തിരുവനന്തപുരം: ( www.truevisionnews.com) വീണ്ടും ലോക കേരള സഭ സംഘടിപ്പിക്കാൻ സംസ്ഥാന സര്‍ക്കാര്‍. ജനുവരി 29ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ ലോക കേരള സഭയുടെ അഞ്ചാം പതിപ്പിന്‍റെ ഉദ്ഘാടനം നടക്കും. തുടര്‍ന്ന് 30, 31 തീയതികളിൽ നിയമസഭാ മന്ദിരത്തിൽ ലോക കേരള സഭ സമ്മേളനം നടത്തും.
പത്തുകോടിയോളം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ലോക കേരള സഭ ധൂര്‍ത്താണെന്ന പ്രതിപക്ഷ ആരോപണങ്ങള്‍ക്കിടെയാണ് വീണ്ടും പരിപാടിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ ബുദ്ധിമുട്ടുന്നതിനിടെയാണ് കോടികള്‍ ചെലവിട്ട് ലോക കേരള സഭയുടെ അഞ്ചാം പതിപ്പ് നടത്തുന്നത്. രണ്ടാം പിണറായി സര്‍ക്കാരിന്‍റെ കാലത്തെ അവസാനത്തെ ലോക കേരള സഭയാണിത്. സംസ്ഥാന ബജറ്റ് സമ്മേളനം നടക്കുന്നതിനിടയിലാണ് നിയമസഭ മന്ദിരത്തിൽ ലോക കേരള സഭ നടക്കുന്നത്.
ഇത്രയധികം സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടെ കോടികള്‍ ചെലവിട്ട് ഇത്തരമൊരു പരിപാടി നടത്തുന്നതിനെതിരെ പ്രതിപക്ഷമടക്കം വിമര്‍ശനം ഉയര്‍ത്തുന്നുണ്ട്. മുൻ വര്‍ഷങ്ങളിൽ ലോക കേരള സഭയുടെ പേരിൽ മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ വിദേശയാത്രകള്‍ വിവാദമായിരുന്നു.
Loka Kerala Sabha, State Government


























