Dec 20, 2025 11:58 AM

( www.truevisionnews.com ) 2007ൽ ലാൽജോസ് സംവിധാനം ചെയ്ത് ഗൾഫ് രാജ്യങ്ങളിലടക്കം വൻവിജയമായി മാറിയ സിനിമയായിരുന്നു അറബിക്കഥ. അന്തരിച്ച നടൻ ശ്രീനിവാസൻ ക്യൂബ മുകുന്ദനായി വെള്ളിത്തിരയിലെത്തിയപ്പോൾ പിറന്നത് മലയാളത്തിൽ അതുവരെ ആരും പ്രതീക്ഷിക്കാത്ത സിനിമാ ചരിത്രമായിരുന്നു.

കമ്യൂണിസ്​റ്റുപാർട്ടിക്കുവേണ്ടി ജീവിതം മാ​റ്റിവച്ച മുകുന്ദൻ കടബാദ്ധ്യതയെ തുടർന്ന് ദുബായിലേക്ക് പോകുകയും അവിടെ അദ്ദേഹം നേരിടുന്ന ചതികളും പ്രവാസി മലയാളികളുടെ ബുദ്ധിമുട്ടുകളുമാണ് ചിത്രത്തിൽ പ്രതിപാദിക്കുന്നത്. അന്തരിച്ച കേരളത്തിന്റെ മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ ശ്രീനിവാസന്റെ അറബിക്കഥ കാണാൻ പോയപ്പോൾ നടൻ നർമത്തോടെ പറഞ്ഞ കാര്യങ്ങൾ ചർച്ചയായതാണ്. അതിങ്ങനെയാണ്.

സിനിമയെക്കുറിച്ചുള്ള അഭിപ്രായം ആരോ പറഞ്ഞിരുന്നുവെന്നും പ്രോഗ്രസീവ് മൂവ്മെന്റിൽ ഉണ്ടായിരിക്കുന്ന ചില വ്യതിചലനങ്ങളും മറ്റുമൊക്കെ പ്രതിപാദിക്കുന്നതിനുവേണ്ടിയിട്ടുള്ള ഒരു കഥയാണ് അതിൽ ഉള്ളതെന്നും അന്ന് വിഎസ് അച്യുതാനന്ദൻ പറഞ്ഞിരുന്നു.

ശ്രീനിവാസൻ അടക്കമുള്ള ആളുകൾ അഭിനയിക്കുന്നതാണെന്ന് പറഞ്ഞപ്പോൾ കണ്ടുകളയാമെന്ന് തോന്നിയെന്നും അതിലെ ആളുകളുടെ പേര് പറഞ്ഞെങ്കിലും നിങ്ങളെ മാത്രമേ എനിക്ക് അടുത്ത് പരിചയമുള്ളൂവെന്നും വിഎസ്, ശ്രീനിവാസനോട് പറയുകയുണ്ടായി.അഭിനയത്തിന്റെ കാര്യത്തിലൊക്കെ വരുമ്പോൾ സാധാരണ സൗന്ദര്യവും ആകാരത്തിന്റെ ഒന്നും ഇല്ലെങ്കിലും നിങ്ങൾ വ്യത്യസ്തനാണെന്നും വി എസ് അച്യുതാനന്ദൻ ശ്രീനിവാസനോട് പറഞ്ഞു.

അതെന്താ ഞാൻ സുന്ദരൻ അല്ലേ, എനിക്ക് സൗന്ദര്യം ഇല്ലെന്നാണോ പറയുന്നതെന്നും ശ്രീനിവാസൻ നർമത്തോടെ അദ്ദേഹത്തോട് ചോദിക്കുകയുണ്ടായി. താൻ പൊതുവായി പറഞ്ഞതാണെന്നും കുറെ ആളുകളുണ്ടല്ലോ അവരിൽ നിന്നൊക്കെ വ്യത്യസ്‌തമായിട്ടാണ് ശ്രീനിവാസൻ അഭിനയിച്ച് ആളുകളുടെ കൈയടി നേടുന്നതെന്നാണ് അച്യുതാനന്ദൻ അന്ന് പറഞ്ഞത്.

late former cm of kerala vs achuthanandan taugh about the movie arabikkatha

Next TV

Top Stories










News Roundup