'അച്ഛനാണ് ശരിയെന്ന് തിരിച്ചറിഞ്ഞു, അച്ഛന്റെ കൂടെ ഏത് അവസ്ഥയിലും നിന്ന മീനാക്ഷി'; സന്തോഷത്തോടെ പുതിയ ഫോട്ടോ

'അച്ഛനാണ് ശരിയെന്ന് തിരിച്ചറിഞ്ഞു, അച്ഛന്റെ കൂടെ ഏത് അവസ്ഥയിലും നിന്ന മീനാക്ഷി'; സന്തോഷത്തോടെ പുതിയ ഫോട്ടോ
Dec 9, 2025 05:09 PM | By Athira V

( https://moviemax.in/)മ്പത് വർഷം അനുഭവിച്ച ആത്മസംഘർഷത്തിന് അയവ് ലഭിച്ച സന്തോഷത്തിലാണ് നടൻ ദിലീപിന്റെ ആരാധകരും കുടുംബവും സുഹൃത്തുക്കളും വേണ്ടപ്പെട്ടവരുമെല്ലാം. നടിയെ ആക്രമിച്ച കേസിലെ വിധി കേട്ടശേഷം ദിലീപ് ആദ്യം ഓടി എത്തിയത് പത്മസരോവരത്തുള്ള തന്റെ കുടുംബത്തിന്റെ അടുത്തേക്കാണ്. ഭാര്യ കാവ്യ മാധവൻ ദിലീപിനെ ആശ്ലേഷിച്ച് ചുംബനം നൽകി സ്വീകരിച്ചു. ഇളയമകൾ മഹാലക്ഷ്മിയും അച്ഛനെ വാരിപ്പുണർന്ന് മുത്തം നൽകിയാണ് സന്തോഷം പ്രകടപ്പിച്ചത്.

ദിലീപിന്റെ അമ്മയും ബന്ധുക്കളും കാവ്യയുടെ ബന്ധുക്കളും എല്ലാം ദിലീപിനെ ചേർത്ത് പിടിച്ച് സ്നേഹം പ്രകടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതാണ്. എന്നാല്‌ അതിൽ എവിടേയും നടന്റെ മൂത്തമകൾ മീനാക്ഷിയുണ്ടായിരുന്നില്ല. എല്ലാം കണ്ടും കേട്ടും തുടക്കം മുതൽ ഈ നിമിഷം വരെയും അച്ഛനൊപ്പം കരുത്തായി മീനാക്ഷിയുണ്ട്.

അച്ഛനെ ജീവന് തുല്യം സ്നേഹിക്കുന്ന മകളാണ് മീനാക്ഷി എന്നതിൽ ആർക്കും തന്നെ സംശയമുണ്ടാവില്ല. ഇക്കാലമത്രെയും തന്റെ നിലാപടുകളിലൂടെയും സോഷ്യൽമീഡിയയിൽ പങ്കിട്ട പോസ്റ്റുകളിലൂടെയും മീനാക്ഷി അത് പറയാതെ പറഞ്ഞിട്ടുമുണ്ട്. അച്ഛന് അനുകൂലമായ വിധി വന്നതിൽ മീനാക്ഷിയുടെ പ്രതികരണം എന്തായിരിക്കും എന്നറിയാനായിരുന്നു എല്ലാവരും ഉറ്റുനോക്കിയിരുന്നത്.

മാധ്യമങ്ങൾക്ക് മുമ്പിൽ സംസാരിക്കാനോ അവരുടെ ചോദ്യങ്ങൾക്ക് പ്രതികരിക്കാനോ താരപുത്രി ഇടവരുത്താറില്ല. സോഷ്യൽമീഡിയ പോസ്റ്റുകളിലൂടെ മാത്രമെ മീനാക്ഷിയുടെ കാര്യങ്ങൾ പ്രേക്ഷകർക്ക് അറിയാൻ കഴിയൂ. ദിലീപ് കുറ്റവിമുക്തനായി ഒരു ദിവസം പിന്നിടുമ്പോൾ ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റുമായി എത്തിയിരിക്കുകയാണ് മീനാക്ഷി. 

സാരിയിൽ അതീവ സുന്ദരിയായി നിറചിരിയുമായി വിവിധ പോസുകളിൽ നിൽക്കുന്ന മീനാക്ഷിയെ പുതിയ പോസ്റ്റിൽ കാണാം. ചുവന്ന ഹാർട്ടിന്റെ ഇമോജിയാണ് ക്യാപ്ഷൻ. മനസ് തുറന്നുള്ള ചിരിയാണെന്നത് ഫോട്ടോ കാണുന്ന ആർക്കും വ്യക്തമാകും. പൊതുവെ ചിരിയും ശരീരഭാഷയിലും എല്ലാം വളരെ അധികം ശാന്തതയും സംയമനം പാലിക്കുകയും ചെയ്യുന്നയാളാണ് മീനാക്ഷി. എവിടേയും ഓവ​ർ എക്സ്പ്രസീവായി മീനാക്ഷിയെ കാണാൻ കഴിയില്ല.

