയുടെ മകളോട് മോശമായി പെരുമാറി, പുറത്തു പറയരുതെന്ന് ഭീഷണി; പെൺകുട്ടിയുടെ പരാതിക്കു പിന്നാലെ കുപ്രസിദ്ധ ​'ഗുണ്ട രാജേഷ്' പിടിയിൽ

സഹോദരിയുടെ മകളോട് മോശമായി പെരുമാറി, പെൺകുട്ടിയുടെ പരാതിക്കു പിന്നാലെ കുപ്രസിദ്ധ ​'ഗുണ്ട രാജേഷ്'...

Read More >>
 'സെല്‍ഫി എടുക്കാൻ പോയതല്ല'; പിണറായി വിജയൻ നീരസം കാണിച്ചെന്ന വീഡിയോ വൈറലായതിന് പിന്നാലെ ആരോപണം തള്ളി ആതിര ഗ്രേസ്

Feb 12, 2026 05:05 PM

'സെല്‍ഫി എടുക്കാൻ പോയതല്ല'; പിണറായി വിജയൻ നീരസം കാണിച്ചെന്ന വീഡിയോ വൈറലായതിന് പിന്നാലെ ആരോപണം തള്ളി ആതിര ഗ്രേസ്

പിണറായി വിജയൻ നീരസം കാണിച്ചെന്ന വീഡിയോ വൈറലായതിന് പിന്നാലെ ആരോപണം തള്ളി ആതിര...

Read More >>
എസ്എഫ്ഐ യൂണിയൻ അസാധുവാക്കിയ കേരള വിസിക്ക് തിരിച്ചടി; ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

Feb 12, 2026 04:05 PM

എസ്എഫ്ഐ യൂണിയൻ അസാധുവാക്കിയ കേരള വിസിക്ക് തിരിച്ചടി; ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

എസ്എഫ്ഐ യൂണിയൻ അസാധുവാക്കിയ കേരള വിസിക്ക് തിരിച്ചടി, ഉത്തരവ് റദ്ദാക്കി...

Read More >>
Top Stories

News Roundup