രാഹുല്‍ മാങ്കൂട്ടത്തില്‍ മുങ്ങിയത് സിനിമാ താരത്തിന്റെ വാഹനത്തിലെന്ന് സംശയം..? ; ചുവന്ന പോളോ കാര്‍ കേന്ദ്രീകരിച്ച് എസ്‌ഐടി അന്വേഷണം

രാഹുല്‍ മാങ്കൂട്ടത്തില്‍ മുങ്ങിയത് സിനിമാ താരത്തിന്റെ വാഹനത്തിലെന്ന് സംശയം..? ; ചുവന്ന പോളോ കാര്‍ കേന്ദ്രീകരിച്ച് എസ്‌ഐടി അന്വേഷണം
Dec 1, 2025 11:42 AM | By VIPIN P V

പാലക്കാട്: ( www.truevisionnews.com ) രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ മുങ്ങിയത് സിനിമാ താരത്തിന്റെ വാഹനത്തിലെന്ന് സംശയം. ചുവന്ന പോളോ കാര്‍ കേന്ദ്രീകരിച്ച് എസ്‌ഐടി അന്വേഷണം വ്യാപിപിച്ചു.കേരളത്തിന് പുറത്തും അന്വേഷണം നടത്തുന്നുണ്ട്.

ലൈംഗിക പീഡന പരാതിക്ക് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ മുങ്ങിയത് ചുവന്ന ഫോക്‌സ്‌വാഗൺ പോളോ കാറിലെന്ന നിഗമനത്തിൽ എസ്ഐടി എത്തിയിരുന്നു. ബുധനാഴ്ച മുതൽ കാർ പാലക്കാട് ഉണ്ടായിരുന്നു. രാഹുലിന്റെ പേഴ്‌സണൽ സ്റ്റാഫ്, ഡ്രൈവർ എന്നിവരെ ചോദ്യം ചെയ്തതിൽ നിന്നാണ് എസ്‌ഐടി സംഘത്തിന് നിർണായക വിവരം ലഭിച്ചത്. കാർ സഞ്ചരിച്ച വഴി കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് എസ്‌ഐടിയുടെ നീക്കം.

കാർ സ്ഥിരമായി പാലക്കാട് ഉണ്ടാകാറില്ലെന്നും ഉടമ ആരെന്ന് അറിയില്ലെന്നുമായിരുന്നു എംഎൽഎയുടെ ഓഫീസ് ജീവനക്കാർ അന്വേഷണ സംഘത്തോട് പറഞ്ഞത്. രാഹുൽ മാങ്കൂട്ടത്തിൽ തമിഴ്‌നാട്ടിലേക്ക് കടന്നതായുള്ള സംശയത്തിന് പിന്നാലെ എസ്‌ഐടി സംഘം തമിഴ്‌നാട്ടിലെത്തി.

രാഹുൽ മാങ്കൂട്ടത്തിലിനെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കുകയാണ് പൊലീസ്. ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ തിരയാൻ കൂടുതൽ സംഘം രൂപീകരിക്കും. എല്ലാ ജില്ലകളിലും സംഘങ്ങൾ രൂപീകരിക്കാൻ എഡിജിപി കർശന നിർദേശം നൽകി. ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തിലാകണം സംഘങ്ങൾ. സംശയമുളളവരെ ചോദ്യം ചെയ്യാം. സംശയമുളള സ്ഥലങ്ങളിൽ പരിശോധന നടത്താമെന്നും എഡിജിപിയുടെ നിർദേശം. ബുധനാഴ്ച്ചയ്ക്ക് മുൻപ് അറസ്റ്റുണ്ടാകണമെന്നാണ് നിർദേശം.

it is suspected that rahul mamkootathil went in a movie stars vehicle

Next TV

Related Stories
'രാഹുൽ മാങ്കൂട്ടത്തിലിന് അനുകൂലമായി വീഡിയോ ചെയ്യുന്നത് നിർത്തില്ല ' - രാഹുൽ ഈശ്വർ

Dec 1, 2025 12:05 PM

'രാഹുൽ മാങ്കൂട്ടത്തിലിന് അനുകൂലമായി വീഡിയോ ചെയ്യുന്നത് നിർത്തില്ല ' - രാഹുൽ ഈശ്വർ

രാഹുൽ മാങ്കൂട്ടത്തിൽ, അനുകൂലമായി വീഡിയോ ചെയ്യുന്നത് നിർത്തില്ല, രാഹുൽ...

Read More >>
കണ്ണൂർ സ്വദേശിയായ വിദ്യാർഥിനി രാജസ്ഥാനിൽ ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ

Dec 1, 2025 11:40 AM

കണ്ണൂർ സ്വദേശിയായ വിദ്യാർഥിനി രാജസ്ഥാനിൽ ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ

തൂങ്ങി മരണം , കണ്ണൂർ സ്വദേശിയായ വിദ്യാർഥിനി രാജസ്ഥാനിൽ ഹോസ്റ്റലിൽ തൂങ്ങി മരിച്ചു...

Read More >>
'കേരളത്തോടുള്ള വെല്ലുവിളിയാണ് നോട്ടീസിന് പിന്നിൽ, എല്ലാ തിരഞ്ഞെടുപ്പ് അടുക്കുമ്പോളും ഇഡി നോട്ടീസ് വരും; ഇതെല്ലാം രാഷ്ട്രീയ കളി' - എംവി ​ഗോവിന്ദൻ

Dec 1, 2025 11:14 AM

'കേരളത്തോടുള്ള വെല്ലുവിളിയാണ് നോട്ടീസിന് പിന്നിൽ, എല്ലാ തിരഞ്ഞെടുപ്പ് അടുക്കുമ്പോളും ഇഡി നോട്ടീസ് വരും; ഇതെല്ലാം രാഷ്ട്രീയ കളി' - എംവി ​ഗോവിന്ദൻ

കിഫ്ബി മസാല ബോണ്ട്,മുഖ്യമന്ത്രിയ്ക്ക് ‍ഇഡി നോട്ടീസ്, പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി...

Read More >>
Top Stories

News Roundup