കാസർഗോഡ്: ( www.truevisionnews.com ) വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച യുവാവിനെതിരെ കേസ്. യുവാവ് വാഹ വാഗ്ദാനത്തിൽ നിന്നും പിൻമാറിയതോടെ അമിതമായ അളവിൽ ഉറക്ക ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. ഇടയിലക്കാട് സ്വദേശി ഗോകുലിനെതിരെയാണ് (30) ചന്തേര പൊലീസ് കേസെടുത്തത്.
യുവതിയെ നിരവധി തവണ പീഡിപ്പിച്ചശേഷം ഇയാൾ വിവാഹ വാഗ്ദാനത്തിൽനിന്നും പിൻമാറുകയായിരുന്നു. തുടർന്നാണ് യുവതി ഉറക്ക ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആശുപത്രി അധികൃതർ അറിയിച്ചതിനെത്തുടർന്ന് പൊലീസെത്തി യുവതിയുടെ മൊഴിയെടുത്തു. ശേഷം ഗോകുലിനെതിരെ കേസെടുത്തു. യുവതി അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)
Woman tried to commit suicide after being raped on promise of marriage case filed against young man

































