തിരുവനന്തപുരം: (https://truevisionnews.com/) മുട്ടടയിലെ കൗൺസിലർ ഓഫീസ് പ്രവർത്തനം ആരംഭിച്ചിട്ടുണ്ടെന്നറിയിച്ച് വാർഡ് കൗൺസിലർ വൈഷ്ണ സുരേഷ്. ആശംസകൾ അറിയിച്ച എല്ലാ പ്രിയപ്പെട്ടവർക്കും ഒരായിരം നന്ദി.
കൂടെയുണ്ടാകണമെന്നും വൈഷ്ണ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ജന്മദിനത്തോടൊപ്പം മറ്റൊരു സന്തോഷം കൂടി എന്നും പോസ്റ്റിൽ പറയുന്നു. പോസ്റ്റിന് താഴെ ഒരുപാട് പേരാണ് വൈഷ്ണക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്.
മുട്ടട പ്രൈമറി ഹെൽത്ത് സെന്ററിനടുത്ത് ആലപ്പുറം ഹാളിലാണ് കൗൺസിലർ വൈഷ്ണയുടെ ഓഫീസ് പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേരളമാകെ ചർച്ചാ വിഷയമായ മുട്ടട വാർഡിൽ നിന്നായിരുന്നു കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷ് വിജയിച്ചത്.
VaishnaSuresh's councilor office begins operations in Muttada


































