തിരുവനന്തപുരം: ( www.truevisionnews.com) പൂജപ്പുര സെൻട്രൽ ജയിലിൽ തടവുകാരൻ ജീവനൊടുക്കി. ജീവപര്യന്തം തടവുകാരൻ ഹരിദാസാണ് തൂങ്ങിമരിച്ചത്. മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.
സെൻട്രൽ ജയിലിലെ നിർമാണ യൂണിറ്റിലെ പ്ലാസ്റ്റിക് വയറിലാണ് പ്രതി ജീവനൊടുക്കിയത്. കൊലക്കേസ് പ്രതിയാണ് ജീവനൊടുക്കിയ ഹരിദാസ്. 2012ൽ ആലപ്പുഴയിൽ മകളെ വിവാഹം ചെയ്യാൻ ഇരുന്ന വരൻ്റെ മാതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഹരിദാസ്.
Poojapura Central Jail, prisoner commits suicide

































