മഞ്ജുവിന് പറ്റിയത് തന്നെ കാവ്യയ്ക്കും , അമ്മയെ പൂർണമായും ഒഴിവാക്കി മകൾ മീനാക്ഷി ; ദിലീപിന് 600 കോടിയോ ?

മഞ്ജുവിന് പറ്റിയത് തന്നെ കാവ്യയ്ക്കും , അമ്മയെ പൂർണമായും ഒഴിവാക്കി മകൾ മീനാക്ഷി ; ദിലീപിന് 600 കോടിയോ ?
Dec 9, 2025 03:26 PM | By Athira V

( https://moviemax.in/) നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായിരുന്ന നടൻ ദിലീപിന് അനുകൂലമായി വിധി വന്നതിന്റെ പകപ്പിലാണ് ഇരയ്ക്കൊപ്പം നിന്നവർ. ​ഗൂഢാലോചന കുറ്റം നടന്റെ പേരിൽ തെളിയിക്കാൻ വാദി ഭാ​ഗത്തിന് കഴിഞ്ഞില്ലെന്നതിനാലാണ് കോടതി നടനെ വെറുതെ വിട്ടത്. ഒമ്പത് വർഷത്തിനുശേഷം ദിലീപിന് ആശ്വസിക്കാൻ അവസരം കിട്ടി. എന്നാൽ എല്ലാം ഇവിടം കൊണ്ട് അവസാനിച്ചുവെന്ന് പറയാനാവില്ല. കേസിൽ അപ്പീൽ പോകാനാണ് സർക്കാർ തീരുമാനം. കഴിഞ്ഞ ദിവസം പുലർച്ചെ മുതൽ ദിലീപിനെ ചുറ്റിപറ്റിയായിരുന്നു മാധ്യമങ്ങളെല്ലാം.

തനിക്ക് അനുകൂലമായിരിക്കും വിധിയെന്ന് ഉത്തമ ബോധ്യമുള്ളതുപോലയായിരുന്നു ദിലീപിന്റെ പെരുമാറ്റം. വിധി അറിഞ്ഞശേഷം പുറത്ത് വന്ന് നടത്തിയ പ്രസം​ഗത്തിൽ നിന്ന് തന്നെ കേസിൽ ദിലീപിനുണ്ടായിരുന്ന കോൺഫിഡൻസ് എത്രത്തോളമായിരുന്നുവെന്നത് തെളിഞ്ഞ് കണ്ടുവെന്ന് പറയുകയാണ് ഒരു വിഭാ​ഗം പ്രേക്ഷകർ. 

അതുവരെ ഉണ്ടായിരുന്ന കൂൾ ആറ്റിറ്റ്യൂഡ് മാറി ദിലീപ് പിന്നീട് വൈരാ​ഗ്യ ബുദ്ധിയോടെ പെരുമാറിയതായാണ് തോന്നിയതെന്ന് ചിലർ റെഡ്ഡിറ്റിൽ കുറിച്ചു. താൻ അറിയാത്ത കേസിൽ ഉൾപ്പെട്ട് വർഷങ്ങൾക്കുശേഷം നീതി കിട്ടിയവന്റെ സന്തോഷമായിരുന്നില്ല പകരം തന്റെ പ്ലാനും പദ്ധതികളും കൃത്യമായി നടപ്പിലായ വ്യക്തിയുടെ വൈരാ​ഗ്യമായിരുന്നു വാക്കിലും പ്രവൃത്തിയിലും കണ്ടതെന്ന് റെഡ്ഡിറ്റിൽ ചിലർ കുറിച്ചു.

