തിരുവനന്തപുരം:( www.truevisionnews.com)തിരുവനന്തപുരം ഗവൺമെന്റ് ലോ കോളേജിൽ എസ്എഫ്ഐ - കെഎസ്‌യു പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടായി. ക്യാമ്പസിനുള്ളിൽ അനധികൃതമായി സ്ഥാപിച്ച മുൻ കോളേജ് ചെയർമാന്റെ പ്രതിമ ഉദ്ഘാടനം ചെയ്യുന്നത് തടഞ്ഞുകൊണ്ട് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
ഈ വിഷയത്തെച്ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സംഘർഷത്തിനിടെ ഒരു കെഎസ്‌യു പ്രവർത്തകന് പരിക്കേൽക്കുകയും ചെയ്തു.
ഇതിന് പിന്നാലെയാണ് സംഘർഷമുണ്ടായത്. പ്രതിമയിൽ കെ എസ് യു പെയിന്റ് ഒഴിച്ചെന്ന് ആരോപിച്ച് എസ്എഫ്ഐ- കെഎസ് യു പ്രവർത്തകർ തമ്മിൽ വാക്കേറ്റം ഉണ്ടാകുകയും ഈ വാക്കേറ്റം സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. നാളെയാണ് പ്രതിമയുടെ ഉദ്ഘാടനം തീരുമാനിച്ചിരുന്നത്.
Clashes at Government Law College in Thiruvananthapuram

































