വടകരയിൽ വാഹനാപകടം; കോമയിലായ ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നൽകി നാഷണൽ ഇൻഷൂറൻസ് കമ്പനി

വടകരയിൽ വാഹനാപകടം; കോമയിലായ ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നൽകി നാഷണൽ ഇൻഷൂറൻസ് കമ്പനി
Nov 26, 2025 08:53 PM | By Athira V

കോഴിക്കോട് : ( www.truevisionnews.com ) വടകരയിൽ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കോമാവസ്ഥയിൽ കഴിയുന്ന ഒമ്പതുവയസുകാരി ദൃഷാനയ്ക്ക് നഷ്ടപരിഹാരം ലഭിച്ചു.

നാഷണൽ ഇൻഷുറൻസ് കമ്പനി 1.15 കോടി രൂപ കുട്ടിയുടെയും അമ്മയുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്തു. ദൃഷാനയുടെ ദുരിതജീവിതവും കുടുംബം നേരിട്ട സാമ്പത്തിക പ്രതിസന്ധിയും മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചതോടെയാണ് കേസ് ശ്രദ്ധേയമായത്.

ഇതിനെ തുടർന്ന് ഹൈക്കോടതി സ്വമേധയാ കേസെടുത്ത്, അന്വേഷണം വേഗത്തിലാക്കാൻ നിർദ്ദേശിച്ചു. തുടർന്ന് ഈ മാസം 18-ന് വടകര എം.എ.സി.ടി കോടതി നഷ്ടപരിഹാരം അനുവദിച്ചിരുന്നു.

കഴിഞ്ഞ വർഷം ഫെബ്രുവരി 17-ന് വടകര ചോറോട് പ്രദേശത്ത് മുത്തശ്ശി ബേബിയുമായി നടന്നു പോകുന്നതിനിടെ അമിത വേഗതയിൽ എത്തിയ കാർ ഇരുവരെയും ഇടിച്ചിട്ട് രക്ഷപ്പെടുകയായിരുന്നു.

ബേബി സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. ദൃഷാനക്ക് ഗുരുതരമായി തലയ്ക്ക് പരിക്കേറ്റതോടെ ഇപ്പോഴും കോഴിക്കോട് മെഡിക്കൽ കോളേജിൽ കോമാവസ്ഥയിലാണ് ചികിത്സ തുടരുന്നത്.

അപകടത്തിന് ശേഷം തിരച്ചിൽ തുടരാൻ പൊലീസിന് സാധിക്കാതിരുന്നതും പ്രതിയെ കണ്ടെത്താനായില്ലെന്നുമുള്ള ആരോപണങ്ങളും ശക്തമായിരുന്നു.

മാധ്യമപ്രത്യക്ഷതയ്‌ക്ക് പിന്നാലെ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം അസാധാരണമായ അന്വേഷണത്തിലൂടെയാണ് വിദേശത്തേക്ക് കടന്നുകളഞ്ഞ പ്രതി ഷെജീലിനെയും അപകടത്തിൽ ഉപയോഗിച്ച കാറിനെയും കണ്ടെത്തിയത്. തുടർന്ന് പ്രതിയെ നാട്ടിലെത്തിച്ച് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ദൃഷാനയുടെ തുടർചികിത്സയ്ക്കായി വലിയ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന കുടുംബത്തിന് നഷ്ടപരിഹാര തുക വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷ


Drishana in coma after car accident in Vadakara, National Insurance Company pays compensation

Next TV

Related Stories
'വിദ്യാഭ്യാസ മന്ത്രി എന്നെ വിളിച്ചിരുന്നു, പരീക്ഷയുള്ള വിദ്യാർത്ഥികൾക്ക് ഒഴിവാകാം'; എസ് ഐ ആറിൽ കുട്ടികളെ നിർബന്ധിക്കില്ലെന്ന് ജില്ലാ കളക്ടർ

Nov 26, 2025 09:41 PM

'വിദ്യാഭ്യാസ മന്ത്രി എന്നെ വിളിച്ചിരുന്നു, പരീക്ഷയുള്ള വിദ്യാർത്ഥികൾക്ക് ഒഴിവാകാം'; എസ് ഐ ആറിൽ കുട്ടികളെ നിർബന്ധിക്കില്ലെന്ന് ജില്ലാ കളക്ടർ

സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ പ്രക്രിയ, ആരെയും നിർബന്ധിക്കില്ല, തിരുവനന്തപുരം ജില്ലാ കളക്ടർ അനു...

Read More >>
മരണം രണ്ടായി, ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടം; മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ നാല് വയസുകാരന്റെ മൃതദേഹം കണ്ടെത്തി

Nov 26, 2025 08:45 PM

മരണം രണ്ടായി, ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടം; മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ നാല് വയസുകാരന്റെ മൃതദേഹം കണ്ടെത്തി

തൂമ്പാക്കുളത്ത് അപകടം , സ്കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞു , മരണം രണ്ടായി...

Read More >>
Top Stories










News Roundup