വിഴിഞ്ഞത്ത് ഗർഭിണി പശു കിണറ്റിൽ വീണു; രക്ഷപ്പെടുത്തിയത് നീണ്ട മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിൽ

വിഴിഞ്ഞത്ത് ഗർഭിണി പശു കിണറ്റിൽ വീണു; രക്ഷപ്പെടുത്തിയത് നീണ്ട മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിൽ
Jan 9, 2026 10:37 PM | By Roshni Kunhikrishnan

തിരുവനന്തപുരം:(https://truevisionnews.com/) വിഴിഞ്ഞത്ത് കിണറ്റിൽ വീണ ഗർഭിണി പശുവിനെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ കരയിലെത്തിച്ചു.

കരിമ്പള്ളിക്കര കുരിശടി മുറ്റത്തിന് സമീപം അന്താരാഷ്ട്ര തുറമുഖ കമ്പനി ഏറ്റെടുത്ത സ്ഥലത്തെ ഉപയോഗശൂന്യമായി കിടന്ന രണ്ടാൾ താഴ്ചയുള്ള കിണറ്റിലാണ് ഇന്നലെ പശു വീണത്.

പനവിളക്കോട് സ്വദേശിയായ ഹരിയുടെ ഉടമസ്ഥതയിലുള്ളതാണ് പശു. രാവിലെ മേയുന്നതിനായി കെട്ടിയ പശുവിനെ വൈകുന്നേരം മൂന്ന് മണിയോടെ അഴിക്കാൻ എത്തിയപ്പോഴാണ് കിണറ്റിൽ വീണ നിലയിൽ കണ്ടത്.

ഉടൻ തന്നെ ഫയർഫോഴ്സിനെ വിവരമറിയിച്ചെങ്കിലും സ്ഥലത്തെത്തിയ ഫയർഫോഴ്സിന് ഇടുങ്ങിയ കിണർ ഉറകളിൽ കുടുങ്ങിയ നിലയിലായതിനാൽ ഒന്നും ചെയ്യാനായില്ല.

പിന്നാലെ തുറമുഖ കമ്പനിക്കാരോട് ചർച്ച നടത്തുകയും ജെസിബി എത്തിച്ച് വളരെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിലാണ് രാത്രി 9.30 ഓടെ പശുവിനെ സുരക്ഷിതമായി കരയ്ക്ക് കയറ്റാനായത്.രക്ഷാപ്രവർത്തനത്തിനിടെ നാട്ടുകാരനായ യുവാവിനും കാലിൽ പരിക്കേറ്റിരുന്നു. ഇയാളെ ഫയർഫോഴ്സ് ജീപ്പിൽ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി.

Pregnant cow falls into well in Vizhinjam

Next TV

Related Stories
പരിയാരം മെഡിക്കൽ കോളേജിൻ്റെ ഏഴാം നിലയിൽ നിന്ന് താഴേക്ക് ചാടി കൂട്ടിരിപ്പുകാരൻ ജീവനൊടുക്കി

Jan 10, 2026 10:56 AM

പരിയാരം മെഡിക്കൽ കോളേജിൻ്റെ ഏഴാം നിലയിൽ നിന്ന് താഴേക്ക് ചാടി കൂട്ടിരിപ്പുകാരൻ ജീവനൊടുക്കി

പരിയാരം മെഡിക്കൽ കോളേജ്, ഏഴാം നിലയിൽ നിന്ന് താഴേക്ക് ചാടി...

Read More >>
ശബരിമല സ്വർണ്ണകേസ് : 'നിയമത്തിൻ്റെ മുന്നില്‍ എല്ലാവരും തുല്ല്യരാണ്, നീതിപൂർവ്വമായ അന്വേഷണം നടക്കുന്നത് നല്ലതാണ്'

Jan 10, 2026 10:36 AM

ശബരിമല സ്വർണ്ണകേസ് : 'നിയമത്തിൻ്റെ മുന്നില്‍ എല്ലാവരും തുല്ല്യരാണ്, നീതിപൂർവ്വമായ അന്വേഷണം നടക്കുന്നത് നല്ലതാണ്'

ശബരിമല സ്വർണ്ണകേസ്, തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റില്‍ പ്രതികരിച്ച് ഇ പി...

Read More >>
 കോഴിക്കോട്  കൊയിലാണ്ടിയിൽ ചികിത്സയിലിരിക്കെ മരിച്ച സ്ത്രീയ്ക്ക്  ചെള്ളുപനി സ്ഥിരീകരിച്ചു

Jan 10, 2026 10:24 AM

കോഴിക്കോട് കൊയിലാണ്ടിയിൽ ചികിത്സയിലിരിക്കെ മരിച്ച സ്ത്രീയ്ക്ക് ചെള്ളുപനി സ്ഥിരീകരിച്ചു

കൊയിലാണ്ടിയിൽ ചികിത്സയിലിരിക്കെ മരിച്ചയാൾക്ക് ചെള്ളുപനി ...

Read More >>
സ്കൂട്ടറിന്റെ നിയന്ത്രണം വിട്ട് ഓടയിൽ വീണ് അപകടം; സ്വകാര്യ കോച്ചിംഗ് സെൻ്ററിലെ ജീവനക്കാരന് ദാരുണാന്ത്യം

Jan 10, 2026 10:21 AM

സ്കൂട്ടറിന്റെ നിയന്ത്രണം വിട്ട് ഓടയിൽ വീണ് അപകടം; സ്വകാര്യ കോച്ചിംഗ് സെൻ്ററിലെ ജീവനക്കാരന് ദാരുണാന്ത്യം

സ്കൂട്ടറിന്റെ നിയന്ത്രണം വിട്ട് ഓടയിൽ വീണ് അപകടം, സ്വകാര്യ കോച്ചിംഗ് സെൻ്ററിലെ ജീവനക്കാരന് ദാരുണാന്ത്യം ...

Read More >>
സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ സ്വർണവില അറിയാം

Jan 10, 2026 10:18 AM

സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ സ്വർണവില അറിയാം

സംസ്ഥാനത്ത് ഇന്നത്തെ (ജനുവരി 10 ) സ്വർണവില...

Read More >>
Top Stories

News Roundup