കുഞ്ഞിനേയും വെറുതെ വിടില്ലേ? വയനാട്ടിൽ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയുടെ കമ്മല്‍ കവരാൻ ശ്രമം; യുവാവിനെ നാട്ടുകാർ പിടികൂടി

  കുഞ്ഞിനേയും വെറുതെ വിടില്ലേ?  വയനാട്ടിൽ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയുടെ കമ്മല്‍ കവരാൻ ശ്രമം; യുവാവിനെ നാട്ടുകാർ പിടികൂടി
Jan 2, 2026 11:44 AM | By Susmitha Surendran

കല്‍പ്പറ്റ: (https://truevisionnews.com/)  വയനാട്ടിൽ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന ഏഴ് വയസുകാരിയുടെ സ്വര്‍ണക്കമ്മല്‍ കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ചെന്ന പരാതിയില്‍ കര്‍ണാടക സ്വദേശിയായ യുവാവിനെ പിടികൂടി.

ഹുന്‍സൂര്‍ ഹനഗോഡ് സ്വദേശിയായ മണികണ്ഠ (20) ആണ് അറസ്റ്റിലായത്. ഡിസംബര്‍ 30ന് വൈകീട്ടോടെ കാരാട്ടുക്കുന്നിലെ വീട്ടുമുറ്റത്ത് നിന്നാണ് കുട്ടിയുടെ കമ്മല്‍ തട്ടിപ്പറിക്കാൻ ശ്രമിച്ചത്.

പ്രതി ഒരു കൈ കൊണ്ട് വായ പൊത്തി കുട്ടിയെ ഭയപ്പെടുത്തി മറ്റേ കൈ കൊണ്ട് കമ്മല്‍ അഴിച്ചു കൊണ്ടിരിക്കുമ്പോള്‍ ബന്ധുവിന്‍റെ ശ്രദ്ധയില്‍പ്പെട്ടു. ബഹളം വെച്ചതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.

തെരച്ചില്‍ നടത്തിക്കൊണ്ടിരിക്കെ മണികണ്ഠയെ അടുത്തുള്ള ബസ് സ്റ്റോപ്പിനടുത്ത് കണ്ടെത്തി. നാട്ടുകാർ തന്നെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു.

പ്രതി കമ്മല്‍ മോഷ്ടിക്കുന്നതിനിടെ കുട്ടിക്ക് നിസാര പരിക്കേറ്റതായി പൊലീസ് പറഞ്ഞു. ഇൻസ്‌പെക്ടര്‍ എസ് എച്ച് ഒ ബിജു ആന്‍റണി, സബ് ഇന്‍സ്പെക്ടര്‍ സജി, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സച്ചിന്‍, ദീപു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Locals catch youth who tried to steal child's earring

Next TV

Related Stories
ശബരിമല സ്വർണക്കൊള്ള; ജാമ്യം തേടി എൻ. വാസു സുപ്രീം കോടതിയിൽ

Jan 2, 2026 03:14 PM

ശബരിമല സ്വർണക്കൊള്ള; ജാമ്യം തേടി എൻ. വാസു സുപ്രീം കോടതിയിൽ

ശബരിമല സ്വർണക്കൊള്ള, സുപ്രീം കോടതിയെ സമീപിച്ച് വസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റർ എൻ....

Read More >>
വൃദ്ധസദനത്തിൽ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; രണ്ട് പേർക്ക് പരിക്ക്

Jan 2, 2026 02:52 PM

വൃദ്ധസദനത്തിൽ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; രണ്ട് പേർക്ക് പരിക്ക്

വൃദ്ധസദനത്തിൽ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; രണ്ട് പേർക്ക്...

Read More >>
'വെള്ളാപ്പള്ളിയുടെ കയ്യിൽ നിന്ന് സിപിഐക്കാർ തെറ്റായ വഴിക്ക് ഒറ്റ പൈസ പോലും വാങ്ങിച്ചിട്ടില്ല' -ബിനോയ് വിശ്വം

Jan 2, 2026 02:12 PM

'വെള്ളാപ്പള്ളിയുടെ കയ്യിൽ നിന്ന് സിപിഐക്കാർ തെറ്റായ വഴിക്ക് ഒറ്റ പൈസ പോലും വാങ്ങിച്ചിട്ടില്ല' -ബിനോയ് വിശ്വം

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൽ, വിമർശനങ്ങൾക്ക് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്...

Read More >>
Top Stories