Dec 22, 2025 09:26 PM

തിരുവനന്തപുരം : ( www.truevisionnews.com ) എസ്ഐആറിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് കേരളം. എന്യുമറേഷൻ ഫോമുകൾ സമർപ്പിക്കാനുള്ള തീയതി നീട്ടണമെന്നാവശ്യപ്പെട്ടാണ് ചീഫ് സെക്രട്ടറിയുടെ കത്ത്.

25 ലക്ഷം പേർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടെന്നും 2025ലെ പട്ടികയിൽ ഉൾപ്പെട്ട എല്ലാവർക്കും ഫോം ലഭിച്ചിട്ടില്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. വിതരണം ചെയ്യാത്ത ഫോമുകളുടെ വിശദാംശങ്ങൾ പ്രസിദ്ധീകരിച്ചിട്ടില്ലെന്നും മാപ്പിംഗ് പ്രക്രിയ പൂർണമായിട്ടില്ലെന്നും ചീഫ് സെക്രട്ടറിയുടെ കത്തിൽ പറയുന്നു.

ചില ബൂത്തുകളിൽ വിവരം ശേഖരിക്കാൻ കഴിയാത്ത വോട്ടർമാരുടെ എണ്ണം അസാധാരണമായി ഉയർന്നു. ഇത് ഗൗരവത്തോടെ പരിശോധിക്കണം എന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്.

സംസ്ഥാനത്തെ സ്ഥിരതാമസക്കാരായ പലർക്കും വോട്ട് അവകാശം നഷ്ടപ്പെടുന്ന സാഹചര്യമാണ് ഉള്ളതെന്ന് കത്തിൽ പറയുന്നു. പല കാരണങ്ങളാലാണ് ഇവരെ പട്ടികയിൽ നിന്ന് ഒഴിവാക്കിയത്.

എന്യുമറേഷൻ ഫോം പലർക്കും ലഭ്യമായിട്ടില്ല. ഫോം കൈപ്പറ്റാത്തവർ മരിച്ചുവെന്നോ സ്ഥലത്തില്ലാത്തവർ എന്നോ ആണ് രേഖപ്പെടുത്തുന്നത്. രാഷ്ട്രീയപാർട്ടികളും വോട്ടർമാർക്കും പരിശോധിച്ച് തിരുത്തലുകൾ വരുത്താനുള്ള അവസരങ്ങൾ ഒരുക്കിയിട്ടില്ലെന്ന് ചീഫ് സെക്രട്ടറി പറയുന്നു. എന്യുമറേഷൻ ഫോം ലഭിക്കാത്ത ബൂത്തുകളുടെ എണ്ണം സംസ്ഥാനം എടുത്തുകൊണ്ടിരിക്കുകയാണെന്ന് കത്തിൽ പറയുന്നുണ്ട്.


Kerala writes to Central Election Commission on SIR

Next TV

Top Stories










News Roundup