വടകര ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ സ്കാനിംഗിനിടെ രോഗിയുടെ അഞ്ച് പവൻ സ്വർണമാല കളവുപോയെന്ന് പരാതി

വടകര ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ സ്കാനിംഗിനിടെ രോഗിയുടെ അഞ്ച് പവൻ സ്വർണമാല കളവുപോയെന്ന് പരാതി
Dec 21, 2025 08:01 AM | By Athira V

കോഴിക്കോട് : ( www.truevisionnews.com ) വടകര ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ സ്കാനിംഗിനിടെ രോഗിയുടെ അഞ്ച് പവൻ സ്വർണമാല കളവുപോയെന്ന പരാതിയിൽ വടകര പോലീസ് കേസെടുത്തു.

വടകര നഗരസഭയിലെ മുക്കോലഭാഗം അൽ-റഹ്‌മയിൽ പി.വി.സമീറയുടെ (41) മാല മോഷണം പോയെന്ന പരാതിയിലാണ് കേസ്.

കഴിഞ്ഞ ദിവസം വൈകുന്നേരം വടകര ബേബി മെമ്മോറിയൽ ആശുപത്രിയിലാണ് സംഭവം. ന്യൂമോണിയ ബാധിച്ച് ചികിത്സക്കെത്തിയ സമീറ സ്കാനിംഗിനു മുന്നോടിയായി സ്‌കാനിംഗ് റൂമിലെ കട്ടിലിൽ അഴിച്ചു വെച്ചതായിരുന്നു സ്വർണാഭരണം.

അഡ്മിറ്റായ മുറിയിലെത്തിയപ്പോഴാണ് മാല സ്കാനിംഗ് റൂമിലെ കട്ടിൽ നിന്ന് എടുത്തില്ലെന്ന കാര്യം രോഗി ഓർത്തത്. സ്‌കാനിംഗ് റൂമിൽ ചെന്ന്അന്വേഷിച്ചപ്പോഴാവട്ടെ മാല ഉണ്ടായിരുന്നില്ല.

സമീറയുടെ പരാതിയിൽ ബിഎൻഎസ് 305 വകുപ്പ് പ്രകാരം മോഷണത്തിന് കേസ് രജിസ്റ്റർ ചെയ്‌ത വടകര പോലീസ് സംഭവം സംബന്ധിച്ച് അന്വേഷണം തുടങ്ങി.

ഇതിന്റെ ഭാഗമായി ആശുപത്രി ജീവനക്കാരിൽ ഇതിന്റെ ഭാഗമായി ആശുപത്രി ജീവനക്കാരിൽ നിന്നും സംഭവദിവസം സ്‌കാനിംഗിനെത്തിയ രോഗികളിൽ നിന്നും മൊഴിയെടുത്തു.

സബ് ഇൻസ്പെക്ടർ പി.വി. പ്രശാന്തിനാണ് അന്വേഷണ ചുമതല. ഇന്നലെ ഡിസ്ചാർജ് ചെയ്തെങ്കിലും മാല കിട്ടാതെ ആശുപത്രിയിൽ നിന്ന് പോകില്ലെന്ന് രോഗി ശഠിച്ചതിനെ തുടർന്ന് പോലീസെത്തി.

കേസ് അന്വേഷിക്കുകയാണെന്നും മാല കണ്ടെത്തുമെന്നും പോലീസ് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് രോഗി ആശുപത്രി വിട്ടത്.

അതേസമയം ആശുപത്രിയുടെ സൽപേരിനെ ബാധിക്കുന്ന പ്രവൃത്തിയുടെ പേരിൽ രോഗിക്കെതിരെ മാനനഷ്‌ടത്തിന് കേസ് കൊടുക്കുമെന്ന നിലപാടാണ് ആശുപത്രി അധികൃതരുടേത്.

എന്നാൽ നഷ്ട്ടപ്പെട്ട സ്വർണാഭരണം കണ്ടെത്തി തരാൻ സഹായിക്കുന്നതിന് പകരം തങ്ങളെ കുറ്റപ്പെടുത്തുന്ന സമീപനമാണ് ആശുപത്രിയിലെ ചില അധികൃതരിൽ നിന്ന് ഉണ്ടായതെന്നാണ് രോഗിയുടെ ബന്ധുകൾ പറയുന്നത്.

Vadakara Baby Memorial Hospital, patient's five-pound gold necklace stolen, complaint filed

Next TV

Related Stories
വയനാട്ടിലെ കടുവ ആക്രമണം; മാനദണ്ഡപ്രകാരമുള്ള എല്ലാ നടപടികളും സ്വീകരിക്കും -എ.കെ. ശശീന്ദ്രന്‍

Dec 21, 2025 01:06 PM

വയനാട്ടിലെ കടുവ ആക്രമണം; മാനദണ്ഡപ്രകാരമുള്ള എല്ലാ നടപടികളും സ്വീകരിക്കും -എ.കെ. ശശീന്ദ്രന്‍

വയനാട്ടിലെ കടുവ ആക്രമണം, മാനദണ്ഡപ്രകാരമുള്ള എല്ലാ നടപടികളും സ്വീകരിക്കും, വനം വകുപ്പ് മന്ത്രി എ.കെ....

Read More >>
നടപ്പാതയില്‍ മലമൂത്ര വിസര്‍ജനം; ചോദ്യം ചെയ്ത ​ഗുരുവായൂർ ക്ഷേത്രനടയിൽ വഴിയോരക്കച്ചവടക്കാരന് ക്രൂരമർദ്ദനമെന്ന് പരാതി

Dec 21, 2025 12:33 PM

നടപ്പാതയില്‍ മലമൂത്ര വിസര്‍ജനം; ചോദ്യം ചെയ്ത ​ഗുരുവായൂർ ക്ഷേത്രനടയിൽ വഴിയോരക്കച്ചവടക്കാരന് ക്രൂരമർദ്ദനമെന്ന് പരാതി

നടപ്പാതയില്‍ മലമൂത്ര വിസര്‍ജനം, ഗുരുവായൂർ ക്ഷേത്രനടയിൽ വഴിയോരക്കച്ചവടക്കാരന്...

Read More >>
Top Stories










News Roundup