കണ്ണൂർ : ( www.truevisionnews.com ) നാടിനെ നടുക്കി കൂട്ടമരണം. കണ്ണൂർ പയ്യന്നൂരിൽ ഒരു വീട്ടിലെ നാലു പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് . രാമന്തളി സ്വദേശി കെ ടി കലാധരൻ (38), അമ്മ ഉഷ (60), കലാധരൻ്റെ മക്കൾ ഹിമ (5), കണ്ണൻ (2) എന്നിവരാണ് മരിച്ചത്.
കലാധരനെയും ഉഷയെയും തൂങ്ങിയ നിലയിലും കുട്ടികൾ താഴെ കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതെന്ന് സംശയം.
ഉഷയുടെ ഭർത്താവ് വീട്ടിലേക്ക് എത്തിയപ്പോൾ വീട് പൂട്ടി കിടന്ന നിലയിലായിരുന്നു. തുടർന്ന് സംശയത്തെ തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസെത്തി വീട് പരിശോധിച്ചപ്പോഴാണ് നാല് പേരെ മരിച്ചനിലയിൽ കണ്ടെത്തിയത്.
കുടുംബ പ്രശ്‌നം നിലനിന്നിരുന്നു. ഇവർക്കെതിരെ നേരത്തെ പൊലീസ് കേസുകളുണ്ടായിരുന്നു. ഗാർഹിക പീഡനത്തിനടക്കം കലാധരന്റെ അമ്മയ്ക്കും അച്ഛനും എതിരെ കേസുണ്ടായിരുന്നത്. കലാധരന്റെ അച്ഛൻ പോക്‌സോ കേസിലും പ്രതിയാണ്. കലാധരന്റെ ഭാര്യ ഇവരുടെ കൂടെയല്ല താമസം. സ്വന്തം വീട്ടിലാണ് താമസം. കുടുംബ പ്രശ്നമാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
Four members of a family found dead in Payyannur
































_(14).jpeg)

