അയ്യപ്പ ഭക്തരെ ... ഇതൊന്ന് ശ്രദ്ധിക്കണേ ! പതിനെട്ടാം പടിയിൽ സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക നിർദ്ദേശവുമായി പൊലീസ്

അയ്യപ്പ ഭക്തരെ ... ഇതൊന്ന് ശ്രദ്ധിക്കണേ ! പതിനെട്ടാം പടിയിൽ സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക നിർദ്ദേശവുമായി പൊലീസ്
Dec 21, 2025 10:15 AM | By Athira V

പത്തനംതിട്ട : ( www.truevisionnews.com ) ശബരിമലയിൽ പതിനെട്ടാംപടിയിൽ കയറുന്ന സ്ത്രീകളും കുട്ടികളും പതിനെട്ടാംപടിയുടെ വശങ്ങൾ ഉപയോഗിക്കണമെന്ന് പൊലീസ് നിർദ്ദേശം നൽകി.

പടികളുടെ ഇരുവശത്തും നിൽക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് ഭക്തരെ കയറാൻ സഹായിക്കുന്നതിന് ഇത് എളുപ്പമാക്കുമെന്നും പൊലീസ് അറിയിച്ചു.

സന്നിധാനം സ്‌പെഷ്യൽ ഓഫീസർ പി ബാലകൃഷ്ണൻ നായരാണ് ഇക്കാര്യം അറിയിച്ചത്. പതിനെട്ടാംപടിക്ക് താഴെ മെഗാഫോണിലൂടെ നിർദ്ദേശം നൽകുന്ന പദ്ധതിയും ഉദ്ഘാടനം ചെയ്തു.

പതിനെട്ടാം പടികൾക്ക് താഴെ ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരും റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് ഉദ്യോഗസ്ഥരും മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ ഇടയ്ക്കിടെ നിർദ്ദേശങ്ങൾ നൽകും.

ഹൈക്കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ, പതിനെട്ടാം പടി, സോപാനം, അയ്യപ്പ ക്ഷേത്രത്തിലെ നടുമുറ്റം, മാളികപ്പുറം ക്ഷേത്രപരിസരം എന്നിവിടങ്ങളിൽ മൊബൈൽ ഫോണുകളും മറ്റ് ക്യാമറകളും ഉപയോഗിച്ച് ഫോട്ടോ എടുക്കുന്നതും വീഡിയോ റെക്കോർഡ് ചെയ്യുന്നതും പൊലീസ് കർശനമായി നിരോധിച്ചിട്ടുണ്ട്. നിരോധനം ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.

Sabarimala, Eighteenth Step, Special Instructions for Women and Children

Next TV

Related Stories
വയനാട്ടിലെ കടുവ ആക്രമണം; മാനദണ്ഡപ്രകാരമുള്ള എല്ലാ നടപടികളും സ്വീകരിക്കും -എ.കെ. ശശീന്ദ്രന്‍

Dec 21, 2025 01:06 PM

വയനാട്ടിലെ കടുവ ആക്രമണം; മാനദണ്ഡപ്രകാരമുള്ള എല്ലാ നടപടികളും സ്വീകരിക്കും -എ.കെ. ശശീന്ദ്രന്‍

വയനാട്ടിലെ കടുവ ആക്രമണം, മാനദണ്ഡപ്രകാരമുള്ള എല്ലാ നടപടികളും സ്വീകരിക്കും, വനം വകുപ്പ് മന്ത്രി എ.കെ....

Read More >>
നടപ്പാതയില്‍ മലമൂത്ര വിസര്‍ജനം; ചോദ്യം ചെയ്ത ​ഗുരുവായൂർ ക്ഷേത്രനടയിൽ വഴിയോരക്കച്ചവടക്കാരന് ക്രൂരമർദ്ദനമെന്ന് പരാതി

Dec 21, 2025 12:33 PM

നടപ്പാതയില്‍ മലമൂത്ര വിസര്‍ജനം; ചോദ്യം ചെയ്ത ​ഗുരുവായൂർ ക്ഷേത്രനടയിൽ വഴിയോരക്കച്ചവടക്കാരന് ക്രൂരമർദ്ദനമെന്ന് പരാതി

നടപ്പാതയില്‍ മലമൂത്ര വിസര്‍ജനം, ഗുരുവായൂർ ക്ഷേത്രനടയിൽ വഴിയോരക്കച്ചവടക്കാരന്...

Read More >>
Top Stories

News Roundup