തിരുവനന്തപുരം: (https://truevisionnews.com/) തമിഴ്നാട്ടിലെ പ്രധാന ആഘോഷമായ തൈപ്പൊങ്കൽ പ്രമാണിച്ച് കേരളത്തിലും അവധി. സംസ്ഥാനത്തെ ആറ് ജില്ലകള്‍ക്കാണ് ജനുവരി 15 വ്യാഴാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലാണ് അവധി. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക കലണ്ടർ പ്രകാരമുള്ള അവധിയാണ് ഇത്. തമിഴ്നാട് പൊങ്കലിനോട് അനുബന്ധിച്ച് നീണ്ട അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ജനുവരി പത്ത് മുതൽ 16 വരെ സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും അവധിയാണ്. 15 വരെ ആദ്യം അവധി പ്രഖ്യാപിച്ചിരുന്നു. ശക്തമായ ആവശ്യം ഉയര്‍ന്നതോടെ ഒരു ദിവസം കൂടി അവധി നൽകുകയായിരുന്നു.
തമിഴ്നാടിനൊപ്പം തെലങ്കാനയും പൊങ്കലിന് സമാനമായി നീണ്ട അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജനുവരി 17നായിരിക്കും പൊങ്കൽ അവധി കഴിഞ്ഞ് ഇവിടങ്ങളിൽ സ്കൂളുകൾ തുറക്കുന്നത്.
Local holiday in six districts of the state on Thursday

