മുൻ ഭാര്യ മഞ്ജു വാര്യരെ സോഷ്യൽമീഡിയയ്ക്ക് കടിച്ച് കീറാൻ ഇട്ട് കൊടുക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തിയതും സംശയങ്ങൾ ജനിപ്പിക്കുന്നുവെന്ന് കുറിച്ചവരുമുണ്ട്. വിധി വന്ന ഉടനെ മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട് ​ദിലീപ് മഞ്‍ജുവിനെ കുറ്റപ്പെടുത്തിയത് കണ്ടപ്പോൾ ഞെട്ടിപ്പോയി. ആ ധൈര്യം. ആ ഒരു നിമിഷം അയാൾ എത്രമാത്രം മാനിപ്പുലേറ്റീവും ക്രിമിനൽ മനസും ഉള്ളവനാണെന്ന് കൃത്യമായി കാണിച്ചു.

അയാൾ അടിസ്ഥാനപരമായി ഒരു യുദ്ധം പ്രഖ്യാപിക്കുകയാണ് ചെയ്തത്. മാത്രമല്ല തന്റെ ബുദ്ധിശൂന്യരായ ആരാധകരെ പോലും മഞ്ജുവിന് എതിരെ സൈബർ ആക്രമണത്തിന് അണിനിരത്തി, തനിക്ക് ലഭിച്ച സ്വാതന്ത്ര്യത്തിൽ ദിലീപ് ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല. പകരം ഭാവിയിൽ മഞ്ജു വാര്യർക്ക് ഒരു സമാധാനവും ഉണ്ടാകില്ലെന്ന് ഉറപ്പാക്കാൻ അയാൾ ഉടൻ തന്നെ അവരെ കുറ്റപ്പെടുത്തുകയും അവരുടെ പേര് വലിച്ചിഴയ്ക്കുകയും ചെയ്തു. ദിലീപ് വളരെ അപകടകാരിയാണ്,

കാവ്യ മാധവനെ ദിലീപ് മാറ്റിയെടുത്ത് തനിക്ക് ഒപ്പം നിർത്തിയിരിക്കുന്നതാണ്. പണ്ട് മഞ്ജുവിന് ആ ചെറിയ പ്രായത്തിൽ സംഭവിച്ചതും ഇത് തന്നെയാണ്. അതിനാലാണ് ഇരുവരും പ്രണയത്തിലായതും വിവാഹം കഴിച്ചതും. ഇപ്പോൾ സമാനമായ രീതിയിൽ അയാളുടെ സ്വാധീനത്തിലാണ് കാവ്യ. ദിലീപിന് 600 കോടിയുടെ സാമ്രാജ്യവും വ്യവസായത്തിലും വിവിധ ബിസിനസുകളിലുമായി വൻ ഓഹരികളുമുണ്ട്.

മകൾ ഉൾപ്പെടെ അയാളുടെ ജീവിതത്തിലെ എല്ലാ സ്ത്രീകൾക്കും അദ്ദേഹത്തോടൊപ്പം നിൽക്കുകയല്ലാതെ മറ്റ് മാർഗമില്ലെന്ന് തോന്നുന്നു. ദിലീപിൽ നാർസിസിറ്റിന്റെ ലക്ഷണങ്ങളുണ്ട് എന്നിങ്ങനേയും ചിലർ തങ്ങളുടെ കാഴ്ചപ്പാടുകൾ പങ്കുവെച്ച് കുറിച്ചു. കേസിൽ വിധിയായതോടെ അമ്മ മഞ്ജു വാര്യരെ മകൾ മീനാക്ഷി പൂർണ്ണമായും ജീവിതത്തിൽ നിന്നും ഒഴിവാക്കിയെന്നും ചിലർ കുറിച്ചു.

