കൊച്ചി:(https://truevisionnews.com/) ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ ആശങ്കകൾ ശരിവെക്കുന്ന തരത്തിലുള്ള സുപ്രധാനമായ ഇടക്കാല ഉത്തരവാണ് ഹൈക്കോടതി പുറപ്പെടുവിച്ചിരിക്കുന്നത്.
ശബരിമലയിലെ സ്വർണ്ണക്കവർച്ചയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന സംശയങ്ങൾ അടിസ്ഥാനമുള്ളതാണെന്ന് നിരീക്ഷിച്ച കോടതി, ശ്രീകോവിലിലെ സ്വർണ്ണപ്പാളികൾ മാറ്റപ്പെട്ടെന്ന കാര്യത്തിൽ തങ്ങളുടെ സംശയം രേഖപ്പെടുത്തുകയും ചെയ്തു. ഈ സംശയങ്ങൾ വെറും നിഗമനങ്ങളല്ലെന്നും, ശാസ്ത്രീയ പരിശോധനാ ഫലത്തിലൂടെ ഇക്കാര്യം വ്യക്തമായി തെളിഞ്ഞിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
ആശങ്കകള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കി. കുറ്റകൃത്യത്തിന്റെ പ്രയോഗരീതി ശാസ്ത്രീയമായി തെളിയിക്കപ്പെട്ടെന്നും സ്വര്‍ണക്കവര്‍ച്ചയ്ക്കായി എടുത്ത തീരുമാനത്തിന്റെ കണ്ണികള്‍ തിരിച്ചറിഞ്ഞെന്നും കോടതി പറഞ്ഞു.
സ്വര്‍ണക്കവര്‍ച്ചയുടെ സാങ്കേതിക വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാനാകില്ല. എസ്ഐടിയുടെ അന്വേഷണം തൃപ്തികരമാണെന്നും ഹൈക്കോടതി വ്യക്തമാക്കി.
കൂടുതല്‍ പ്രതികളെ അറസ്റ്റ് ചെയ്യേണ്ടതുണ്ടെന്നും ഉരുക്കിയ സ്വര്‍ണം ഉള്‍പ്പെടെ കണ്ടെത്തേണ്ടതുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. വിഎസ്എസിലെ ശാസ്ത്രജ്ഞരുടെ മൊഴി ഉടന്‍ രേഖപ്പെടുത്തണം.
ഇത് കണ്ടെത്തിയ തെളിവുകളുമായി പൊരുത്തപ്പെടുന്ന രീതിയില്‍ മനസിലാക്കിയെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. കേസില്‍ എസ്‌ഐടി ഇതുവരെ രേഖപ്പെടുത്തിയത് 202 സാക്ഷിമൊഴികളാണ്.
16 പ്രതികള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുണ്ടെന്നും എസ്‌ഐടി കോടതിയെ അറിയിച്ചു. പ്രതികളില്‍ ചിലരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടുണ്ടെന്നും കുറ്റകൃത്യത്തിലൂടെ നേടിയ സ്വത്തുക്കള്‍ കണ്ടെത്താന്‍ പരിശോധന നടക്കുകയാണെന്നും എസ്‌ഐടി വ്യക്തമാക്കി.
Sabarimala gold theft case; High Court issues interim order



































