പാലക്കാട്: ( www.truevisionnews.com) വാളയാറില്‍ ആള്‍ക്കൂട്ട കൊലപാതകത്തിനിരയായി കൊല്ലപ്പെട്ട റാം നാരായണ്‍ ബഗേലിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ന്യൂസ് മലയാളത്തിന്. റാം നാരാണനിന് ദേഹമാസകലം മര്‍ദനമേറ്റു. തലയ്‌ക്കേറ്റത് ഗുരതര പരിക്കാണെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
അടിയേറ്റ് മസിലിലെ ഞരമ്പുകള്‍ തകര്‍ന്നു. വടികൊണ്ട് ശരീരത്തില്‍ ക്രൂരമായ അടിയേറ്റെന്നും വാരിയെല്ലുകള്‍ ഒടിഞ്ഞതായും പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ പറയുന്നു. അതിഥി തൊഴിലാളിയായ റാം നാരായണന്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്ത വിധം ക്രൂര പീഡനത്തിനാണ് ഇരയായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നേരത്തെ റാം നാരായണനെ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത പൊലീസ് സര്‍ജന്‍ ഹിതേഷ് ശങ്കര്‍ ഫേസ്ബുക്കില്‍ വൈകാരികമായി പ്രതികരിച്ച് രംഗത്തെ്തതിയിരുന്നു. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നും മലയാളികള്‍ അതിഥി തൊഴിലാളികളോട് ഇത്തരത്തില്‍ പെരുമാറരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
റാം നാരയണനോട് ചെയ്തത് കാടത്തമാണ്. പൊതുസമൂഹത്തിന് ഇക്കാര്യത്തില്‍ ബോധവല്‍ക്കരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം റാം നാരയണിന്റെ കൊലപാതകത്തില്‍ പിടിയിലായ നാല് പ്രതികള്‍ ബിജെപി അനുഭാവികളാണെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.
ഒന്നാം പ്രതി അനു, രണ്ടാം പ്രതി പ്രസാദ്, മൂന്നാം പ്രതി മുരളി, അഞ്ചാം പ്രതി വിപിന്‍ എന്നിവര്‍ ബിജെപി അനുഭാവികളാണെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നത്. നാലാം പ്രതി ആനന്ദന്‍ സിഐടിയു പ്രവര്‍ത്തകന്‍ ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Walayar murder: Ram Narayanan faced brutal torture, postmortem report






























_(14).jpeg)



