ചാലക്കുടിയിൽ കൊമ്പൻ ഇടഞ്ഞു; ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ആനയെ തളച്ചു

ചാലക്കുടിയിൽ കൊമ്പൻ ഇടഞ്ഞു; ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ആനയെ തളച്ചു
Jan 9, 2026 10:10 PM | By Roshni Kunhikrishnan

തൃശൂര്‍:(https://truevisionnews.com/) ചാലക്കുടി പോട്ടയില്‍ തളച്ച കൊമ്പൻ ഇടഞ്ഞു. കൊല്ലത്തുള്ളി ബിച്ചി ശിവന്‍ എന്ന കൊമ്പനാണ് പോട്ട പറക്കൊട്ടിക്കല്‍ പ്രദേശത്ത് ഇടഞ്ഞോടി പരിഭ്രാന്തി പരത്തിയത്. ഇന്ന് വൈകീട്ടായിരുന്നു സംഭവം.

വയനാട്ടില്‍ നടന്ന ഒരു പരിപാടിക്കിടെ അനുസരണക്കേട് കാട്ടിയ കൊമ്പനെ നാട്ടിലേക്ക് കൊണ്ടുവരുന്നതിനിടെ പാപ്പാന്‍ സജീവിന്റെ നാടായ പോട്ടയില്‍ വിശ്രമിക്കാനായി ഇറക്കിയിരുന്നു.

ഇവിടെ അടുത്ത് കൂടല്‍മാണിക്യം ക്ഷേത്രത്തിൻ്റെ പറമ്പില്‍ ആനയെ തളച്ചു. എന്നാൽ ആനയുടെ പെരുമാറ്റം കണ്ട് നാട്ടുകാര്‍ പരാതിപ്പെട്ടു. ഇതോടെ അടുത്തുള്ള പറക്കൊട്ടി ക്ഷേത്രത്തിന് സമീപത്തേക്ക് മാറ്റാൻ തീരുമാനിച്ചു.

ഇവിടേക്ക് കൊണ്ടുപോകുന്നതിനിടെ ആന ഇടഞ്ഞു. റോഡിലൂടെ തലങ്ങും വിലങ്ങും ഓടിയ ആന, സമീപത്തെ വീടുകളിലെ ചെടിച്ചട്ടികളടക്കം വലിച്ചെറിഞ്ഞ് നശിപ്പിച്ചു. വീട്ടുകാര്‍ ഭയന്ന് ഗെയ്റ്റ് അടച്ച് അകത്തിരുന്നതിനാൽ ആളപായം ഉണ്ടായില്ല. ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം രാത്രി 7.45ഓടെയാണ് ആനയെ തളച്ചത്.

Elephant stuck in Chalakudy; elephant tamed after much effort

Next TV

Related Stories
പരിയാരം മെഡിക്കൽ കോളേജിൻ്റെ ഏഴാം നിലയിൽ നിന്ന് താഴേക്ക് ചാടി കൂട്ടിരിപ്പുകാരൻ ജീവനൊടുക്കി

Jan 10, 2026 10:56 AM

പരിയാരം മെഡിക്കൽ കോളേജിൻ്റെ ഏഴാം നിലയിൽ നിന്ന് താഴേക്ക് ചാടി കൂട്ടിരിപ്പുകാരൻ ജീവനൊടുക്കി

പരിയാരം മെഡിക്കൽ കോളേജ്, ഏഴാം നിലയിൽ നിന്ന് താഴേക്ക് ചാടി...

Read More >>
ശബരിമല സ്വർണ്ണകേസ് : 'നിയമത്തിൻ്റെ മുന്നില്‍ എല്ലാവരും തുല്ല്യരാണ്, നീതിപൂർവ്വമായ അന്വേഷണം നടക്കുന്നത് നല്ലതാണ്'

Jan 10, 2026 10:36 AM

ശബരിമല സ്വർണ്ണകേസ് : 'നിയമത്തിൻ്റെ മുന്നില്‍ എല്ലാവരും തുല്ല്യരാണ്, നീതിപൂർവ്വമായ അന്വേഷണം നടക്കുന്നത് നല്ലതാണ്'

ശബരിമല സ്വർണ്ണകേസ്, തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റില്‍ പ്രതികരിച്ച് ഇ പി...

Read More >>
 കോഴിക്കോട്  കൊയിലാണ്ടിയിൽ ചികിത്സയിലിരിക്കെ മരിച്ച സ്ത്രീയ്ക്ക്  ചെള്ളുപനി സ്ഥിരീകരിച്ചു

Jan 10, 2026 10:24 AM

കോഴിക്കോട് കൊയിലാണ്ടിയിൽ ചികിത്സയിലിരിക്കെ മരിച്ച സ്ത്രീയ്ക്ക് ചെള്ളുപനി സ്ഥിരീകരിച്ചു

കൊയിലാണ്ടിയിൽ ചികിത്സയിലിരിക്കെ മരിച്ചയാൾക്ക് ചെള്ളുപനി ...

Read More >>
സ്കൂട്ടറിന്റെ നിയന്ത്രണം വിട്ട് ഓടയിൽ വീണ് അപകടം; സ്വകാര്യ കോച്ചിംഗ് സെൻ്ററിലെ ജീവനക്കാരന് ദാരുണാന്ത്യം

Jan 10, 2026 10:21 AM

സ്കൂട്ടറിന്റെ നിയന്ത്രണം വിട്ട് ഓടയിൽ വീണ് അപകടം; സ്വകാര്യ കോച്ചിംഗ് സെൻ്ററിലെ ജീവനക്കാരന് ദാരുണാന്ത്യം

സ്കൂട്ടറിന്റെ നിയന്ത്രണം വിട്ട് ഓടയിൽ വീണ് അപകടം, സ്വകാര്യ കോച്ചിംഗ് സെൻ്ററിലെ ജീവനക്കാരന് ദാരുണാന്ത്യം ...

Read More >>
സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ സ്വർണവില അറിയാം

Jan 10, 2026 10:18 AM

സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ സ്വർണവില അറിയാം

സംസ്ഥാനത്ത് ഇന്നത്തെ (ജനുവരി 10 ) സ്വർണവില...

Read More >>
Top Stories

News Roundup