'രാഷ്ട്രീയത്തിലും പല ഇടങ്ങളിലും അധികാരം ഉള്ളവർ അയാൾക്കൊപ്പമാണ്, അടൂർ പ്രകാശിന്റെ ഇടപെടൽ അന്വേഷിക്കണം’ - ഭാഗ്യലക്ഷ്മി

'രാഷ്ട്രീയത്തിലും പല ഇടങ്ങളിലും അധികാരം ഉള്ളവർ അയാൾക്കൊപ്പമാണ്, അടൂർ പ്രകാശിന്റെ ഇടപെടൽ അന്വേഷിക്കണം’ - ഭാഗ്യലക്ഷ്മി
Dec 9, 2025 05:12 PM | By Susmitha Surendran

(https://moviemax.in/) യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെതിരെ രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി. കേസിൽ അടൂർ പ്രകാശിന്റെ ഇടപെടൽ അന്വേഷിക്കണം. വ്യക്തമായ ബോധ്യത്തോടെയാണ് അദ്ദേഹം അക്കാര്യങ്ങൾ പറഞ്ഞിട്ടുള്ളത്.

യുഡിഎഫ് അങ്ങിനെ പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളു. രാഹുൽ മങ്കൂട്ടത്തിൽ വിഷയത്തിൽ പോലും നടപടി എടുത്തത് എങ്ങിനെയാണെന്ന് നമ്മൾ കണ്ടതാണ്. യു ഡി എഫ് അധികാരത്തിൽ വന്നാൽ ഇങ്ങനെ ആകുമോ പെരുമാറുകായെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

രാഷ്ട്രീയത്തിലും പല ഇടങ്ങളിലും അധികാരം ഉള്ളവർ അയാൾക്കൊപ്പമാണ്. വിധി കേൾക്കാൻ ദിലീപ് പോയത് തയ്യാറെടുപ്പോടെയാണെന്ന് തോന്നി. ഇതുവരെ മഞ്ജു വാര്യരുടെ പേര് പറയാതെ ഇന്നലെ പറഞ്ഞത് ഉള്ളിന്റെ ഉള്ളിൽ ഭയമുള്ളത്കൊണ്ടാണ്.

മഞ്ജുവിനോട് ശ്രദ്ധിക്കണമെന്ന് നേരത്തെ പറഞ്ഞിട്ടുള്ളതാണ്. ക്രിമിനൽ സംഘം തന്നെപ്പെടുത്തി എന്നാണ് ദിലീപ് പറഞ്ഞത്. എന്തിന് പെടുത്തി എന്ന്കൂടി അറിയണം. അയാളുടെ പേര് പറഞ്ഞത് അതിജീവിതയല്ല ഒന്നാം പ്രതിയാണെന്നും ഒരു തെറ്റും ചെയ്യാത്ത ഒരാളെ ഇത്രയും നാൾ ജയിലിൽ ഇടാൻ പറ്റുമോയെന്നും ഭാഗ്യലക്ഷ്മി ചോദിച്ചു.

ഇന്നലെ അവൾ മുറിവിട്ട് പുറത്തിറങ്ങിയിട്ടില്ല. ഭക്ഷണം പോലും കഴിച്ചില്ല. ടി വി കാണേണ്ടെന്ന് അവളോട് പറഞ്ഞിരുന്നു. വിധി വന്ന ശേഷം മുകളിലേക്കു പോയപ്പോൾ അവൾ ഷോക്ക് ഏറ്റ പോലെ ആയിരുന്നു നിന്നിരുന്നത്.

2 മണിക്കൂർ കാറിനുള്ളിൽ അനുഭവിച്ചതിന്റെ നൂറിരട്ടിയാണ് അവൾ 15 ദിവസം കൊണ്ട് കോടതിയിൽ നിന്ന് അനുഭവിച്ചത്. അവൾ എപ്പോഴും കരയണം എന്ന് കരുതുന്നത് വേട്ടക്കാരൻ ആണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

AdoorPrakash's interference should be investigated - Bhagyalakshmi

Next TV

Related Stories
'അച്ഛനാണ് ശരിയെന്ന് തിരിച്ചറിഞ്ഞു, അച്ഛന്റെ കൂടെ ഏത് അവസ്ഥയിലും നിന്ന മീനാക്ഷി'; സന്തോഷത്തോടെ പുതിയ ഫോട്ടോ

Dec 9, 2025 05:09 PM

'അച്ഛനാണ് ശരിയെന്ന് തിരിച്ചറിഞ്ഞു, അച്ഛന്റെ കൂടെ ഏത് അവസ്ഥയിലും നിന്ന മീനാക്ഷി'; സന്തോഷത്തോടെ പുതിയ ഫോട്ടോ

ദിലീപ് കേസ്, മകൾ മീനാക്ഷിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ് , പുതിയ ചിത്രം...

Read More >>
മികച്ച പ്രതികരണങ്ങളോടെ 'പൊങ്കാല' നൂറിലധികം തിയേറ്ററുകളിൽ പ്രദർശനം തുടരുന്നു

Dec 9, 2025 03:50 PM

മികച്ച പ്രതികരണങ്ങളോടെ 'പൊങ്കാല' നൂറിലധികം തിയേറ്ററുകളിൽ പ്രദർശനം തുടരുന്നു

പൊങ്കാല, ശ്രീനാഥ് ഭാസി,ബാബുരാജ്, നൂറിലധികം തിയേറ്ററുകളിൽ പ്രദർശനം...

Read More >>
'ദിലീപ് കുറ്റം ചെയ്‌തോയെന്ന് നമുക്കറിയില്ലല്ലോ...? എനിക്ക് ഒരു ഘട്ടത്തിലും അങ്ങനെ തോന്നിയിട്ടില്ല': രമേശ് പിഷാരടി

Dec 9, 2025 03:12 PM

'ദിലീപ് കുറ്റം ചെയ്‌തോയെന്ന് നമുക്കറിയില്ലല്ലോ...? എനിക്ക് ഒരു ഘട്ടത്തിലും അങ്ങനെ തോന്നിയിട്ടില്ല': രമേശ് പിഷാരടി

നടിയെ ആക്രമിച്ച കേസ് , ദിലീപ് കുറ്റക്കാരനാണെന്ന് തോന്നിയിട്ടില്ല, രമേശ്...

Read More >>
Top Stories