ഒഴുകിയത് മദ്യപ്പുഴ...! പുതുവത്സരത്തിൽ മലയാളി കുടിച്ചത് 125.64 കോടിയുടെ മദ്യം

ഒഴുകിയത് മദ്യപ്പുഴ...!  പുതുവത്സരത്തിൽ മലയാളി കുടിച്ചത് 125.64 കോടിയുടെ മദ്യം
Jan 2, 2026 01:02 PM | By Susmitha Surendran

തിരുവനന്തപുരം: (https://truevisionnews.com/)  പുതുവത്സരാഘോഷത്തില്‍ മദ്യത്തിനായി മലയാളി ചെലവഴിച്ചത് 125.64 കോടി രൂപ. പുതുവര്‍ഷ തലേന്ന് ഔട്ട്‌ലെറ്റുകളിലും വെയര്‍ഹൗസുകളിലുമായി 125 കോടിയിലധികം രൂപയുടെ മദ്യമാണ് വിറ്റത്. സാധാരണയില്‍ നിന്ന് 16.93 കോടി രൂപയുടെ അധിക വില്‍പ്പനയാണ് ബീവറേജസ് കോര്‍പ്പറേഷന്‍ രേഖപ്പെടുത്തിയത്.

2024 ഡിസംബര്‍ 31ന് 108.71 കോടി രൂപയുടെ മദ്യമായിരുന്നു വിറ്റത്. പുതുവത്സരത്തിന് സംസ്ഥാനത്ത് ഏറ്റവുമധികം മദ്യം വിറ്റത് കടവന്ത്ര ഔട്‌ലെറ്റില്‍ നിന്നാണ്. 1.17 കോടി രൂപയുടെ മദ്യമാണ് കടവന്ത്ര ഔട്‌ലെറ്റില്‍ നിന്ന് വിറ്റുപോയത്.

രണ്ടാം സ്ഥാനത്ത് പാലാരിവട്ടവും മൂന്നാം സ്ഥാനത്ത് എടപ്പാളുമാണ്. 4.61 ലക്ഷം രൂപയുടെ കച്ചവടം തൊടുപുഴ കഞ്ഞിക്കുഴി ഔട്‌ലെറ്റില്‍ നടന്നത്. സംസ്ഥാനത്ത് ഏറ്റവും കുറവ് മദ്യ വില്‍പ്പന നടന്നത് കഞ്ഞിക്കുഴി ഔട്‌ലെറ്റിലാണ്.

വിദേശമദ്യവും ബിയറും വൈനും എല്ലാം കൂടി 2.07 ലക്ഷം കെയ്‌സാണ് പുതുവത്സര തലേന്ന് വിറ്റുപോയത്. കഴിഞ്ഞ ഡിസംബര്‍ 31ന് ഇത് 1.84 ലക്ഷം കെയ്‌സായിരുന്നു വിറ്റത്. ഇതുവരെ 15,717.88 കോടി രൂപയുടെ മദ്യമാണ് ബെവ്‌കോ വിറ്റത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 14,765.09 കോടി രൂപയുടെ വില്‍പ്പനയാണ് നടന്നത്.





Malayalis drank liquor worth Rs 125.64 crore on New Year's Eve

Next TV

Related Stories
ശബരിമല സ്വർണക്കൊള്ള; ജാമ്യം തേടി എൻ. വാസു സുപ്രീം കോടതിയിൽ

Jan 2, 2026 03:14 PM

ശബരിമല സ്വർണക്കൊള്ള; ജാമ്യം തേടി എൻ. വാസു സുപ്രീം കോടതിയിൽ

ശബരിമല സ്വർണക്കൊള്ള, സുപ്രീം കോടതിയെ സമീപിച്ച് വസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റർ എൻ....

Read More >>
വൃദ്ധസദനത്തിൽ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; രണ്ട് പേർക്ക് പരിക്ക്

Jan 2, 2026 02:52 PM

വൃദ്ധസദനത്തിൽ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; രണ്ട് പേർക്ക് പരിക്ക്

വൃദ്ധസദനത്തിൽ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; രണ്ട് പേർക്ക്...

Read More >>
'വെള്ളാപ്പള്ളിയുടെ കയ്യിൽ നിന്ന് സിപിഐക്കാർ തെറ്റായ വഴിക്ക് ഒറ്റ പൈസ പോലും വാങ്ങിച്ചിട്ടില്ല' -ബിനോയ് വിശ്വം

Jan 2, 2026 02:12 PM

'വെള്ളാപ്പള്ളിയുടെ കയ്യിൽ നിന്ന് സിപിഐക്കാർ തെറ്റായ വഴിക്ക് ഒറ്റ പൈസ പോലും വാങ്ങിച്ചിട്ടില്ല' -ബിനോയ് വിശ്വം

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൽ, വിമർശനങ്ങൾക്ക് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്...

Read More >>
Top Stories