എൽഎസ്എസ് - യുഎസ്എസ് സ്‌കോളർഷിപ്പ് പരീക്ഷകളുടെ പേരുമാറ്റി സർക്കാർ; മുഖ്യമന്ത്രി നരേന്ദ്രമോദിക്ക് പഠിക്കുന്നുവെന്ന് കെപിഎസ്ടിഎ

എൽഎസ്എസ് - യുഎസ്എസ് സ്‌കോളർഷിപ്പ് പരീക്ഷകളുടെ പേരുമാറ്റി സർക്കാർ; മുഖ്യമന്ത്രി നരേന്ദ്രമോദിക്ക് പഠിക്കുന്നുവെന്ന് കെപിഎസ്ടിഎ
Jan 2, 2026 08:31 AM | By Roshni Kunhikrishnan

തിരുവനന്തപുരം:( www.truevisionnews.com ) സംസ്ഥാനത്തെ എൽഎസ്എസ് -യുഎസ്എസ് സ്‌കോളർഷിപ്പ് പരീക്ഷകളുടെ പേരുമാറ്റി സർക്കാർ. സിഎം കിഡ്‌സ് സ്‌കോളർഷിപ്പ് എന്ന പേരിലാകും ഇനി പരീക്ഷകൾ നടക്കുക.

എൽഎസ്എസ് പരീക്ഷ ഇനി മുതൽ സിഎം കിഡ്‌സ് സ്‌കോളർഷിപ്പ് എൽ പിയെന്നും യുഎസ്എസ് പരീക്ഷ സിഎം കിഡ്‌സ് സ്‌കോളർഷിപ്പ് യു പി എന്നും ആക്കി.

സ്‌കോളർഷിപ്പ് നൽകുന്നതിന്റെ മാനദണ്ഡങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്. സ്‌കോളർഷിപ്പ് കിട്ടാൻ 60 ശതമാനം മാർക്ക് എന്നത് മാറ്റി കട്ട് ഓഫ് മാർക്ക് എന്ന തരത്തിൽ ആക്കാനാണ് തീരുമാനം. സി എം കിസ്ഡ് സ്‌കോളർഷിപ്പ് എൽപി പരീക്ഷയുടെ സർട്ടിഫിക്കറ്റുകൾ പരീക്ഷാഭവനിൽനിന്നും സ്‌കൂൾ പ്രഥമാധ്യാപകരുടെ ലോഗിൻ മുഖേന വിതരണം ചെയ്യും.

സ്‌കോളർഷിപ്പ് തുക അടുത്ത അധ്യയന വർഷം മുതൽ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലെ സ്‌കോളർഷിപ്പ് സെല്ലിൽ നിന്നും വിതരണം ചെയ്യും. പരീക്ഷാ നടത്തിപ്പിനുള്ള നിർദേശങ്ങൾ, ചോദ്യപേപ്പർ, ആവശ്യമായ ഫോറങ്ങൾ തുടങ്ങിയവ പരീക്ഷാഭവൻ തയ്യാറാക്കി നൽകും.

ജില്ലാതല പരീക്ഷാ സമിതിയുടെ മേൽനോട്ടത്തിലായിരിക്കും ജില്ലയിലെ മൊത്തം പരീക്ഷാ പ്രവർത്തനങ്ങളും നടക്കുക. മൂല്യനിർണയത്തിന് ശേഷം ഉപജില്ലകളിൽനിന്ന് ലഭിക്കുന്ന സ്‌കോർ പരിശോധിച്ച് ഉപജില്ല തിരിച്ച് പരീക്ഷാ ഭവൻ ഫലപ്രഖ്യാപനം നടത്തും.

സിഎം കിഡ്‌സ് സ്‌കോളർഷിപ്പ് എൽപി പരീക്ഷയുടെ ഉത്തരക്കടലാസിന്റെ പകർപ്പ് പരീക്ഷാർത്ഥികൾക്കോ ബന്ധപ്പെട്ടവർക്കോ നൽകുന്നതല്ലെന്ന് ഉത്തരവിൽ പറയുന്നുണ്ട്.

അതേസമയം തീരുമാനത്തിനെതിരെ പ്രതിപക്ഷ അധ്യാപക സംഘടനകൾ രംഗത്തുവന്നു. മുഖ്യമന്ത്രി നരേന്ദ്രമോദിക്ക് പഠിക്കുന്നുവെന്നാണ് കെപിഎസ്ടിഎയുടെ വിമർശനം.

Government renames LSS - USS scholarship exams

Next TV

Related Stories
കോഴിക്കോട് തെങ്ങ് കടപുഴകി ദേഹത്ത് വീണ് വയോധികന് ദാരുണാന്ത്യം

Jan 2, 2026 11:14 AM

കോഴിക്കോട് തെങ്ങ് കടപുഴകി ദേഹത്ത് വീണ് വയോധികന് ദാരുണാന്ത്യം

കോഴിക്കോട് തെങ്ങ് കടപുഴകി ദേഹത്ത് വീണ് വയോധികന്...

Read More >>
എന്താ കഥ....!  ന്യൂ ഇയർ ആഘോഷത്തിനിടെ ഡി.ജെ കലാകാരന്റെ ലാപ്ടോപ്പ് തകർത്ത്  പൊലീസ്

Jan 2, 2026 10:29 AM

എന്താ കഥ....! ന്യൂ ഇയർ ആഘോഷത്തിനിടെ ഡി.ജെ കലാകാരന്റെ ലാപ്ടോപ്പ് തകർത്ത് പൊലീസ്

ന്യൂ ഇയർ ആഘോഷത്തിനിടെ ഡി.ജെ കലാകാരന്റെ ലാപ്ടോപ്പ് തകർത്ത് പൊലീസ്...

Read More >>
Top Stories










News Roundup