തിരുവനന്തപുരം:( https://truevisionnews.com/) ഇടതുപക്ഷ നിരീക്ഷകനെന്ന നിലയിൽ ഇനി ചാനൽ ചർച്ചകളിൽ പങ്കെടുക്കില്ലെന്ന് ഇടതുപക്ഷ നിലപാടുകൾ ഉയർത്തിപ്പിടിച്ചിരുന്ന അഡ്വ. ഹസ്ക്കർ.
മുഖ്യമന്ത്രി പിണറായി വിജയനെ ചാനൽ ചർച്ചയ്ക്കിടെ വിമർശിച്ചതിനെത്തുടർന്ന് സി.പി.എം നേതൃത്വം അദ്ദേഹത്തെ ശാസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടി നിലപാടുകളെ പ്രതിരോധിക്കുന്ന നിരീക്ഷകന്റെ റോളിൽ നിന്ന് മാറുന്നുവെന്ന് ഫേസ്ബുക്കിലൂടെ അറിയിച്ചത്.
പാർട്ടി ശാസനയ്ക്ക് പിന്നാലെ സോഷ്യൽ മീഡിയയിലൂടെ രൂക്ഷമായ പരിഹാസവുമായാണ് ഹസ്ക്കർ രംഗത്തെത്തിയത്. 'ഇടത് നിരീക്ഷകൻ' എന്ന സ്ഥാനം ഔദ്യോഗികമായി ഒഴിഞ്ഞു. തന്റെ സുരക്ഷയ്ക്കായി പാർട്ടി നൽകിയിരുന്ന 'ഗൺമാനെ' തിരിച്ചേൽപ്പിച്ചുവെന്നും, ശാസന കേട്ടതോടെ താൻ വല്ലാതെ 'പേടിച്ചുപോയെന്ന് എല്ലാവരോടും പറഞ്ഞേക്കണമെന്നും പരിഹസിച്ചു.
രാഷ്ട്രീയ നിരീക്ഷണ രംഗത്ത് നിന്ന് പിന്മാറില്ലെന്നും എന്നാൽ ഇനി മുതൽ ഒരു സ്വതന്ത്ര 'രാഷ്ട്രീയ നിരീക്ഷകൻ' എന്ന നിലയിലാകും താൻ ചർച്ചകളിൽ പങ്കെടുക്കുകയെന്നും വ്യക്തമാക്കി.
Adv. Hasker will no longer participate in channel discussions as a leftist observer


































