കാവ്യയെ കല്യാണം കഴിച്ചത് കൊണ്ട് വെള്ളപൂശി റെഡിയാക്കി, മഞ്ജുവുമായി പിരിഞ്ഞതിന് കാരണം കാവ്യാ ...? ദിലീപ് തുറന്ന് പറയുന്നു

കാവ്യയെ കല്യാണം കഴിച്ചത് കൊണ്ട് വെള്ളപൂശി റെഡിയാക്കി, മഞ്ജുവുമായി പിരിഞ്ഞതിന് കാരണം കാവ്യാ ...? ദിലീപ് തുറന്ന് പറയുന്നു
Nov 29, 2025 12:57 PM | By Athira V

( moviemax.in) കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ഏഴ് വർഷവും എട്ട് മാസത്തിനും ശേഷം ഡിസംബർ 8 ന് വിധി വരികയാണ്. എട്ടാം പ്രതി നടൻ ദിലീപിന് വിധി നിർണായകമാണ്. ദിലീപിന് വേണ്ടി നടന്ന ക്വട്ടേഷൻ ആണ് ആക്രമണമെന്നാണ് പ്രോസിക്യൂഷൻ വാദം.

എന്നാൽ വാദം ​ദിലീപ് നിഷേധിക്കുന്നു. ആരോപണം വന്ന സമയത്ത് ദിലീപ് ശക്തമായി ഇതിനെതിരെ രം​ഗത്ത് വന്നിരുന്നു. മനോരമയ്ക്ക് ഒരു അഭിമുഖവും ദിലീപ് നൽകി. ഈ അഭിമുഖം വിവാ​​ദമായതുമാണ്. അന്ന് നടൻ പറഞ്ഞ കാര്യങ്ങളാണ് വിധി വരാനിരിക്കെ ചർച്ചയാകുന്നത്.

എന്റെ ജീവിതത്തിലെ ഏറ്റവും ഷോക്കിം​ഗ് ആയ സംഭവമാണിത്. പ്രമുഖ നടിയോടൊപ്പം മുമ്പ് സിനിമകൾ ചെയ്തിട്ടുണ്ട്. ഒരവസരത്തിൽ അവരുടെ പെരുമാറ്റങ്ങളും ചില കാര്യങ്ങളും എനിക്കിഷ്ടപ്പെടാതെ വന്നപ്പോൾ ഞാൻ മാറി. പിന്നീട് ഒരു മാ​ഗസിനിൽ ഇവിടത്തെ ഒരു സൂപ്പർതാരം അവരുടെ ചിത്രങ്ങളെല്ലാം വിലക്കുന്നു എന്ന് വന്നു. എന്റെ പേര് പറയാത്തത് കൊണ്ട് ഞാൻ പ്രതികരിച്ചില്ല. അതിന് ശേഷം പീഡന പ്രശ്നം നടന്നപ്പോൾ ഞങ്ങളൊക്കെ ഷോക്കായി.

രാമലീല എന്ന സിനിമയുടെ ഷൂട്ടിനിടെ വെെറൽ പനി വന്നത് കാരണം തളർന്ന് ഷൂട്ട് നിർത്തി വെച്ച് ആശുപത്രിയും കാര്യങ്ങളുമായിരിക്കുന്ന സമയത്താണ് വാർത്ത വരുന്നത്. ഞാനപ്പോൾ തന്നെ ചാടി എഴുന്നേറ്റ് രമ്യയെ ( രമ്യ നമ്പീശൻ) വിളിച്ചു. പുള്ളിക്കാരിയുടെ അമ്മയ്ക്ക് കൊടുത്തു. ഞാൻ അമ്മയുമായി സംസാരിച്ചു. എല്ലാവരും കൂടെയുണ്ടെന്ന് ഞാൻ പറഞ്ഞു. രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് ഇത് നമ്മുടെ നേരേക്ക് തിരിഞ്ഞ് വരുന്നതെന്നും അന്ന് ദിലീപ് പറഞ്ഞു.

എന്റെ കൂടെ വർക്ക് ചെയ്ത ഒരാൾക്ക് അങ്ങനെ സംഭവിച്ചതിൽ സത്യസന്ധമായി വിഷമമുണ്ട്. പല വാർത്തകൾ മഞ്ഞപത്രങ്ങളിലൂടെ വന്നു. ഞാനും അവരും തമ്മിൽ റിയൽ എസ്റ്റേറ്റ് ബിസിനസ് ഉണ്ടായിരുന്നെന്നും പിന്നീട് ഞാനത് തിരിച്ച് ചോദിച്ചതോടെ മുൻഭാര്യയുടെ പേരിലെ എഴുതിക്കൊടുക്കുമെന്ന് ആൾ പറഞ്ഞെന്നും അതിന്റെ പേരിൽ നടന്നൊരു​ ​ഗൂഡാലോചനയാണിതെന്നും പറഞ്ഞു. അങ്ങനെയൊന്നുണ്ടെന്ന് തെളിയിക്കാൻ വെല്ലുവിളിക്കുന്നെന്നും ദിലീപ് അന്ന് പറഞ്ഞു.

