കൊച്ചി: ( www.truevisionnews.com ) നടിയെ ആക്രമിച്ച കേസിലെ വിധി വന്നതിന് പിന്നാലെ തനിക്കെതിരെ വ്യാപക സൈബർ ആക്രമണമാണ് നടക്കുന്നതെന്ന് അതിജീവിതയുടെ അഭിഭാഷക ടി.ബി. മിനി. വ്യക്തിപരമായാണ് ആക്രമണം അഴിച്ചുവിടുന്നത്.
താൻ കേസ് വാദിച്ചു തോറ്റുവെന്നാണ് പറയുന്നത്. വിധിവന്നതോടെ എല്ലാവരും ദിലീപിനൊപ്പം ചേർന്നു. അതിജീവിതയ്ക്കെതിരായി. അതിജീവിതയ്ക്ക് വേണ്ടി പോരാടുന്ന എന്നെ ഇല്ലാതാക്കാനാണ് ആക്രമണം നടത്തുന്നവരുടെ ലക്ഷ്യമെന്നും നാളെ താനുണ്ടാവുമോ എന്നത് അറിയില്ലെന്നും അഭിഭാഷക ടി.ബി. മിനി പറഞ്ഞു.
"മതിയായ തെളിവുകൾ ഹാജരാക്കിയില്ല എന്നത് പച്ചക്കള്ളമാണ്. ദീലീപ് കുറ്റക്കാരനാണെന്നതിൽ എനിക്ക് നൂറ് ശതമാനം ഉറപ്പുണ്ട്. അതിന് തെളിവുകളുണ്ട്. ആ തെളിവുകൾ കോടതി അംഗീകരിക്കുന്നുണ്ടോ എന്നത് രണ്ടാമത്തെ കാര്യമാണ്. എന്നാൽ എനിക്കതിൽ നൂറ് ശതമാനം ഉറപ്പുണ്ട്. അതിജീവിതയുടെ വക്കീലിന് ട്രയൽ കോടതിയിൽ ഒന്നും പറയാനുള്ള അധികാരം ഇല്ല. അത് നിയമം അനുവദിക്കുന്നില്ല.അതിജീവിതയ്ക്ക് അപ്പീൽ നൽകാനുള്ള സൗകര്യം ഇപ്പോഴാണ് വന്നത്. ആ അപ്പീൽ അവർക്ക് നൽകാം. അല്ലാതെ ഞാൻ കേസ് നടത്തി തോറ്റിട്ടില്ല", ടി.ബി. മിനി.
കേരളത്തിലെ ഒട്ടുമിക്ക യൂട്യൂബേഴ്സിനേയും വിലക്കെടുത്ത് അക്രമിച്ചുകൊണ്ടിരിക്കുകയാണ്. വ്യക്തിപരമായ അധിക്ഷേപമാണ്. നഴ്സുമാരുടെ സമരവുമായി ബന്ധപ്പെട്ട് അടക്കം പച്ചക്കള്ളം പറയുന്നു. അവർക്കുവേണ്ടി നാല് വർഷത്തോളം രാപ്പകല്‍ പണിയെടുത്ത ഒരാളാണ്. ഇന്ന് നഴ്സുമാർക്ക് എന്തെങ്കിലും അവകാശം കിട്ടിയിട്ടുണ്ടെങ്കില്‍ അത് എന്‍റെ യുദ്ധം കൊണ്ട് കൂടി കിട്ടിയതാണ്. ഞാന്‍ മാത്രമല്ല, സംഘടിത തൊഴിലാളി പ്രസ്ഥാനങ്ങളായ സിഐടിയു, ഐഎന്‍ടിയുസി തുടങ്ങിയവരൊക്കെ പൊരുതി നേടിയെടുത്തതാണെന്നും ടിബി മിനി ഓർമ്മിപ്പിച്ചു.
ഇപ്പോള്‍ പലരും അതിജീവിതക്കെതിരായി ദിലീപിനോടൊപ്പം ചേരുകയാണ്. എന്നെ ഇല്ലതാക്കുക എന്ന് പറഞ്ഞാല്‍ അതിന്‍റെ അർത്ഥം എന്താണ്. അതിജീവിതയ്ക്ക് എന്നെപ്പോലെ പുറത്ത് വന്ന് പോരാടാന്‍ സാധിക്കുമോ. നാളെ ഞാന്‍ ഉണ്ടാവുമോ എന്ന് കാത്തിരുന്നത് കാണാം. മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്നത് പച്ചക്കള്ളമാണ്.
ഇന്ന് എനിക്ക് എല്ലാം തുറന്ന് പറയാന്‍ സാധിക്കില്ല. പക്ഷെ ഇന്നത്തോടെ എന്‍റെ വക്കാലത്ത് കഴിയും. നാളെ മുതല്‍ ഞാന്‍ അഡ്വ. ടിബി മിനിയാണ്. അതുകൊണ്ട് നിങ്ങളെ അഭിമുഖീകരിക്കുന്നതിനും നിയമപരമായ തടസ്സങ്ങളുമില്ല.
സിനിമ മേഖലയിലെ നിർമ്മാതാക്കളും തിയേറ്റർ മുതലാളിമാരും സംവിധായകരുമൊക്കെ ദിലീപിന്‍റെ പക്ഷമാണ്. അതിജീവിതയ്ക്കൊപ്പം ആരാണുള്ളത്. കോടതി അംഗീകരിച്ചാലും ഇല്ലെങ്കിലും ദിലീപിനെതിരായ 100 ശതമാനം തെളിവുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
Actress attack case, verdict, widespread cyber attack Adv. T.B. Mini


































