വെമ്പള്ളി (കോട്ടയം): ( www.truevisionnews.com ) വെമ്പള്ളിയിൽ വൈലാശ്ശേരി അർജുനൻ എന്ന ആന വിരണ്ട് പാപ്പാന് കുത്തേറ്റു. വെമ്പള്ളിയിൽ റേഷൻ കടപ്പടിക്ക് സമീപം ജനവാസമേഖലയിൽ ബുധനാഴ്ച വൈകീട്ട് അഞ്ച് മണിക്കായിരുന്നു സംഭവം. ഉത്സവത്തിനുശേഷം ലോറിയിൽ തിരികെ കൊണ്ടുപോകുന്ന വഴിയാണ് ആന ഇടഞ്ഞത്.
വിരണ്ട സമയത്ത് ആനയുടെ അടുത്തുണ്ടായിരുന്ന ഒന്നാം പാപ്പാൻ സജിക്കാണ് കുത്തേറ്റത്. കാലിന് ഗുരുതരമായി പരിക്കേറ്റ സജിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മറ്റ് നാല് പാപ്പാന്മാർ കൂടി വാഹനത്തിൽ ഉണ്ടായിരുന്നു.
ഈ നാലുപേരും ചേർന്ന് ആനയെ സമീപത്തുള്ള പറമ്പിലേക്ക് മാറ്റിയിരിക്കുകയാണ്. ആനയെ പൂർണമായും തളയ്ക്കാൻ കഴിഞ്ഞിട്ടില്ല. ആൾത്തിരക്കുള്ള പൊതുവഴിയിൽ ആന വഴിമുടക്കിയതോടെ ജനങ്ങളും പരിഭ്രാന്തരായി.
Elephant attacked in Kottayam; Pappan stabbed
































