തിരുവനന്തപുരം: ( www.truevisionnews.com) ചാരായം വിൽപ്പനയ്ക്കിടെ എക്സൈസിനെ കണ്ട് മുങ്ങാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ക്രിസ്തുമസ് പുതുവത്സര സ്പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായി നടത്തിയ പരിശോധനയിൽ ആണ് തേക്കട സ്വദേശി ജോസ് പ്രകാശ് (45)നെ അറസ്റ്റ് ചെയ്തത്.
തേക്കട സിയോൺകുന്ന് കുണൂരിൽ വച്ച് വിൽപ്പന നടത്തുന്നതിനിടെ എക്സൈസിനെ കണ്ട് രക്ഷപെടാൻ ശ്രമിച്ച ഇയാളെ പിടികൂടി പരിശോധിച്ചപ്പോഴാണ് 20 ലിറ്റർ ചാരായം ലഭിച്ചതെന്ന് നെടുമങ്ങാട് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.
നെടുമങ്ങാട് എക്‌സൈസ് റെയ്‌ഞ്ച് ഇൻസ്‌പെക്ടർ പ്രവീണിന്‍റെ നേതൃത്വത്തിൽ ആണ് റെയ്ഡ് നടത്തിയത്. പരിശോധനയിൽ അസിസ്റ്റന്‍റ് എക്‌സെയ്‌സ് ഇൻസ്‌പെക്ടർ ഗ്രേഡ് ബിജു , പ്രിവന്‍റീവ് ഓഫീസർ ഷിൻരാജ് , പ്രിവന്‍റീവ് ഓഫീസർ ഗ്രേഡ് സജി,സിവിൽ എക്‌സൈസ് ഓഫീസർമാരായ ഷജീം,അസർ, ലിപിൻ എന്നിവർ പങ്കെടുത്തു. ഇയാളെ കോടതിയിൽ ഹാജരാക്കുമെന്ന് എക്സൈസ് അറിയിച്ചു.
Youth arrested for selling liquor, 20 liters of liquor, excise

































