വടകര ചോമ്പാല്‍ കടലിൽ മത്സ്യബന്ധനത്തിനിടെ അപകടം; വല വലിക്കുന്നതിനിടെ കപ്പി ഒടിഞ്ഞ് തലയിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

വടകര ചോമ്പാല്‍ കടലിൽ മത്സ്യബന്ധനത്തിനിടെ അപകടം; വല വലിക്കുന്നതിനിടെ കപ്പി ഒടിഞ്ഞ് തലയിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം
Dec 21, 2025 11:28 AM | By Athira V

കോഴിക്കോട്: ( www.truevisionnews.com)  മത്സ്യബന്ധനത്തിനിടെ വല വലിച്ചുകയറ്റാനുപയോഗിക്കുന്ന വലിയ കപ്പി പൊട്ടി തലയില്‍ വീണ് മത്സ്യതൊഴിലാളിക്ക് ദാരുണാന്ത്യം. കോഴിക്കോട് ചോമ്പാല്‍ ഭാഗത്താണ് അപകടമുണ്ടായത്.

എലത്തൂര്‍ പുതിയനിരത്ത് ഹാര്‍ബര്‍ ഗസ്റ്റ്ഹൗസിന് സമീപം തമ്പുരാന്‍ വളപ്പില്‍ താമസിക്കുന്ന വാമനന്‍(58) ആണ് മരിച്ചത്. ജിനരാജ് എന്നയാളുടെ ഉടമസ്ഥതയിലുള്ള മണിമുത്ത് എന്ന ബോട്ടില്‍ വെച്ചാണ് അപകടമുണ്ടായത്.

പകല്‍ ഒന്നോടെ ചോമ്പാല്‍ ഭാഗത്ത് കടലില്‍ വല വലിക്കുന്നതിനിടെ സുമിത്രാ മാധവ് എന്ന ബോട്ടിലെ വലയുമായി ഉടക്കിപ്പോവുകയായിരുന്നു. തുടര്‍ന്ന് ശക്തമായി വലിക്കുന്നതിനിടെ കപ്പി പൊട്ടി വാമനന്റെ തലയില്‍ പതിച്ചു.

ഗുരുതരമായി പരിക്കേറ്റ വാമനനെ പെട്ടെന്ന് തന്നെ ബോട്ട് ഹാര്‍ബറില്‍ അടുപ്പിച്ച് വടകരയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സുഗതയാണ് ഭാര്യ. മക്കള്‍: ജിനിഷ, വിഷ്ണുപ്രിയ, സംഗീത. മരുമക്കള്‍: ജെറീഷ്, ശോഗില്‍.

Worker dies in fishing accident in Chombal sea

Next TV

Related Stories
ബുദ്ധിയൊക്കെ പാളിയല്ലോ ...! നിലമ്പൂരിലെ ബെവ്കോ ഷോപ്പിൽ നിന്ന് വില കൂടിയ മദ്യക്കുപ്പികള്‍ മോഷ്ടിച്ചു ; യുവാവ് അറസ്റ്റിൽ

Dec 21, 2025 02:44 PM

ബുദ്ധിയൊക്കെ പാളിയല്ലോ ...! നിലമ്പൂരിലെ ബെവ്കോ ഷോപ്പിൽ നിന്ന് വില കൂടിയ മദ്യക്കുപ്പികള്‍ മോഷ്ടിച്ചു ; യുവാവ് അറസ്റ്റിൽ

ബെവ്കോ ഷോപ്പിൽ നിന്ന് വില കൂടിയ മദ്യക്കുപ്പികള്‍ മോഷ്ടിച്ചു, യുവാവ് അറസ്റ്റിൽ...

Read More >>
സത്യപ്രതിജ്ഞ ചടങ്ങിനിടെ സി.പിഎം. പ്രവർത്തകൻ കുഴഞ്ഞുവീണ് മരിച്ചു

Dec 21, 2025 01:56 PM

സത്യപ്രതിജ്ഞ ചടങ്ങിനിടെ സി.പിഎം. പ്രവർത്തകൻ കുഴഞ്ഞുവീണ് മരിച്ചു

സത്യപ്രതിജ്ഞ ചടങ്ങിനിടെ സി.പിഎം. പ്രവർത്തകൻ കുഴഞ്ഞുവീണ്...

Read More >>
കൂത്താട്ടുകുളം നഗരസഭയില്‍ സത്യപ്രതിജ്ഞ ചടങ്ങിനിടെ യുഡിഎഫ് കൗണ്‍സിലര്‍ക്ക് മര്‍ദ്ദനം; ഒരാള്‍ കസ്റ്റഡിയില്‍

Dec 21, 2025 01:34 PM

കൂത്താട്ടുകുളം നഗരസഭയില്‍ സത്യപ്രതിജ്ഞ ചടങ്ങിനിടെ യുഡിഎഫ് കൗണ്‍സിലര്‍ക്ക് മര്‍ദ്ദനം; ഒരാള്‍ കസ്റ്റഡിയില്‍

സത്യപ്രതിജ്ഞ ചടങ്ങിനിടെ യുഡിഎഫ് കൗണ്‍സിലര്‍ക്ക് മര്‍ദ്ദനം, ഒരാള്‍...

Read More >>
വിദ്യാലയങ്ങളില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ നിഷേധിക്കുന്ന നടപടി ഒരു കാരണവശാലും അംഗീകരിക്കില്ല -വി ശിവന്‍കുട്ടി

Dec 21, 2025 01:18 PM

വിദ്യാലയങ്ങളില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ നിഷേധിക്കുന്ന നടപടി ഒരു കാരണവശാലും അംഗീകരിക്കില്ല -വി ശിവന്‍കുട്ടി

ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് വിലക്ക് പാടില്ല, സ്വകാര്യ സ്കൂൾ മാനേജ്മെന്റുകൾ , വിദ്യാഭ്യാസ മന്ത്രി...

Read More >>
Top Stories

News Roundup