എന്നാൽ പുതിയതായി താരപുത്രി പങ്കിട്ട ഫോട്ടോയിലെ ചിരിയിൽ ഒരായിരം സന്തോഷത്തിന്‍റെ കഥയുണ്ടെന്നാണ് ആരാധകർ കുറിക്കുന്നത്. കമന്റുമായി ആദ്യം ഓടി എത്തിയത് മീനൂട്ടിയുടെ പ്രിയ സുഹൃത്തും നടിയുമായ നമിത പ്രമോദാണ്. കൊള്ളാം എന്നാണ് നമിത കുറിച്ചത്. നമിത മാത്രമല്ല അഭിലാഷ് പിള്ള, മമിത ബൈജു തുടങ്ങിയവരും പ്രശംസിച്ചും സ്നേഹം അറിയിച്ചും കമന്റുകൾ കുറിച്ചിട്ടുണ്ട്.

കാവ്യ മാധവൻ അടക്കം മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും ഫോട്ടോയ്ക്ക് സ്നേഹം അറിയിച്ച് എത്തിയിട്ടുണ്ട്. ജനപ്രിയനായകന്റെ മീനൂട്ടി, ജനപ്രിയൻ തുടരും... മീനൂട്ടീടെ അച്ഛൻ ഇല്ലാതെ എന്ത് മലയാള സിനിമ, അച്ഛനാണ് ശരിയെന്ന് തിരിച്ചറിഞ്ഞു. അച്ഛന്റെ കൂടെ ഏത് അവസ്ഥയിലും നിന്ന മീനാക്ഷി, അച്ഛന്റെ പൊന്നുമോൾ എന്നിങ്ങനെ നീളുന്നു കമന്റുകൾ.

അതേസമയം അതിജീവിതയെ പിന്തുണയ്ക്കുന്നവർ മീനാക്ഷിയെ പരി​ഹസിച്ചും അവൾക്കൊപ്പമെന്ന് കുറിച്ചും എത്തിയിട്ടുണ്ട്. ഈ പോസ്റ്റിന്റെ അടിയിൽ അവൾക്കൊപ്പം അതിജീവിതക്കൊപ്പം, കർമ എന്നൊക്കെ പറഞ്ഞ് പല കമന്റുകളും കണ്ടു. ഇത് ഇവിടെ ഇടണ്ടേ എന്ത് ആവിശ്യമാണുള്ളത്. ആ കൊച്ച് ഒരു പോസ്റ്റിട്ടു. അത് കൊള്ളാമെങ്കിൽ കൊള്ളാമെന്ന് പറയുക. ഇല്ലേൽ മോശമാണെന്ന് പറയുക. അല്ലാതെ മറ്റുള്ള വിഷയങ്ങൾ ഇവിടെ സംസാരിക്കേണ്ട ആവശ്യം ഇല്ല.

ഇങ്ങനെ സംസാരിച്ചത് കൊണ്ട് ഈ കൊച്ചിന് ഒന്നും ചെയ്യാൻ ഇല്ല. ഇനി ഓരോന്നും പറഞ്ഞ് കൊച്ചിന്റെ മൈന്റ് മാറ്റുക എന്ന ഉദ്ദേശമാണേൽ അതും വേണ്ട. കാരണം... അവൾ അറിവായ കുട്ടിയാണ്. തെറ്റും ശരിയും തിരിച്ച് അറിയാൻ കഴിവുള്ള കുട്ടി. അവൾക്ക് അറിയാം എന്ത് ചെയ്യണം എങ്ങനെ ജീവിക്കണമെന്ന് എന്നാണ് മീനാക്ഷിക്കായി പ്രതികരിച്ച് ദിലീപ് അനുകൂലികൾ കുറിച്ചത്.

Dileep case, daughter Meenakshi's Instagram post, new picture

Next TV

Related Stories
മികച്ച പ്രതികരണങ്ങളോടെ 'പൊങ്കാല' നൂറിലധികം തിയേറ്ററുകളിൽ പ്രദർശനം തുടരുന്നു

Dec 9, 2025 03:50 PM

മികച്ച പ്രതികരണങ്ങളോടെ 'പൊങ്കാല' നൂറിലധികം തിയേറ്ററുകളിൽ പ്രദർശനം തുടരുന്നു

പൊങ്കാല, ശ്രീനാഥ് ഭാസി,ബാബുരാജ്, നൂറിലധികം തിയേറ്ററുകളിൽ പ്രദർശനം...

Read More >>
'ദിലീപ് കുറ്റം ചെയ്‌തോയെന്ന് നമുക്കറിയില്ലല്ലോ...? എനിക്ക് ഒരു ഘട്ടത്തിലും അങ്ങനെ തോന്നിയിട്ടില്ല': രമേശ് പിഷാരടി

Dec 9, 2025 03:12 PM

'ദിലീപ് കുറ്റം ചെയ്‌തോയെന്ന് നമുക്കറിയില്ലല്ലോ...? എനിക്ക് ഒരു ഘട്ടത്തിലും അങ്ങനെ തോന്നിയിട്ടില്ല': രമേശ് പിഷാരടി

നടിയെ ആക്രമിച്ച കേസ് , ദിലീപ് കുറ്റക്കാരനാണെന്ന് തോന്നിയിട്ടില്ല, രമേശ്...

Read More >>
Top Stories