തിരുവനന്തപുരം : ( www.truevisionnews.com ) ഇലക്ട്രിക് ബസ് വിവാദത്തിൽ മന്ത്രി കെ ബി ഗണേഷ് കുമാറിന് മറുപടിയുയമായി മേയർ വി വി രാജേഷ്. 2023 ഫെബ്രുവരിയിലെ കരാറിൽ പറയുന്ന കാര്യങ്ങൾ നടപ്പിലാക്കണം. കരാർ വ്യവസ്ഥകളിലെ ചില കാര്യങ്ങൾ ലംഘിച്ചു.
പീക്ക് സമയത്ത് നഗര പരിധിയിൽ ഓടണമെന്നാണ് കരാർ. എന്നാൽ ഇത് ലംഘിച്ച്. റൂട്ട് നിശ്ചിയിക്കുന്നതിൽ കോർപ്പറേഷനുമായി ചർച്ച നടത്തണം. എന്നാൽ ചർച്ച നടത്തിയില്ല. വരുമാനം ഷെയർ ചെയ്യണം. അതും ലംഘിച്ചുവെന്നും മേയർ വ്യക്തമാക്കി. ഈ കരാർ പാലിക്കണമെന്നാണ് കോർപ്പറേഷൻ ആവശ്യപ്പെട്ടത്. കരാർ ലംഘനമാണ് നടക്കുന്നത്.
ജനങ്ങൾ പ്രധാനമായും ഇടറോഡുകളിലേക്ക് ബസ് വേണമെന്നാണ് ആവശ്യപ്പെടുന്നത്. രാവിലെയും വൈകീട്ടുമെങ്കിലും കോർപ്പറേഷൻ മേഖലയിലെ ഇട റോഡുകളിൽ സർവ്വീസ് നടത്തണം. ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കണം. ദൂര സ്ഥലങ്ങളിൽ വലിയ ബസ് വാങ്ങി വിടട്ടെ.
ബസ് തിരികെ എടുക്കാനുള്ള പ്ലാൻ കോർപ്പറേഷന് ഇല്ല. ബസിൻ്റെ ബാറ്ററി പരമാവധി ഓടിക്കഴിഞ്ഞു. കരാർ ഒപ്പിട്ടാൽ പാലിക്കണം. തർക്കുത്തരം പറയാനോ ഗുസ്തി പിടിക്കാനോ ഇല്ല. പത്തോ നൂറോ ബസ് ഇടാനുള്ള കോർപ്പറേഷന് സ്ഥലം ഉണ്ട്. ആ സാഹചര്യം വന്നാൽ അപ്പോൾ ആലോചിക്കാമെന്നും മേയർ പറഞ്ഞു.
150 ബസുകൾ ഇറക്കി ഗ്രാമീണ മേഖലയിൽ ഓടിച്ചാൽ പ്രശ്നം തീരും. നഷ്ടം എന്ന് പറയുന്നത് ശരിയല്ല. ഇലക്ട്രിക് ബസ് മാത്രം നോക്കിയാൽ ലാഭം തന്നെ. കരാർ നടപ്പാക്കണമെന്ന് മുൻ മേയർ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. കൗൺസിലിൽ ചർച്ച ചെയ്യുമെന്നും വി വി രാജേഷ് വ്യക്തമാക്കി.
vv rajesh reply over kb ganeshkumar ebus





