ഞാനും എന്റെ ആദ്യ ഭാര്യയും തമ്മിലുള്ള സൗഹൃദമെന്ന് പറയുന്നത് ഒരു ഭാര്യ ഭർതൃ ബന്ധമൊന്നുമായിരുന്നില്ല. അത്രയും ശക്തരായ കൂട്ടുകാരായിരുന്നു. എന്തും സംസാരിക്കാൻ പറ്റുന്നവർ. അത് പോലെയുള്ള സൗഹൃദബന്ധത്തിലാണ് ഇങ്ങനെയുള്ള സങ്കടകരമായ അവസ്ഥയുണ്ടായത്. അതിൽ വിഷമം ഉണ്ട്, ഇല്ലെന്ന് പറയുന്നില്ല. പക്ഷെ കഴിഞ്ഞ വിഷയമാണ്. പക്ഷെ അതിലേക്ക് കാവ്യയെ പിടിച്ചിട്ടാണ് പലരും പല വർത്തമാനങ്ങളും പറയുന്നത്. ഞാൻ ന്യായീകരിക്കുന്നില്ല.

ഞാനെന്ത് പറഞ്ഞാലും വിശ്വസിക്കാത്ത അവസ്ഥയിലാണ് കാര്യങ്ങൾ പോകുന്നത്. കാവ്യയെ കല്യാണം കഴിച്ചത് കൊണ്ട് കാവ്യയെ വെള്ളപൂശി റെഡിയാക്കി വെക്കുകയല്ല. പക്ഷെ സത്യസന്ധമായ കാര്യം പിരിഞ്ഞതിന് കാരണം കാവ്യയല്ല. കാരണം, കാവ്യ കാരണമാണ് എന്റെ ജീവിതം മുഴുവൻ പോയതെങ്കിൽ അത് വലിയൊരു ബോംബ് ആണ്. തീക്കളിയാണ്. പിന്നെ ഞാനത് പോയി ടച്ച് ചെയ്യില്ല. അതല്ലാത്തത് കൊണ്ട് തന്നെയാണ് കാവ്യയെ വിവാഹം ചെയ്തതെന്നും ദിലീപ് അന്ന് പറഞ്ഞു.








Content Highlight: Actress attack case, reason behind Dileep-Manju breakup, marriage to Kavya

Next TV

Related Stories
'കൈ കാലുകളുടെ ചലനവും മെച്ചമാവുന്നുണ്ട്, മിറാക്കിൾ സംഭവിക്കാൻ എല്ലാവരുടേയും സ്നേഹവും പ്രാർത്ഥനയും മാത്രം മതി';  രാജേഷ് കേശവിനെ കുറിച്ച് പ്രതാപ് ജയലക്ഷ്മി

Jun 27, 2026 12:19 PM

'കൈ കാലുകളുടെ ചലനവും മെച്ചമാവുന്നുണ്ട്, മിറാക്കിൾ സംഭവിക്കാൻ എല്ലാവരുടേയും സ്നേഹവും പ്രാർത്ഥനയും മാത്രം മതി'; രാജേഷ് കേശവിനെ കുറിച്ച് പ്രതാപ് ജയലക്ഷ്മി

ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽക്കഴിയുന്ന നടനും അവതാരകനുമായ രാജേഷ് കേശവിന്റെ ആരോഗ്യപുരോഗതിയെക്കുറിച്ച് പറഞ്ഞ് സുഹൃത്ത് പ്രതാപ്...

Read More >>
ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ബിജുമേനോൻ ചിത്രം  'അവറാച്ചൻ ആൻഡ് സൺസ്' : സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസായി

Jun 27, 2026 11:44 AM

ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ബിജുമേനോൻ ചിത്രം 'അവറാച്ചൻ ആൻഡ് സൺസ്' : സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസായി

ലിസ്റ്റിൻ സ്റ്റീഫൻ, ബിജുമേനോൻ , അവറാച്ചൻ ആൻഡ് സൺസ്, സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസ്...

Read More >>
Top Stories










News Roundup