പ്രമുഖ വ്യവസായി കെ മുരളീധരന് 'മലയാളി ഓഫ് ദ ഇയർ' പുരസ്കാരം മുഖ്യമന്ത്രി സമ്മാനിച്ചു

പ്രമുഖ വ്യവസായി കെ മുരളീധരന് 'മലയാളി ഓഫ് ദ ഇയർ' പുരസ്കാരം മുഖ്യമന്ത്രി സമ്മാനിച്ചു
Jan 2, 2026 01:30 PM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com ) ന്യൂസ് 18 കേരളം മലയാളി ഓഫ് ദ ഇയർ (മാതൃകാ മലയാളി) പുരസ്കാരം പ്രശസ്ത സംരംഭകനും സാമൂഹിക പ്രവർത്തകനുമായ കേശവന്‍ മുരളീധരന് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിച്ചു. തൈക്കാട് ലെമൺട്രീ പ്രീമിയറിൽ നടന്ന ചടങ്ങിൽ വച്ചാണ് പുരസ്‌കാരം സമ്മാനിച്ചത്. കഠിനാധ്വാനം കൊണ്ടും നിശ്ചയദാര്‍ഢ്യം കൊണ്ടും ഗള്‍ഫിൽ കെട്ടിപ്പടുത്ത സതേൺ ഫ്രാഞ്ചൈസ് കമ്പനി എന്ന ബിസിനസ് സാമ്രാജ്യം മലയാളികള്‍ക്ക് എന്നും അഭിമാനമാണ്.

പ്രത്യേകിച്ച് പ്രവാസി മലയാളികള്‍ക്ക്. അതിനൊപ്പം തന്നെ കേരളത്തിലെ വീടുകളിലെ പ്രഭാതങ്ങള്‍ക്ക് ഒഴിച്ചുകൂടാനാകാത്ത മുരള്യ ഡയറി ബ്രാന്‍ഡിന്റെ സ്ഥാപകന്‍ കൂടിയാണ് ശ്രീ മുരളീധരൻ. എസ്.എഫ്.സി ഗ്രൂപ്പിന്റെ പ്രമുഖ ഫുഡ് ബ്രാൻഡുകളായ ഇന്ത്യ പാലസ്, എസ്.എഫ്.സി പ്ലസ്, പിസ്സ പാൻ, സ്ഥാൻ തുടങ്ങിയവ പ്രശസ്തമായ നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്.

വ്യത്യസ്ഥ ബിസിനസ് സാമ്രാജ്യത്തിനൊപ്പം സമൂഹത്തിലെ അർഹര്‍ക്കും ആലംബഹീനര്‍ക്കും കരുതലിന്റെ കൈത്താങ്ങാവുകയാണ് അദ്ദേഹം. വിദ്യാർഥികൾക്കും യുവാക്കള്‍ക്കും പഠനത്തിനും ജോലി കണ്ടെത്താനും സഹായിക്കുന്ന നിരവധി പദ്ധതികളാണ് അദ്ദേഹം ആവിഷ്കരിച്ചു നടപ്പാക്കുന്നത്.

മൂന്നു പതിറ്റാണ്ടിലേറെ നീണ്ട അദ്ദേഹത്തിന്റെ സാമൂഹിക സേവന പാരമ്പര്യമാണ്‌ കേശവന്‍ മുരളീധരനെ വ്യത്യസ്തനാക്കുന്നത്. മുരള്യ ഫൗണ്ടേഷൻ, കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ, വിദ്യ ഇന്റർനാഷണൽ ചാരിറ്റബിൾ ട്രസ്റ്റ് എന്നിവയിലൂടെ വിദ്യാഭ്യാസം, ആരോഗ്യപരിചരണം, സാമൂഹ്യക്ഷേമം എന്നീ മേഖലകളിൽ നിർണായക സംഭാവനകൾ നൽകി.

അനാഥർ, വയോധികർ, ഭിന്നശേഷിക്കാർ, തെരുവുകുട്ടികൾ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾ എന്നിവർക്കായി അഭയവും ചികിത്സയും വിദ്യാഭ്യാസവും ഉറപ്പാക്കുന്ന പദ്ധതികൾക്ക് അദ്ദേഹം നേതൃത്വം നൽകുന്നു. ബിസിനസും മാനവികതയും കൈകോർക്കുന്ന ഈ യാത്രയിൽ ഇന്ത്യയിലും യുഎഇയിലുമായി സാമൂഹിക ഉത്തരവാദിത്തത്തിന്റെ ശക്തമായ മാതൃകയായി മാറിയിരിക്കുന്നത് പരിഗണിച്ചാണ് കേശവന്‍ മുരളീധരനെ ഈ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്.

Chief Minister presents 'Malayali of the Year' award to prominent industrialist K Muraleedharan

Next TV

Related Stories
ശബരിമല സ്വർണക്കൊള്ള; ജാമ്യം തേടി എൻ. വാസു സുപ്രീം കോടതിയിൽ

Jan 2, 2026 03:14 PM

ശബരിമല സ്വർണക്കൊള്ള; ജാമ്യം തേടി എൻ. വാസു സുപ്രീം കോടതിയിൽ

ശബരിമല സ്വർണക്കൊള്ള, സുപ്രീം കോടതിയെ സമീപിച്ച് വസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റർ എൻ....

Read More >>
വൃദ്ധസദനത്തിൽ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; രണ്ട് പേർക്ക് പരിക്ക്

Jan 2, 2026 02:52 PM

വൃദ്ധസദനത്തിൽ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; രണ്ട് പേർക്ക് പരിക്ക്

വൃദ്ധസദനത്തിൽ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; രണ്ട് പേർക്ക്...

Read More >>
'വെള്ളാപ്പള്ളിയുടെ കയ്യിൽ നിന്ന് സിപിഐക്കാർ തെറ്റായ വഴിക്ക് ഒറ്റ പൈസ പോലും വാങ്ങിച്ചിട്ടില്ല' -ബിനോയ് വിശ്വം

Jan 2, 2026 02:12 PM

'വെള്ളാപ്പള്ളിയുടെ കയ്യിൽ നിന്ന് സിപിഐക്കാർ തെറ്റായ വഴിക്ക് ഒറ്റ പൈസ പോലും വാങ്ങിച്ചിട്ടില്ല' -ബിനോയ് വിശ്വം

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൽ, വിമർശനങ്ങൾക്ക് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്...

Read More >>
മലപ്പുറം പൂക്കോട്ടൂരിൽ ചെരിപ്പുകമ്പനിക്ക് തീപ്പിടിച്ചു

Jan 2, 2026 02:00 PM

മലപ്പുറം പൂക്കോട്ടൂരിൽ ചെരിപ്പുകമ്പനിക്ക് തീപ്പിടിച്ചു

പൂക്കോട്ടൂർ മൈലാടിയിൽ ചെരിപ്പുകമ്പനിയിൽ വൻ തീപ്പിടിത്തം....

Read More >>
Top Stories