ശബരിമല സ്വർണക്കൊള്ള; അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവർ റിമാൻഡിൽ

ശബരിമല സ്വർണക്കൊള്ള; അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവർ റിമാൻഡിൽ
Jan 9, 2026 08:51 PM | By Roshni Kunhikrishnan

കൊല്ലം:(https://truevisionnews.com/) ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവർ റിമാൻഡിൽ. പതിനാല് ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്.

കോടതി റിമാൻഡ് ചെയ്തതിന് പിന്നാലെ തന്ത്രിയെ തിരുവനന്തപുരം സ്‌പെഷ്യൽ സബ്ജയിലിലേക്ക് കൊണ്ടുപോയി. തന്ത്രിയുടെ ജാമ്യാപേക്ഷ ജനുവരി 13ന് കൊല്ലം വിജിലൻസ് കോടതി പരിഗണിക്കും.

പ്രമേഹം, കൊളസ്‌ട്രോൾ എന്നിവ ഉള്ളതായി തന്ത്രി കോടതിയിൽ പറഞ്ഞിരുന്നു. വൈദ്യസഹായം നൽകണമെന്ന ആവശ്യം കോടതി അനുവദിച്ചു. ജനുവരി 23വരെയാണ് റിമാൻഡ് കാലാവധി.

തന്ത്രിക്കെതിരെ അറസ്റ്റ് നോട്ടീസിൽ ഗുരുതര കണ്ടെത്തലുകളുണ്ടായിരുന്നു. തന്ത്രി ആചാര ലംഘനത്തിന് കൂട്ടുനിന്നെന്നും കട്ടിളപ്പാളി കൊണ്ടുപോകാൻ ഒത്താശ ചെയ്‌തെന്നും നോട്ടീസിൽ പറയുന്നു.

നോട്ടീസിന്റെ പകർപ്പ് മീഡിയവണിന് ലഭിച്ചു. അറസ്റ്റ് ചെയ്യാനുള്ള കാരണങ്ങൾ വിശദീകരിച്ചുള്ള നോട്ടീസിലാണ് കണ്ടെത്തലുകൾ.

ആചാര ലംഘനത്തിനെതിരെ യാതൊരു നടപടിയും സ്വീകരിച്ചില്ല. താന്ത്രിക വിധികൾ പാലിക്കാതെയാണ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് പാളികൾ കൈമാറിയത്. ദേവന്റെ അനുവാദം വാങ്ങിയില്ല. ദേവസ്വം ബോർഡ് പോറ്റിക്ക് പാളികൾ കൈമാറിയപ്പോൾ തന്ത്രി തടഞ്ഞില്ലെന്നും പാളികൾ കൊണ്ടുപോകുവാൻ കുറ്റകരമായ മൗനാനുവാദം നൽകിയെന്നും നോട്ടീസിൽ വിശദമാക്കുന്നു.

Arrested Thantri Kantarar Rajeev in remand

Next TV

Related Stories
സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ സ്വർണവില അറിയാം

Jan 10, 2026 10:18 AM

സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ സ്വർണവില അറിയാം

സംസ്ഥാനത്ത് ഇന്നത്തെ (ജനുവരി 10 ) സ്വർണവില...

Read More >>
കിലോയ്ക്ക് 300 രൂപ വരെ....! സംസ്ഥാനത്ത് പിടിതരാതെ പറന്നുയർന്ന് കോഴിയിറച്ചി വില

Jan 10, 2026 10:09 AM

കിലോയ്ക്ക് 300 രൂപ വരെ....! സംസ്ഥാനത്ത് പിടിതരാതെ പറന്നുയർന്ന് കോഴിയിറച്ചി വില

സംസ്ഥാനത്ത് പിടിതരാതെ പറന്നുയർന്ന് കോഴിയിറച്ചി...

Read More >>
'ദക്ഷിണ വേറെ പടിത്തരം വേറെ'; തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിൽ ഇന്ന് എസ്ഐടി പരിശോധന നടത്തും

Jan 10, 2026 09:46 AM

'ദക്ഷിണ വേറെ പടിത്തരം വേറെ'; തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിൽ ഇന്ന് എസ്ഐടി പരിശോധന നടത്തും

ശബരിമല സ്വർണക്കൊള്ള, അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിൽ ഇന്ന് എസ്ഐടി പരിശോധന...

Read More >>
വിദ്യാർഥികളെ അധ്യാപകൻ മദ്യം നൽകി പീഡിപ്പിച്ച കേസ്: സമഗ്ര അന്വേഷണം വേണം, ഉത്തരവിട്ട് ശിശുക്ഷേമ സമിതി

Jan 10, 2026 09:33 AM

വിദ്യാർഥികളെ അധ്യാപകൻ മദ്യം നൽകി പീഡിപ്പിച്ച കേസ്: സമഗ്ര അന്വേഷണം വേണം, ഉത്തരവിട്ട് ശിശുക്ഷേമ സമിതി

വിദ്യാർഥികളെ അധ്യാപകൻ മദ്യം നൽകി പീഡിപ്പിച്ച കേസ്, സമഗ്ര അന്വേഷണം വേണം,ഉത്തരവിട്ട് ശിശുക്ഷേമ...

Read More >>
ശബരിമല സ്വർണക്കൊള്ള:  ' പൊലീസ് റിമാന്‍റ് റിപ്പോർട്ട് ഞെട്ടിക്കുന്നത്' -  രാഹുൽ ഈശ്വർ

Jan 10, 2026 08:34 AM

ശബരിമല സ്വർണക്കൊള്ള: ' പൊലീസ് റിമാന്‍റ് റിപ്പോർട്ട് ഞെട്ടിക്കുന്നത്' - രാഹുൽ ഈശ്വർ

ശബരിമല സ്വർണക്കൊള്ള, കണ്ഠരര് രാജീവർക്കെതിരായ പൊലീസിന്‍റെ റിമാന്‍റ് റിപ്പോർട്ട്, പ്രതികരിച്ച് രാഹുൽ...

Read More >>
Top Stories

News Roundup