---
title: "'എന്നെ തോണ്ടിയാൽ സ്വഭാവം മാറും,അപ്പോള്‍ നല്ലത് വീട്ടിനകത്ത് ഇരിക്കുകയാണ്'; വിനായകൻ"
english_title: "Kalankaval, actor Vinayakan"
publisher: "moviemax.in"
canonical_url: "https://moviemax.in/news/328500/kalankaval-actor-vinayakan"
published_at: "2025-11-29T11:51:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692a9118f2f6c_vinayakan.jpg"
keywords: []
---

# 'എന്നെ തോണ്ടിയാൽ സ്വഭാവം മാറും,അപ്പോള്‍ നല്ലത് വീട്ടിനകത്ത് ഇരിക്കുകയാണ്'; വിനായകൻ

> **Lead Summary:** ** തനി**ക്ക് പൊതുവേദിയിൽ സംസാരിക്കാൻ അറിയില്ലെന്ന് വിനായകൻ. താത്പര്യമുണ്ടെങ്കിലും സംസാരിക്കാൻ പറ്റുന്നിലെന്നും തന്റെ സ്വഭാവം അനുസരിച്ച് ആരെങ്കിലും തന്നെ തൊടിയാൽ സ്വഭാവം മാറുമെന്നും പ്രശ്നമാകുമെന്നും നടൻ പറഞ്ഞു. സിനിമകളിലല്ലാതെ പൊതുവേദികളില്‍ എന്തുകൊണ്ട് കാണുന്നില്ല എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരിക്കുന്നു വിനായകന്‍.

## Article Content

** തനി**ക്ക് പൊതുവേദിയിൽ സംസാരിക്കാൻ അറിയില്ലെന്ന് വിനായകൻ. താത്പര്യമുണ്ടെങ്കിലും സംസാരിക്കാൻ പറ്റുന്നിലെന്നും തന്റെ സ്വഭാവം അനുസരിച്ച് ആരെങ്കിലും തന്നെ തൊടിയാൽ സ്വഭാവം മാറുമെന്നും പ്രശ്നമാകുമെന്നും നടൻ പറഞ്ഞു. സിനിമകളിലല്ലാതെ പൊതുവേദികളില്‍ എന്തുകൊണ്ട് കാണുന്നില്ല എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരിക്കുന്നു വിനായകന്‍.

ആളുകളുമായുള്ള ഐ കോണ്‍ടാക്ട് കൈകാര്യം ചെയ്യാന്‍ തനിക്ക് പ്രയാസമാണെന്നും തന്നെ ഒരു സെലിബ്രിറ്റിയായിട്ട് ഇന്നും സ്വയം കണ്ടിട്ടില്ലെന്നും വിനായകന്‍ കൂട്ടിച്ചേര്‍ത്തു.  'സിനിമയും സിനിമയുടെ ബിസിനസുമാണ് ഞാൻ മെയിനായിട്ട് നോക്കുന്നത്. മറ്റൊന്നും എനിക്ക് ഉൾകൊള്ളാൻ പറ്റുന്നില്ല. എനിക്ക് സംസാരിക്കാൻ അറിയില്ല. പൊതുവേദിയിൽ സംസാരിക്കാൻ അറിയില്ല. എന്റെ പ്രശ്നങ്ങൾ പൊതു സമൂഹത്തിന് മുന്നിൽ കാണിക്കേണ്ട എന്ന് വെച്ചിട്ടാണ്. സംസാരിക്കാന്‍ താത്പര്യമുണ്ടെങ്കിലും അത് പറ്റുന്നില്ല.

പത്തുപേരില്‍ രണ്ടു പേര്‍ തന്നെ തോണ്ടും എന്റെ സ്വഭാവം അനുസരിച്ച് ഞാന്‍ എന്തെങ്കിലും പറയും പ്രശ്‌നമാവും. അപ്പോള്‍ നല്ലത് വീട്ടിനകത്ത് ഇരിക്കുകയാണ്... വിനായകൻ പറഞ്ഞു. കളങ്കാവൽ സിനിമയുടെ പ്രമോഷൻ ഭാഗമായി മമ്മൂട്ടി കമ്പനിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടന്റെ പ്രതികരണം.

കളങ്കാവൽ നേരത്തെ നവംബർ 27 നായിരുന്നു പുറത്തിറങ്ങാനിരുന്നത്. എന്നാൽ ചില കാരണങ്ങളാൽ സിനിമയുടെ റിലീസ് മാറ്റിവെച്ചിരുന്നു. ചിത്രം ഡിസംബർ അഞ്ചിന് പുറത്തിറങ്ങും. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയുടേതായി തിയേറ്ററുകളിൽ എത്തുന്ന ഈ ചിത്രത്തിന് ഒരുപാട് പ്രതീക്ഷയാണ് ഉള്ളത്.

ഒരു ഗംഭീര ക്രൈം ആക്ഷൻ ത്രില്ലർ ചിത്രമായിരിക്കും കളങ്കാവൽ എന്നാണ് ട്രെയ്‌ലർ നൽകിയ സൂചന. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/328500/kalankaval-actor-vinayakan)