സോഷ്യൽമീ‍ഡിയയിൽ അമ്മ മഞ്ജുവിനെ മീനാക്ഷി അൺഫോളോ ചെയ്തുവെന്നതാണ് കാരണമായി പലരും ചൂണ്ടിക്കാട്ടുന്നത്. ഒരു വർഷം മുമ്പാണ് മഞ്ജു മീനാക്ഷിയെ ഇൻസ്റ്റ​ഗ്രാമിൽ ഫോളോ ചെയ്ത് തുടങ്ങിയത്. മീനാക്ഷിയും തിരിച്ച് മഞ്ജുവിനെ ഫോളോ ചെയ്തിരുന്നു. അത് സോഷ്യൽമീഡിയയിൽ ഒരു ചർച്ച വിഷയമായി മാറിയെന്ന് തോന്നിയതിന് പിന്നാലെ മീനാക്ഷി അമ്മയെ അൺഫോളോ ചെയ്യുകയാണ് ഉണ്ടായത്.

മീനാക്ഷി അമ്മയെ അൺഫോളോ ചെയ്തിട്ട് മാസങ്ങൾ ഏറെയായി. എന്നിരുന്നാലും മകൾ പങ്കുവെക്കുന്ന പോസ്റ്റിനും ഫോട്ടോകൾക്കും എല്ലാം മഞ്ജു സ്നേഹം അറിയിച്ച് ഇപ്പോഴും എത്താറുമുണ്ട്. ആലുവയിലെ വീട്ടിൽ കഴിഞ്ഞ ദിവസം ദിലീപിനൊപ്പം കാവ്യയും ഇളയ മകൾ മഹാലക്ഷ്മിയും എല്ലാം ഉണ്ടായിരുന്നു. അവിടെയും മീനാക്ഷിയെ കണ്ടിരുന്നില്ല.

Actress attack case: Verdict in favor of actor Dileep

Next TV

Related Stories
മികച്ച പ്രതികരണങ്ങളോടെ 'പൊങ്കാല' നൂറിലധികം തിയേറ്ററുകളിൽ പ്രദർശനം തുടരുന്നു

Dec 9, 2025 03:50 PM

മികച്ച പ്രതികരണങ്ങളോടെ 'പൊങ്കാല' നൂറിലധികം തിയേറ്ററുകളിൽ പ്രദർശനം തുടരുന്നു

പൊങ്കാല, ശ്രീനാഥ് ഭാസി,ബാബുരാജ്, നൂറിലധികം തിയേറ്ററുകളിൽ പ്രദർശനം...

Read More >>
'ദിലീപ് കുറ്റം ചെയ്‌തോയെന്ന് നമുക്കറിയില്ലല്ലോ...? എനിക്ക് ഒരു ഘട്ടത്തിലും അങ്ങനെ തോന്നിയിട്ടില്ല': രമേശ് പിഷാരടി

Dec 9, 2025 03:12 PM

'ദിലീപ് കുറ്റം ചെയ്‌തോയെന്ന് നമുക്കറിയില്ലല്ലോ...? എനിക്ക് ഒരു ഘട്ടത്തിലും അങ്ങനെ തോന്നിയിട്ടില്ല': രമേശ് പിഷാരടി

നടിയെ ആക്രമിച്ച കേസ് , ദിലീപ് കുറ്റക്കാരനാണെന്ന് തോന്നിയിട്ടില്ല, രമേശ്...

Read More >>
'പ്രതികളെ കൊന്നുകളയണം എന്നാണ് അന്ന് തനിക്ക് തോന്നിയത്, വിധി പകർപ്പ് അറിയാത്തിടത്തോളം ഊഹാപോഹങ്ങൾ പറയാനില്ല' -ലാൽ

Dec 9, 2025 01:36 PM

'പ്രതികളെ കൊന്നുകളയണം എന്നാണ് അന്ന് തനിക്ക് തോന്നിയത്, വിധി പകർപ്പ് അറിയാത്തിടത്തോളം ഊഹാപോഹങ്ങൾ പറയാനില്ല' -ലാൽ

നടിയെ ആക്രമിച്ച കേസ് , പ്രതികളെ കൊന്നുകളയണം എന്നാണ് അന്ന് തനിക്ക് തോന്നിയത്, നടനും സംവിധായകനുമായ...

Read More >>
Top Stories










News Roundup